മാര്‍ച്ചില്‍ അടിതെറ്റി റോയല്‍ എന്‍ഫീല്‍ഡ്, കുറ്റം ജാവയ്‌ക്കോ?
മാര്‍ച്ചില്‍ റോയല്‍ എന്‍ഫീല്‍ഡിനും അടിതെറ്റി. പോയമാസം വിപണിയില്‍ കമ്പനി വിറ്റത് 58,434 യൂണിറ്റുകള്‍. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 74,209 യൂണിറ്റ് ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റിരുന്നു. വില്‍പ്പന ഇടിവ് 21 ശതമാനം. ഇതേസമയം കയറ്റുമതിയില്‍ 28 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞമാസം 2,397 യൂണിറ്റുകളാണ് കമ്പനിയുടെ ചെന്നൈ ശാലയില്‍ നിന്നും വിദേശ വിപണികളിലെത്തിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡിന് ശുഭകരമായിരുന്നില്ല. കേവലം ഒരുശതമാനം വളര്‍ച്ച മാത്രമെ കമ്പനി കുറിച്ചുള്ളൂ. 2017-18 വര്‍ഷം 8.20 ലക്ഷം യൂണിറ്റുകള്‍ വിറ്റ റോയല്‍ എന്‍ഫീല്‍ഡ്, 2018-19 വര്‍ഷം 8.26 ലക്ഷം യൂണിറ്റുകളില്‍ തൃപ്തിയടയേണ്ടി വന്നു. ഇതില്‍ 20,825 യൂണിറ്റുകള്‍ വിദേശ വിപണികളിലാണ് വില്‍ക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടുതവണ കമ്പനി ഉത്പാദനം വെട്ടിക്കുറച്ചിരുന്നു.

ശാലയില്‍ നടന്ന തൊഴിലാളി സമരങ്ങള്‍, മന്ദഗതിയില്‍ തുടര്‍ന്ന വില്‍പ്പന, കെട്ടിക്കിടന്ന സ്‌റ്റോക്ക് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആദ്യം 25,000 യൂണിറ്റായും പിന്നീട് 50,000 യൂണിറ്റായും ഉത്പാദനം കുറച്ചത്. എന്തായാലും ഈ സാമ്പത്തിക വര്‍ഷം തന്ത്രം മാറ്റിപ്പിടിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യ അസംബ്ലിങ് ശാല കമ്പനി സ്ഥാപിച്ചു കഴിഞ്ഞു. ജൂണ്‍ മുതല്‍ തായ്‌ലാന്‍ഡില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പുറത്തിറങ്ങും.

ഇന്ത്യയില്‍ ജാവയുടെ തിരിച്ചുവരവ് റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ജാവ ബൈക്കുകള്‍ക്കുള്ള പ്രചാരമാണ് ഇപ്പോള്‍ ബുള്ളറ്റുകള്‍ നേരിടുന്ന പ്രധാന ഭീഷണി. റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണിയില്‍ പുതിയ ജാവ ഫോര്‍ട്ടി ടൂ, ജാവ ബൈക്കുകള്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ നവംബറിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി കടന്നുവന്നത്.
Most Read: റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ്— വീഡിയോ

പിന്നാലെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖനയും ഡീലര്‍ഷിപ്പുകള്‍ മുഖേനയും പുതിയ ബൈക്കുകളുടെ ബുക്കിംഗ് ജാവ തുടങ്ങി. ആദ്യ ബൈക്ക് ശാലയില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ 2019 സെപ്തംബര്‍ വരെയുള്ള മുഴുവന്‍ ജാവ മോഡലുകളും രാജ്യത്ത് ബുക്ക് ചെയ്യപ്പെട്ടു. ജാവ ബുക്ക് ചെയ്യുന്നവര്‍ക്ക് പത്തുമാസത്തിലധികം കാത്തിരിക്കേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോള്‍.

മറുഭാഗത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ കാര്യമെടുത്താല്‍ നവംബര്‍ മുതല്‍ വളര്‍ച്ചയുടെ വേഗം കുറഞ്ഞു. ഇക്കാര്യം ഐഷര്‍ മോട്ടോര്‍സ് തലവന്‍ സിദ്ധാര്‍ത്ഥ ലാലും സമ്മതിക്കുന്നു. പക്ഷെ ബുള്ളറ്റിന്റെ വിപണി പിടിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം അഭിപ്രായപ്പെടുകയുണ്ടായി.

വിപണിയില്‍ എതിരാളികള്‍ ശക്തി പ്രാപിക്കുന്നത് കണ്ടാവണം മോഡല്‍ നിര തുടരെ പുതുക്കി റോയല്‍ എന്‍ഫീല്‍ഡ് മത്സരത്തില്‍ സജീവമാകുന്നത്. നിലവില്‍ പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ തകര്‍പ്പന്‍ വിജയം നേടുകയാണ്. ആധുനിക റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെന്നാണ് ഇരട്ട പാരലല്‍ എഞ്ചിന്‍ തുടിക്കുന്ന പുതിയ 650 സിസി മോഡലുകള്‍ അറിയപ്പെടുന്നത്.
Most Read: ഏപ്രില്‍ മുതല്‍ എബിഎസ്/സിബിഎസ് ഇല്ലാത്ത ഇരുചക്ര വാഹനം വാങ്ങരുത്, കാരണമിതാണ്

പുതിയ ട്രയല്‍സ് എഡിഷന്‍ ക്ലാസിക്ക് മോഡലുകള്‍ വിപണിയില്‍ എത്തിയിട്ടും നാളുകള്‍ ഏറെയായിട്ടില്ല. ക്ലാസിക്ക് 350, ക്ലാസിക്ക് 500 മോഡലുകള്‍ക്ക് പുത്തന്‍ പതിപ്പുകള്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് കമ്പനി ഇപ്പോള്‍. 2010 -ല്‍ അവതരിച്ച ക്ലാസിക്ക് 350/500 മോഡലുകള്‍ക്ക് വിപണിയില്‍ പത്തുവര്‍ഷത്തോളം പഴക്കമുണ്ട്.

ചെറിയ കോസ്മറ്റിക് പരിഷ്‌കാരങ്ങളും ഇരട്ട ചാനല്‍ എബിഎസും ലഭിച്ചതുമൊഴിച്ചാല്‍ അന്നും ഇന്നും ബൈക്കുകള്‍ പഴയ മട്ടിലും ഭാവത്തിലും തന്നെ നിലകൊള്ളുന്നു. എന്നാല്‍ നടപ്പിലാവാന്‍ പോകുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേങ്ങള്‍ ചിത്രം തിരുത്തും. പുതിയ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി ക്ലാസിക്ക് 350/500 മോഡലുകള്‍ക്ക് വലിയ മാറ്റങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








