മാറ്റ് ബ്ലാക്ക് നിറത്തില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ പുതിയ നിറത്തിലുള്ള ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറുകള്‍ സുസുക്കി അവതരിപ്പിച്ചു. പുതിയ മാറ്റ് ബ്ലാക്ക് നിറമാണ് സ്‌കൂട്ടറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. 69,208 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

മാറ്റ് ബ്ലാക്ക് നിറത്തില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എത്തുന്നു

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് ലഭിക്കുന്ന ജനപ്രീതി കണക്കിലെടുത്ത് മാറ്റ് ബ്ലാക്ക് നിറത്തിലുള്ള പുത്തന്‍ മോഡലുകളെ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറാവുകയായിരുന്നു. കാഴ്ച്ചയിലും സ്‌പോര്‍ട്ടി ലുക്കിലും സമാനതകളില്ലാത്ത ഇടം വാഹന പ്രേമികള്‍ക്കിടയില്‍ നേടിയെടുക്കാന്‍ സാധിച്ച ഇരുചക്രവാഹനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്ന് സുസുക്കി മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് ദേവാശിഷ് ഹാന്‍ഡ പറഞ്ഞു.

മാറ്റ് ബ്ലാക്ക് നിറത്തില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എത്തുന്നു

125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ പ്രത്യേക സ്ഥാനം പിടിക്കാന്‍ സുസുക്കി ബര്‍ഗ്മാന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബിഗ് സ്‌കൂട്ടറെന്ന പൈത്യകവും വിലയ്‌ക്കൊത്ത മൂല്യവുമാണ് ബര്‍ഗ്മാനെ സ്‌കൂട്ടര്‍ പ്രേമികളിലേക്ക് അടുപ്പിക്കുന്നത്. കൂടാതെ മികച്ച യാത്രാ സുഖവും ആഢംബര ഫീച്ചറുകളും സ്‌റ്റെലും ബഗ്മാനെ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

മാറ്റ് ബ്ലാക്ക് നിറത്തില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എത്തുന്നു

നിറത്തിലുള്ള വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ മറ്റ് ഘടകങ്ങളിലൊന്നും സുസുക്കി മാറ്റം വരുത്തിയിട്ടില്ല. കരുത്തുറ്റ 125 സിസി സിംഗില്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ്. 7,000 rpm -ല്‍ 8.4 bhp കരുത്തും 5000 rpm -ല്‍ 10.2 Nm torque -ഉം സൃഷ്ടിക്കാന്‍ കഴിവുള്ള എഞ്ചിനാണ്.

മാറ്റ് ബ്ലാക്ക് നിറത്തില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എത്തുന്നു

മുന്‍ഭാഗത്ത് ടെലെസ്‌കോപ്പിക്ക് ഫോര്‍ക്ക് സംവിധാനത്തിലുള്ള സസ്‌പെന്‍ഷനുകളും പിന്‍ഭാഗത്ത് ഹൈഡ്രോളിക് ടൈപ്പുമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിനുള്ളത്. ഡിസ്‌ക് ബ്രേക്ക് ഡ്രം ബ്രേക്ക് മോഡലുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പൊസഷനിംഗ് ലൈറ്റുകള്‍, ബ്രേക്ക് ലൈറ്റ് എന്നിവയാണ് വാഹനത്തില്‍.

മാറ്റ് ബ്ലാക്ക് നിറത്തില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എത്തുന്നു

വലിപ്പമേറിയ വിന്‍ഡ് സ്‌ക്രീനുകളാണ്, ഡിജിറ്റല്‍ മീറ്ററുകള്‍, സുസുക്കിയുടെ സിബിഎസ് കോമ്പി ബ്രേക്കിംഗ് സിസ്റ്റം എന്നിവയുള്‍പ്പടെ നിരവധി സവിശേഷതകള്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ല്‍ ഉണ്ട്. മാറ്റ് ബ്ലാക്ക് നിറത്തിന് പുറമെ മെറ്റാലിക്ക് മാറ്റ് ഫിബ്രോയിന്‍ ഗ്രേ, ഗ്ലോസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, വൈറ്റ് എന്നീ മൂന്ന വ്യത്യസ്ത നിറത്തിലും സ്‌കൂട്ടര്‍ ലഭ്യമാണ്

മാറ്റ് ബ്ലാക്ക് നിറത്തില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എത്തുന്നു

ഹോണ്ട ആക്ടീവ 125, ഗ്രാസിയ, അപ്രീലിയ എസ്ആര്‍ 125, ടിവിഎസ് എന്‍ടോര്‍ക്ക് 125, ഹീറോ മാസ്‌ട്രോ എഡ്ജ് 125, എന്നിവയാണ് ബര്‍ഗ്മാന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, July 23, 2019, 12:47 [IST]
English summary
Suzuki Burgman Street 125 Launched In New Matte Black Paint Scheme — Priced At Rs 69,208. read more malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X