വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഹീറോ മോട്ടോകോര്‍പ്പിനെ പിന്‍തള്ളി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍ മൂന്നാം സ്ഥാനത്തെത്തി. 2019 സെപ്തംബര്‍ മാസം സുസുക്കി മോഡലുകളുടെ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

73,658 യൂണിറ്റുകളുടെ വില്‍പ്പനയാണ് സെപ്തംബര്‍ മാസത്തില്‍ കമ്പനി സ്വന്തമാക്കിയത്. അതേസമയം പോയ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ 72,134 യൂണിറ്റുകളുടെ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തത്. 17.16 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി വിപണിയില്‍ സ്വന്തമാക്കിയത്.

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 3,41,928 യൂണിറ്റുകളുടെ വില്‍പ്പന സുസുക്കി സ്വന്തമാക്കിയപ്പോള്‍, 2,49,365 യൂണിറ്റുകളുടെ വില്‍പ്പനയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോയ്ക്ക് ലഭിച്ചത്. 36.23 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ രേപ്പെടുത്തിയത്.

Rank Brands H1 2019

H1 2018

Growth (%)

1 HMSI 17,32,579 21,82,860 -20.63
2 TVS Motor 5,98,617 6,44,981 -7.19
3 Suzuki Motorcycles 3,41,928 2,91,847 17.16
4 Hero MotoCorp 2,49,365 3,91,019 -36.23
5 Yamaha 1,57,483 1,98,358 -20.62
6 Piaggio 36,981 42,289 -12.55
7 Mahindra Two Wheelers 480 1,683 -71.48
വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

അതേസമയം വില്‍പ്പനയില്‍ ഇടിവ് തട്ടിയെങ്കിലും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹോണ്ട തന്നെയാണ്. 20.63 ശതമാനത്തിന്റെ ഇടിവാണ് ഹോണ്ടയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനം ടിവിഎസ് സ്വന്തമാക്കി. സെപ്തംബര്‍ മാസത്തിലെ വില്‍പ്പനയില്‍ കാര്യമായ നേട്ടം ടിവിഎസും സ്വന്തമാക്കിയിരുന്നു.

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

ആക്‌സസ് 125 -യാണ് സുസുക്കി നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്‌കൂട്ടര്‍. ആക്‌സസിനൊപ്പം തന്നെ ബര്‍ഗ്നമാന്‍ സ്ട്രീറ്റ് 125 -നും വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് വില്‍പ്പന ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

ഇരുമോഡലുകളുടെയും എഞ്ചിന്‍ ഒന്നാണെങ്കിലും ഡിസൈനില്‍ രണ്ടുപേരും വ്യത്യസ്തരാണ്. ഇന്ത്യയിലെ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വികസിപ്പിച്ചെടുത്ത മിഡ് സൈസ്ഡ് സ്‌കൂട്ടറാണ് ആക്‌സസ് 125. രാജ്യത്തെ 125 സിസി വിഭാഗത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഓട്ടോമാറ്റിക്ക് സ്‌കൂട്ടറാണിത്.

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പുതിയ പതിപ്പിനെ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. വിപണിയിലെ സുസുക്കിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണവും ആക്സസിന്റെ മികച്ച പ്രകടനമാണ്. പവര്‍, പെര്‍ഫോമന്‍സ്, സ്റ്റൈല്‍ എന്നിവയോടൊപ്പം മൈലേജിലും യാതൊരു വിട്ടു വീഴ്ച്ചയും നല്‍കാത്ത ആക്സസ് ഏവരും ഇഷ്ടപ്പെടുന്ന ഫാമിലി സ്‌കൂട്ടറുമാണ്.

Most Read: സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

അതിനാല്‍ തന്നെ ആക്സസിന്റെ ഉപഭോക്താക്കള്‍ വാഹനത്തിന് നല്‍കിയ സ്നേഹാദരങ്ങള്‍ ആഘോഷിക്കാന്‍ ആക്സസ് 125 SE എന്നോരു സ്പെഷ്യല്‍ എഡിഷന്‍ പതിപ്പും സുസുക്കി മോട്ടോര്‍സൈക്കിള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

Most Read: രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

7000 rpm -ല്‍ 8.7 bhp കരുത്തും 5000 rpm -ല്‍ 10.2 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 124 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് ടെക്ക്നോളജിയും, ഒറ്റ ടച്ചില്‍ സ്റ്റാര്‍ട്ടാവുന്ന വണ്‍ പുഷ് ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, സെന്റ്രല്‍ ലോക്കിങ്, ഇന്‍ ബിള്‍ഡ് സെക്ക്യൂരിറ്റി സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി DC സോക്കറ്റ് വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. വലുപ്പമേറിയ സീറ്റുകള്‍, മികച്ച റൈഡിങ് അനുഭവം നല്‍കുന്നതിനായി വിപുലീകരിച്ച ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ മീറ്റര്‍, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്പെയിസ്, സ്‌റ്റൈലിഷ് AHO ഹെഡ്ലാമ്പുകള്‍, കോമ്പി ബ്രേക്കിങ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന ഫീച്ചറുകളാണ്.

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

ഇന്ത്യന്‍ വിപണിയില്‍ സുസുക്കി നിരയില്‍ നിന്നും ഏറെ ജനപ്രീതി ലഭിക്കുന്ന മറ്റൊരു മോഡലാണ് ബര്‍ഗ്നമാന്‍ സ്ട്രീറ്റ് 125. അടുത്തിടെ മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ബര്‍ഗ്നമാന്‍ സ്ട്രീറ്റ് 125 -നെ കമ്പനി അവതരിപ്പിച്ചിരുന്നു. അധികം വൈകാതെ തന്നെ 180 സിസി സ്‌കൂട്ടറിനെയും ഈ നിരയില്‍ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

കാഴ്ച്ചയിലും സ്പോര്‍ട്ടി ലുക്കിലും സമാനതകളില്ലാത്ത ഇടം വാഹന പ്രേമികള്‍ക്കിടയില്‍ നേടിയെടുക്കാന്‍ സാധിച്ച ഇരുചക്രവാഹനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്ന് സുസുക്കി മോട്ടോഴ്സ് വൈസ് പ്രസിഡന്റ് ദേവാശിഷ് ഹാന്‍ഡ പറഞ്ഞു.

More from DriveSpark

Article Published On: Monday, October 14, 2019, 16:41 [IST]
English summary
Suzuki Access, Burgman help company overtake Hero in scooter sales. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X