ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

2019 ഒക്ടോബർ മാസത്തെ വിൽപ്പനയിൽ വർധനവുമായി റെട്രോ ക്ലാസിക്ക് നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്. 2019 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 23 ശതമാനം വർധനവാണ് കമ്പനിക്ക് നേടാനായത്.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

സെപ്റ്റംബറിൽ 54,858 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ മാസം 67,538 യൂണിറ്റുകളാണ് റോയൽ എൻഫീൽഡ് വിറ്റഴിച്ചത്. ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണാണ് വിൽപ്പനയിൽ നേട്ടം കൊയ്യാൻ സഹായകമായത്. ഉത്സവ സീസണിൽ മികച്ച വിൽപ്പനയാണ് പ്രമുഖ വാഹന നിർമ്മാതാക്കൾക്കെല്ലാം ലഭിച്ചത്.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് നിരയിൽ നിന്ന് ക്ലാസിക്ക് 350, ബുള്ളറ്റ് 350 എന്നിവയാണ് മൊത്തം വിൽപ്പനയുടെ 80 ശതമാനത്തിലധികം സംഭാവന നൽകിയത്. ക്ലാസിക്ക് 350-യുടെ 38,936 യൂണിറ്റുകളും ബുള്ളറ്റ് 350-യുടെ 15,454 യൂണിറ്റുകളുമാണ് കഴിഞ്ഞ മാസത്തിൽ വിറ്റത്.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

ക്ലാസിക് 350-യുടെ വിൽപ്പന 2018 ഒക്ടോബറിൽ വിറ്റ 46,148 യൂണിറ്റുകളിൽ നിന്ന് 15.63 ശതമാനം ഇടിവുണ്ടായെങ്കിലും 2019 സെപ്റ്റംബറിൽ വിറ്റ 29,376 യൂണിറ്റുകളെ അപേക്ഷിച്ച് 32.5 ശതമാനം ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

അതേസമയം 2018 ഒക്ടോബറിൽ വിറ്റ 11,451 യൂണിറ്റുകളെ അപേക്ഷിച്ച് ബുള്ളറ്റ് 350-യുടെ വിൽപ്പനയിൽ 34.96 ശതമാനം വർധനവുണ്ടായി. കൂടാതെ 2019 സെപ്റ്റംബറിൽ വിറ്റ 12,399 യൂണിറ്റുകളെ അപേക്ഷിച്ച് 24.64 ശതമാനം വർധനവും രേഖപ്പെടുത്തി.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 ഇപ്പോൾ സിംഗിൾ ചാനൽ എബിഎസ്, ഡ്യുവൽ ചാനൽ എബി‌എസ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം പുതിയ കളർ‌ ഓപ്ഷനുകളും വിവിധ കസ്റ്റമൈസേഷൻ ഓപ്‌ഷനുകളും ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്നു.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

റോയൽ‌ എൻ‌ഫീൽ‌ഡ് ഇലക്ട്രാ 350, തണ്ടർ‌ബേർഡ് 350 എന്നിവ കമ്പനി നിരയിലെ ഏറ്റവും മികച്ച വിൽ‌പനയുള്ള മോഡലുകളുടെ പട്ടികയിൽ‌ മൂന്ന്, നാല് സ്ഥാനങ്ങളിൽ‌ എത്തി. ഇവ കഴിഞ്ഞ മാസം യഥാക്രമം 5,613 യൂണിറ്റുകളും 4,108 യൂണിറ്റുകളും വിൽ‌പന നടത്തി.

Most Read: ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

2020 റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക്ക്, 2020 റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർ‌ബേർ‌ഡ് എന്നിവ പ്രൊഡക്ഷൻ‌ റെഡി പതിപ്പിൽ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. കൂടാതെ ബി‌എസ്-VI കംപ്ലയിൻറ് എഞ്ചിനുകൾ‌ക്കൊപ്പം മെച്ചപ്പെട്ട സ്റ്റൈലിംഗും ഈ മോഡലുകൾക്ക് ലഭിക്കും.

Most Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ കഴിഞ്ഞ മാസം 1,724 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് 2019 സെപ്റ്റംബർ മാസത്തിൽ വിൽപ്പന നടത്തിയ 1,856 യൂണിറ്റുകളെ അപേക്ഷിച്ച് 7.11 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു.

Most Read: പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർസൈക്കിളിന്റെ സവിശേഷതകൾ

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

കൂടാതെ കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് 650 ഇരട്ടകളിൽ ചില ചെറിയ പരിഷ്ക്കരണങ്ങൾ അവതരിപ്പിച്ചു. ഇത് വിലയിൽ വർധനവ് ഉണ്ടാക്കാത്ത ചെറിയ കോസ്മെറ്റിക്ക് നവീകരണം മാത്രമായിരുന്നു.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ഹിമാലയൻ കഴിഞ്ഞ മാസം 1,172 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. 2019 സെപ്റ്റംബറിൽ വിറ്റ 1,404 യൂണിറ്റിനെ അപേക്ഷിച്ച് 16.52 ശതമാനം ഇടിവ് സൂചിപ്പിക്കുന്നു. എന്നാൽ 2018 ഒക്ടോബറിൽ വിറ്റ 1,089 യൂണിറ്റുകളെ അപേക്ഷിച്ച് നേരിയ വർധനവും ഉണ്ടായിട്ടുണ്ട്.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

ഹിമാലയൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് ബിഎസ്-VI പരിഷ്ക്കരണവും പുതിയ കളർ സ്‌കീമുകളും ചെറിയ ഫീച്ചർ‌ നവീകരണങ്ങളും ഉപയോഗിച്ച് 2020 ജനുവരിയിൽ‌ റോയൽ എൻഫീൽഡ് വിപണിയിലെത്തിക്കുമെന്ന് സൂചനകളുണ്ട്.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡിന്റെ ക്ലാസിക്ക് 500, തണ്ടർബേർഡ് 500, ബുള്ളറ്റ് 500 എന്നിവ 2019 ഒക്ടോബറിലെ വിൽപ്പനയിൽ ഏറ്റവും താഴെയായിരുന്നു. എങ്കിലും തണ്ടർബേർഡ് 500-ന്റെ വിൽപ്പനയിൽ മാത്രം നേരിയ വർധനവ് നേടാനായി.

ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

എന്നാൽ വരും മാസങ്ങളിൽ 500 സിസി മോഡലുകളുടെ ഉത്പാദനവും വിൽപ്പനയും നിർത്തിവെയ്ക്കാൻ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield sales in October 2019. Read more Malayalam
Story first published: Saturday, November 23, 2019, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X