ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവി ശ്രേണിയില്‍ മുന്‍നിരയിലായിരുന്നു ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. ഇപ്പോഴും വിപണിയില്‍ ലഭ്യമായ മികച്ച എസ്‌യുവികളിലൊന്നാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടെങ്കിലും മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു തുടങ്ങിയവയുടെ വിപണി അരങ്ങേറ്റങ്ങള്‍ ഇക്കോസ്‌പോര്‍ടിന്റെ വില്‍പ്പനയെ വേണ്ടുവോളം ബാധിച്ചിട്ടുണ്ട്.

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

മികച്ച വില്‍പ്പനയുള്ള എസ്‌യുവികളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ ഇടം പിടിച്ചിരുന്ന ഇക്കോസ്‌പോര്‍ടിന് പിന്നീട് കാലിടറുകയായിരുന്നു. ശ്രേണിയില്‍ ഇക്കോസ്‌പോര്‍ടിനുണ്ടായിരുന്ന ആധിപത്യം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് നിര്‍മ്മാതാക്കളായ ഫോര്‍ഡ്.

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇതിനായി ഇക്കോസ്‌പോര്‍ടിന്റെ സ്‌പെഷല്‍ എഡിഷന്‍ വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ് കമ്പനി. തണ്ടര്‍ എഡിഷനെന്ന് പേരിട്ടിരിക്കുന്ന എസ്‌യുവിയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവിയുടെ എക്സ്റ്റീരിയറില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നുള്ളത് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പരുഷമായ ഭാവമാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷനുള്ളത്. ഗ്രില്ലും ഹെഡ്‌ലാമ്പ് ഡിസൈനും ബ്ലാക്ക് നിറത്തിലുള്ളതാണ്.

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

കൂടാതെ ലോവര്‍ ബമ്പര്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്. റൂഫ് റെയില്‍സ്, വിങ് മിററുകള്‍, B പില്ലാര്‍ എന്നിവയ്ക്ക് ബ്ലാക്ക് നിറമാണ് നല്‍കിയിരിക്കുന്നത്. റൂഫിലെ നിറത്തിന് അനുയോജ്യകരമായ രീതിയില്‍ ബോണറ്റിന്റെ മുകള്‍വശത്ത് ബ്ലാക്ക് നിറത്തിലുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്.

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവിയുടെ വശങ്ങളിലുള്ള പ്ലാസ്റ്റിക്ക് ക്ലാഡിംഗിന് തൊട്ട് മുകളിലൂടെയും ഇതേ ബ്ലാക്ക് സ്റ്റിക്കര്‍ കടന്നു പോവുന്നു. ടെയില്‍ഗേറ്റില്‍ തണ്ടര്‍ സ്റ്റിക്കര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ആകെ മൊത്തത്തില്‍ നിലവിലെ മോഡലിനെക്കാളും ആകര്‍ഷകമായ രീതിയിലാണ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്റെ രൂപകല്‍പ്പനയെന്ന് പറയാം.

Most Read: ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

അപ്പ്‌ഹോള്‍സ്റ്ററിയിലെ തണ്ടര്‍ ബാഡ്ജും ഡാഷ്‌ബോര്‍ഡ് ഘടനയിലെ നേരിയ മാറ്റങ്ങളുമൊഴിച്ചാല്‍ എസ്‌യുവിയുടെ ഇന്റീരിയറില്‍ മുഖ്യമായ മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. ഇവ ഇതേപടി തുടരാന്‍ തന്നെയാണ് സാധ്യത.

Most Read: പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ - വീഡിയോ

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പ്രധാനമായും എസ്‌യുവിയുടെ ടൈറ്റാനിയം വകഭേദത്തിനെ അടിസ്ഥാനമാക്കിയായിരിക്കും തണ്ടര്‍ എഡിഷനെത്തുന്നത്. 1.5 ലിറ്റര്‍ ശേഷിയുള്ള TDCi നാല് സിലിണ്ടര്‍ DOHC ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

Most Read: റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇത് 3,750 rpm -ല്‍ 99 bhp കരുത്തും 1,750 rpm -ല്‍ 205 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജായിരിക്കും ലഭിക്കുക.

ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

എക്‌സ്‌ഷോറൂം കണക്ക് പ്രകാരം ഏകദേശം 11.5 ലക്ഷം രൂപയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്റെ വില. ഇത് ടൈറ്റാനിയം വകഭേദത്തെക്കാളും കൂടുതലാണെന്നതും ശ്രദ്ധേയമാണ്. ഏതാണ്ട് അടുത്ത മാസത്തോടെയായിരിക്കും ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ കമ്പനി അവതരിപ്പിക്കുക. പുതുതായി വിപണിയിലെത്തിയ ഹ്യുണ്ടായി വെന്യുവിനോടായിരിക്കും പ്രധാനമായും പുത്തന്‍ ഇക്കോസ്‌പോര്‍ട് മത്സരിക്കുക.

Source: 1, 2

Most Read Articles

Malayalam
കൂടുതല്‍... #ഫോര്‍ഡ് #ford
English summary
Ford To Be Launch Ecosport Thunder Edition. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X