ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

പുതിയ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്‌സ് ബൈക്ക്, ഹോണ്ട CBR650R വിപണിയില്‍. CBR650F -ന് പകരക്കാരനായാണ് പുതിയ CBR650R ഹോണ്ട നിരയില്‍ എത്തിയിരിക്കുന്നത്. ബൈക്കിന് വില 7.70 ലക്ഷം രൂപ. രണ്ടു നിറങ്ങള്‍ മാത്രമേ CB650R മോഡലിലുള്ളൂ - ഗ്രാന്‍ഡ് പ്രിക്‌സ് റെഡും മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്കും.

ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

ലിക്വിഡ് കൂളിങ് സംവിധാനമുള്ള 649 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍ തുടിക്കുക. രാജ്യാന്തര വിപണിയില്‍ അണിനിരക്കുന്ന ഹോണ്ട CBR650R 94 bhp കരുത്തും 64 Nm torque ഉം കുറിക്കുമ്പോള്‍, ഇന്ത്യന്‍ പതിപ്പ് 87 bhp കരുത്തും 60.1 Nm torque ഉം അവകാശപ്പെടും. രാജ്യമെങ്ങുമുള്ള 22 ഹോണ്ട വിങ്‌വേള്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് മോഡലിന്റെ വില്‍പ്പന.

ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

ഒപ്പം ഗുരുഗ്രാമില്‍ കമ്പനി പുതുതായി സ്ഥാപിച്ച ബിഗ്‌വിങ ഡീലര്‍ഷിപ്പിലും CBR650R വില്‍പ്പനയ്‌ക്കെത്തും. വലിയ പ്രീമിയം ബൈക്കുകള്‍ക്കായി ഹോണ്ട സ്ഥാപിച്ച പ്രത്യേക വിപണന ശൃഖലയാണിത്. തങ്ങളുടെ റേസിങ് പാരമ്പര്യം മുറുക്കെപ്പിടിച്ചാണ് CBR650R ഒരുങ്ങുന്നതെന്ന് കമ്പനി പറയുന്നു. മുമ്പുണ്ടായിരുന്ന CBR650F -നെക്കാള്‍ സ്‌പോര്‍ടി ഭാവം ഇപ്പോള്‍ വന്നിരിക്കുന്ന CBR650R -നുണ്ട്.

ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

ലിറ്റര്‍ ക്ലാസ് ശ്രേണിയിലെ CBR1000RR ഫയര്‍ബ്ലേഡിന്റെ നിഴലാട്ടം 2019 CBR650R ഡിസൈനില്‍ ദൃശ്യമാണ്. മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പ് ഘടനയാണ് ബൈക്കിന്. വെട്ടിവെടിപ്പാക്കിയ ഫെയറിങ് CBR650R -ന് അക്രമണോത്സക ഭാവം സമ്മാനിക്കും. പിറകിലേക്ക് ചെല്ലുന്തോറും മോഡലിന് വീതി കുറയുന്നത് കാണാം.

Most Read: കാത്തിരുന്നു മടുത്തു, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിങ്, ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍ എന്നിവയും ഹോണ്ട CBR650R -ന്റെ വിശേഷങ്ങളാണ്. അതിവേഗം ഗിയര്‍ കുറയ്ക്കാനായി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ബൈക്കിനുണ്ട്. ഹോണ്ട സെലക്ടബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍ സംവിധാനമെന്ന് പേരുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം മോഡലിന് കൂടുതല്‍ നിയന്ത്രണം നല്‍കും.

ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

ട്രാക്ഷന്‍ കണ്‍ട്രോളിന്റെ പ്രവര്‍ത്തനം ആവശ്യമുള്ളപ്പോള്‍ നിര്‍ത്താന്‍ റൈഡര്‍ക്ക് സാധ്യമാണ്. CBR650F -നെ അപേക്ഷിച്ച് പുതിയ CBR650R -ന്റെ ഷാസിക്ക് ആറു കിലോയോളം ഭാരം കുറവാണെന്ന് കമ്പനി പറയുന്നു. ബൈക്കിന്റെ ഉയര്‍ന്ന പ്രകടനക്ഷമതയില്‍ ഭാരക്കുറവ് നിര്‍ണായക പങ്കുവഹിക്കും.

Most Read: വാങ്ങാന്‍ ആളില്ലെന്ന് കരുതി ബജാജ് ഡോമിനാര്‍ മോശം ബൈക്കല്ല: രാജീവ് ബജാജ്

ഇനിയില്ല ഹോണ്ട CBR650F, പകരക്കാരനായി പുതിയ CBR650R വിപണിയില്‍

മുന്നില്‍ 41 mm ഷോവ സെപറേറ്റ് ഫോര്‍ക്ക് ഫംങ്ഷന്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുക. പിറകില്‍ പ്രീ-ലോഡ് ക്രമീകരിക്കാന്‍ കഴിയുന്ന പ്രോ-ലിങ്ക് മോണോഷോക്ക് യൂണിറ്റ് ഈ കര്‍ത്തവ്യം നിറവേറ്റും. നാലു കാലിപ്പറുകളുള്ള 310 mm ഇരട്ട ഡിസ്‌ക്കുകളാണ് മുന്‍ ടയറില്‍ ബ്രേക്കിങ്ങിനായി. പിന്‍ ടയറില്‍ 240 mm ഡിസ്‌ക്ക് വേഗത്തിന് കടിഞ്ഞാണിടും. ഇരട്ട ചാനല്‍ എബിഎസ് സംവിധാനത്തിന്റെ പിന്തുണ മോഡലിനുണ്ട്.

Most Read Articles

Malayalam
English summary
New Honda CBR650R Launched In India. Read in Malayalam.
Story first published: Monday, April 22, 2019, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X