കുതിപ്പ് തുടര്‍ന്ന് ഹീറോ, വീണ്ടും ഇടിഞ്ഞ് ബുള്ളറ്റ് വില്‍പ്പന — മാര്‍ച്ചിലെ കണക്കുകള്‍ ഇങ്ങനെ
2019 മാര്‍ച്ച് മാസത്തിലെ വില്‍പ്പന കണക്കുകള്‍ വിവിധ ബൈക്ക് നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്. പട്ടികയില്‍ ഒന്നാമതുള്ള ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. വിപണിയില്‍ മികച്ച വില്‍പ്പനയുള്ള പത്ത് ബൈക്കുകളുടെ പട്ടികയില്‍ നാല് സ്ഥാനങ്ങള്‍ പിടിച്ചടക്കി ആധികാരികമായാണ് ഹീറോയുടെ കുതിപ്പ്. പത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും ഹീറോ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ സ്ഥാനത്ത് സ്‌പ്ലെന്‍ഡറും രണ്ടാം സ്ഥാനത്ത് HF ഡീലക്‌സുമാണുള്ളത്. ഇത് കൂടാതെ കമ്പനി അടുത്തിടെ പുറത്തിറക്കിയ ഡെസ്റ്റിനി 125, മാര്‍ച്ച് മാസത്തിലെ മികച്ച വില്‍പ്പനയുള്ള പത്ത് സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഇടംപിടിച്ചതും കമ്പനിയ്ക്ക് നേട്ടമായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകളൊന്നാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. 2019 മാര്‍ച്ച് മാസത്തില്‍ സ്‌പ്ലെന്‍ഡറിന്റെ 2,46,656 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളതും ഹീറോയുടെ തന്നെ മോഡലായ HF ഡീലക്‌സാണ്.
| Rank | Brand | Model | March 2019 Sales |
| 1 | Hero | Splendor | 2,46,656 |
| 2 | Hero | HF Deluxe | 1,46,162 |
| 3 | Bajaj | Pulsar | 1,05,256 |
| 4 | Bajaj | Platina | 62,519 |
| 5 | Hero | Passion | 54,544 |
| 6 | Hero | Glamour | 56,658 |
| 7 | TVS | Apache | 42,965 |
| 8 | Bajaj | CT | 37,556 |
| 9 | Royal Enfield | Classic 350 | 36,428 |
| 10 | Honda | Shine | 29,827 |

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ നിരയില്‍ നിന്നുള്ള കമ്മ്യൂട്ടര്‍ ബൈക്ക് തന്നെയാണ് HF ഡീലക്‌സ്. സ്‌പ്ലെന്‍ഡറിന് തൊട്ട് താഴെയാണ് HF ഡീലക്‌സിനെ കമ്പനി അണിനിരത്തിയിരിക്കുന്നത്.

പോയ മാസം HF ഡീലക്‌സിന്റെ 1,46,162 യൂണിറ്റ് ബൈക്കുകളാണ് കമ്പനിയ്ക്ക് വില്‍ക്കാന്‍ സാധിച്ചത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ബജാജ് പള്‍സറാണ്. തുടക്കത്തില്‍ എന്‍ട്രി ലെവല്‍ ബൈക്കായി വിപണിയിലെത്തിയ പള്‍സര്‍ ഇന്നും വില്‍പ്പനയില്‍ സ്ഥിരതാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ചുരുക്കം ചില ബൈക്കുകളിലൊന്നാണ്.

150 സിസി, 180 സിസി, 200 സിസി, 220 സിസി എന്നിങ്ങനെ വിവിധ ഓപ്ഷനുകളില്‍ ബജാജ് പള്‍സര്‍ ലഭ്യമാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ 1,05,256 യൂണിറ്റ് ബൈക്കുകളാണ് ബജാജ് നിരയില്‍ നിന്ന് വിറ്റുപോയത്.

പട്ടികയിലെ മറ്റ് ബൈക്കുകളില്‍ ടിവിഎസ് അപ്പാച്ചെയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റൊരു ബൈക്ക്. ഫെബ്രുവരി മാസത്തെ പത്താം സ്ഥാനത്തില്‍ നിന്ന് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതാണ് അപ്പാച്ചെ ഇപ്പോള്‍. പള്‍സര്‍ ബൈക്കുകളെ പോലെ 160 സിസി, 180 സിസി, 200 സിസി എന്നീ ശ്രേണികളിലും ഉയര്‍ന്ന ശ്രേണിയായ RR310 മോഡലലിലും ലഭ്യമാണ് ടിവിഎസ് അപ്പാച്ചെ.
Most Read:ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

ഫെബ്രുവരിയിലെ 35,358 എന്ന വില്‍പ്പന കണക്കില്‍ നിന്നും മാര്‍ച്ച് കടന്നപ്പോള്‍ 42,965 യൂണിറ്റായി വര്‍ധിച്ചിരിക്കുകയാണ് അപ്പാച്ചെയുടെ വില്‍പ്പന. ഇവയെക്കൂടാതെ പ്രധാനമായ മറ്റൊരു മാറ്റം ഇത്തവണത്തെ വില്‍പ്പന കണക്കുകളില്‍ പ്രകടമാവുന്നത് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 -യുടെ വില്‍പ്പനയിലെ ഇടിവാണ്. പോയ മാസം എട്ടാമതുണ്ടായിരുന്ന മോഡല്‍ ഇത്തവണ ഒമ്പതാം സ്ഥാനത്തേക്ക് വീണു. 37,862 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് 36,428 യൂണിറ്റിലേക്കാണ് വില്‍പ്പന കൂപ്പുകുത്തിയത്.


Click it and Unblock the Notifications








