വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

രാജ്യത്തെ വാഹന വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുചക്രവാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ ലാഭം, മികച്ച വളര്‍ച്ചാ നിരക്ക് എന്നിവയെല്ലാം കൈവരിച്ചിരുന്ന കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡ്. വാഹന വിപണിയെ ബാധിച്ച മാന്ദ്യം റെട്രോ ക്ലാസിക്ക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

എന്നാല്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് X-നെ വിപണിയിലെത്തിച്ച് ഒരു തിരിച്ചുവരവിന് തയ്യാറെടക്കുകയാണ് കമ്പനി.

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

J പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് 350X ന്റെ നിര്‍മ്മാണം. ഇത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇരുചക്രവാഹന വിപണി ഏറെ നാളായി കാത്തിരിക്കുന്ന കുറഞ്ഞ വിലയുള്ള ബുള്ളറ്റ് എന്ന വിശേഷണമല്ലാതെ റോയല്‍ എന്‍ഫീല്‍ഡ് വാഹനത്തില്‍ കാര്യമായ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല.

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

പുതിയ മോഡലിന്റെ കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് ഏകദേശം 1.04 ലക്ഷം രൂപയും, ബുള്ളറ്റ് ഇലക്ട്രേിക്ക് സ്റ്റാര്‍ട്ടിന് ഏകദേശം 1.09 ലക്ഷം രൂപയുമായിരിക്കും എക്‌സ് ഷോറൂം വില.

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് X ഒരു പുതിയ ശ്രേണി വിപണനം ചെയ്യുമെങ്കിലും മെക്കാനിക്കലുകള്‍ മറ്റ് വാഹനങ്ങളിലേതുപോലെ തന്നെ തുടരും. വില നിയന്ത്രണത്തിനായി ട്യൂബ് ടയറുകളും സ്‌പോക്കഡ് റിമ്മുകളുമാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

1932 മുതലുള്ള ക്ലാസിക്ക് രൂപവും, സ്വഭാവ സവിശേഷതകളും അതേപടി നിലനിര്‍ത്തി തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ശ്രേണിയിലെ എന്‍ട്രിലെവല്‍ ബൈക്കിന്റെ രൂപകല്‍പ്പന.

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

ബുള്ളറ്റ് X, ബുള്ളറ്റ് ES-X എന്നീ രണ്ട് വകഭേദങ്ങളാണ് പുതിയ ബുള്ളറ്റ് 350X-ന് ഉണ്ടാവുക. രണ്ടാമത്തെ ഉയര്‍ന്ന പതിപ്പ് ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് വാഗ്ദാനം ചെയ്യും. മാത്രമല്ല വളരെയധികം ഇഷ്ടപ്പെടുന്ന ജെറ്റ് ബ്ലാക്ക് പെയിന്റ് ഓപ്ഷനില്‍ ലഭ്യമായ ഒരേയൊരു ട്രിമ്മും ഈ പതിപ്പ് വാഗ്ദാനം ചെയ്യുന്നു.

Most Read: ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

ഓരോ വകഭേദവും മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകും. ബുള്ളറ്റ് സില്‍വര്‍, സഫയര്‍ ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങള്‍ X വാഗ്ദാനം ചെയ്യുമ്പോള്‍ ഉയര്‍ന്ന മോഡലായ ES-X ല്‍ റീഗല്‍ റെഡ്, റോയല്‍ ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാകും.

Most Read: കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നതുപോലെ ക്ലാസിക്ക് ബുള്ളറ്റ് 350,500 എന്നിവയുമായി വളരെയധികം സാമ്യം പങ്കിടുന്നു. എന്നാല്‍ കളര്‍ കേമ്പിനേഷന്‍ തണ്ടര്‍ബേര്‍ഡ് X നെയും ഓര്‍മ്മപ്പെടുത്തുന്നു. യുദ്ധാനന്തര കാലഘട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഗ്രാഫിക്‌സാണ് ഇന്ധനടാങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്പ്

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ മറ്റ് 350 മോഡലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബുള്ളറ്റ് 350X ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പരമാവധി 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കും.

വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

ഒരു കാര്‍ബ്യൂറേറ്റര്‍ ആണ് ബൈക്കിനുള്ളത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സിംഗിള്‍ ചാനല്‍ എബിഎസ്, റിയല്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ എന്നിവയായിരിക്കും മറ്റൊരു സവിശേഷത.

More from DriveSpark

Article Published On: Friday, August 9, 2019, 11:22 [IST]
English summary
Royal Enfield Bullet X Launching Today. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X