പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളായ ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും വില്‍പ്പനയ്‌ക്കെത്തിച്ചത്. വിപണിയിലെത്തിച്ചതിന് ശേഷം ആദ്യമായി ഒരു മാസത്തില്‍ 2000 യൂണിറ്റിലധികം വില്‍പ്പനയെന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍. 2019 ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 2,014 യൂണിറ്റ് 650 ഇരട്ട ബൈക്കുകളാണ് കമ്പനി വിറ്റഴിച്ചത്.

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

2018 നവംബറിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.വിപണിയിലെത്തി നാളിതുവരെയും മികച്ച വില്‍പ്പനയാണ് ബൈക്കുകള്‍ കാഴ്ചവെയ്ക്കുന്നത്. 648 സിസി ശേഷിയുള്ള ഇരട്ട സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇരു ബൈക്കുകളിലും തുടിക്കുന്നത്.

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

ത് 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇരു ബൈക്കുകളിലുമുള്ളത്. സ്ലിപ്പര്‍ ക്ലച്ച് സംവിധാത്തോടെയെത്തുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കൂടിയാണ് 650 ഇരട്ടകള്‍.

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

ഇരട്ട പിസ്റ്റണ്‍ 320 mm ഡിസ്‌ക്കുകള്‍ മുന്നിലും 240 mm ഡിസ്‌ക്കുകള്‍ പിന്നിലും ബ്രേക്കിംഗ് നിയന്ത്രിക്കുന്നുണ്ട്. ഇരു ബൈക്കുകളിലും ഇരട്ട ചാനല്‍ സുരക്ഷ കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

മുന്നില്‍ 41 mm ടെലിസ്‌കോപ്പിക്ക് സസ്‌പെന്‍ഷനും പിന്നില്‍ ഇരട്ട സസ്‌പെന്‍ഷനുമാണ് 650 ഇരട്ടകളിലുള്ളത്. വളരെ വ്യത്യസ്തമായാണ് ഇരു ബൈക്കുകളുടെ ഡിസൈന്‍ കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

ട്രയംഫ് ബോണവില്ലിനോട് സമാനമായ ഡിസൈന്‍ രീതിയാണ് ഇന്റര്‍സെപ്റ്റര്‍ 650 പുലര്‍ത്തുന്നത്. വൃത്താകൃതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഹെഡ്‌ലാമ്പുകളിലിത് തെളിഞ്ഞുകാണാം. സിംഗിള്‍ പീസ് യൂണിറ്റായ ഹാന്‍ഡില്‍ബാറും വശ്യതയാര്‍ന്ന ഇന്ധന ടാങ്ക് ഡിസൈനും ഇന്റര്‍സെപ്റ്ററിന്റെ മാറ്റു കൂട്ടുന്നു.

Most Read: ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു - വീഡിയോ

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

മുന്‍ തലമുറ മോഡലില്‍ കാണപ്പെട്ട ഡിസൈനാണ് കോണ്‍ടിനന്റല്‍ ജിടി 650 മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍, ഇന്റര്‍സെപ്റ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വ്യത്യാസം കോണ്‍ടിനന്റല്‍ ജിടിയിലെ റൈഡിംഗ് പൊസിഷനില്‍ കാണപ്പെടുന്നു.

Most Read: ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

കഫെ റേസര്‍ ശൈലിയാണ് കോണ്‍ടിനന്റല്‍ ജിടി 650 അവകാശപ്പെടുന്നത്. 18 ഇഞ്ച് വലുപ്പമുള്ള വീലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളിലുള്ളത്. മുന്നില്‍ 100/90 സെക്ഷന്‍ ടയറുകളും പുറകില്‍ 130/70 സെക്ഷന്‍ ടയറുകളുമാണുള്ളത്.

Most Read: നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

പിരെല്ലി ടയറുകള്‍ പ്രദാനം ചെയ്യുന്ന ഉയര്‍ന്ന ഗ്രിപ്പ്, വളവുകള്‍ വേഗത്തില്‍ അഭിമുഖീകരിക്കാന്‍ റൈഡര്‍ക്ക് ആത്മവിശ്വാസം പകരും. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ & ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ്സ് എന്നിങ്ങനെ ആറ് നിറപ്പതിപ്പുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് 650 ലഭിക്കുന്നത്. ഐസ് ക്വീന്‍, വെന്റ്യൂറ ബ്ലു, മിസ്റ്റര്‍ ക്ലീന്‍, ബ്ലാക്ക് മാജിക്, ഡോക്ടര്‍ മായെം നിറപതിപ്പുകള്‍ കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ അണിനിരക്കുന്നുണ്ട്.

Source: Autopunditz

More from DriveSpark

Article Published On: Wednesday, May 22, 2019, 13:08 [IST]
English summary
Royal Enfield 650 Twins Sales Crossed 2000 Units In A month: Read In malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X