700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 700 കോടി രൂപ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. വിനോദ് കെ. ദേസരിയെ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സിഇഒ ആയി നിയക്കുന്നതായും കമ്പനി വ്യക്തമാക്കി. റെട്രോ-ക്ലാസിക്ക് ബൈക്ക് നിര്‍മ്മാണത്തിന് പ്രശസ്തമായ റോയല്‍ എന്‍ഫീല്‍ഡ്, ഐഷര്‍ മോട്ടോര്‍സിന് കീഴിലാണുള്ളത്.

700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

ഐഷര്‍ മോട്ടോര്‍സാവും 700 കോടിയുടെ നിക്ഷേപം കമ്പനിയില്‍ നടത്തുക. 2019-20 കാലയളവില്‍ 9.5 ലക്ഷം ബൈക്കുകള്‍ നിര്‍മ്മിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു.

700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

ചെന്നൈ ആസ്ഥാനമായ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കാനാണ് പുതിയ നിക്ഷേപമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള വല്ലം വടകലിലെ കമ്പനിയുടെ പുതിയ ടെക്‌നോളജി സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും എന്‍ഫീല്‍ഡിന് പദ്ധതിയുണ്ട്.

Most Read:മാര്‍ച്ചില്‍ അടിതെറ്റി റോയല്‍ എന്‍ഫീല്‍ഡ്, കുറ്റം ജാവയ്‌ക്കോ?

700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് കമ്പനി പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടത്തിലുള്ള ചെന്നൈ സമീപത്തെ വല്ലം വടകല്‍ പ്ലാന്റ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും ഐഷര്‍ മോട്ടോര്‍സ് എംഡി & സിഇഒ ആയ സിദ്ധാര്‍ഥ് ലാല്‍ അറിയിച്ചു.

700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

നിക്ഷേപത്തിന് പുറമെ വിനോദ് കെ, ദേസരിയെ പുതിയ സിഇഒ ആയി നിയമി്കകുന്നതായും കമ്പനി അറിയിച്ചു. ഐഷര്‍ മോട്ടോര്‍സിന്റെ ബോര്‍ഡില്‍ എക്‌സിക്യൂട്ടിവ് ഓഫീസറായും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8,26,098 യൂണിറ്റ് വില്‍പ്പന നടത്തിയുട്ടുണ്ടെന്നും കമ്പനി വാദിച്ചു. ഇതില്‍ 8,05,273 യൂണിറ്റും ആഭ്യന്തര വില്‍പ്പനയിലൂടെ നേടിയതെന്നും 20,825 യൂണിറ്റ് കയറ്റുമതിയിലൂടെ നേടിയതാണെന്നും കമ്പനി വ്യക്തമാക്കി.

Most Read:മനം കവര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡ് ജിടി വായു

700 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്, ലക്ഷ്യം 9.5 ലക്ഷം ബൈക്കുകള്‍

ആഭ്യന്തര വില്‍പ്പനയില്‍ ഒരു ശതമാനവും കയറ്റുമതിയില്‍ എട്ട് ശതമാനവും വര്‍ധനവും ഇത്തവണ കമ്പനി രേഖപ്പെടുത്തി. ഇന്ത്യയ്ക്ക് പുറമെ തായ്‌ലന്റിലും അസംബ്ലിംഗ് സ്ഥാപനം രൂപീകരിക്കാനുള്ള തിരക്കിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

More from DriveSpark

Article Published On: Wednesday, April 3, 2019, 11:23 [IST]
English summary
Royal Enfield To Invest Rs 700 Crore In 2019-2020 — To Produce 9.5 Lakh Motorcycles: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X