കാത്തിരുന്നു മടുത്തു, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

ബുക്ക് ചെയ്ത ജാവ ബൈക്ക് എപ്പോള്‍ കിട്ടും? വലിയ ഓളം സൃഷ്ടിച്ച് വിപണിയില്‍ എത്തിയ ജാവ ബൈക്കുകളെ കാത്തു മടുത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. ബുക്ക് ചെയ്തിട്ട് നാളുകളായി. എന്നാല്‍ ബൈക്ക് എന്നു കൈയ്യില്‍ കിട്ടുമെന്ന കാര്യത്തില്‍ ആര്‍ക്കുമൊരു എത്തും പിടിയുമില്ല. ട്വിറ്ററില്‍ കമ്പനി സജീവമാണ്.

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

പുതിയ ഡീലര്‍ഷിപ്പ് തുറന്നാല്‍ തൊട്ടുപിന്നാലെയുണ്ടാവും കമ്പനിയുടെ ട്വീറ്റ്. ജാവയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ അവ നിമിഷനേരത്തില്‍ ആരാധകരുമായി പങ്കുവെയ്ക്കും കമ്പനി. സമൂഹ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ട്വിറ്ററില്‍ ഇത്രയും സജീവമായ ജാവ, ഉപഭോക്താക്കളുടെ ഒറ്റ ചോദ്യത്തിന് മാത്രം മൗനം പാലിക്കുകയാണ് — 'ബുക്ക് ചെയ്ത ബൈക്ക് എപ്പോള്‍ കിട്ടും?'

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

കഴിഞ്ഞവര്‍ഷം നവംബര്‍ 15 -നാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിച്ചത്. ഇരു ബൈക്കുകളും വന്നതിന് പിന്നാലെ തരംഗമായി. ഡീലര്‍ഷിപ്പുകള്‍ക്കായി കാത്തുനില്‍ക്കാതെ പലരും ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്തു.

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

കാലങ്ങള്‍ക്ക് ശേഷം ബുള്ളറ്റിനൊത്ത തൂക്കവും വണ്ണവുമുള്ള എതിരാളി വിപണിയില്‍ വന്നെന്ന് ആരാധകര്‍ വിധിയെഴുതി. പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോഡല്‍ വാങ്ങാന്‍ തയ്യാറെടുത്തവര്‍പോലും പുതിയ ജാവ ബൈക്കുകള്‍ എങ്ങനെയുണ്ടെന്നറിഞ്ഞിട്ട് തീരുമാനിക്കാമെന്ന നിലപാടെടുത്തു. ഫലമോ, ശാലയില്‍ നിന്നും ബൈക്കുകള്‍ പുറത്തിറങ്ങും മുന്‍പേതന്നെ സെപ്തംബര്‍ വരെയുള്ള ജാവ യൂണിറ്റുകള്‍ മുഴുവന്‍ രാജ്യത്ത് ബുക്ക് ചെയ്യപ്പെട്ടു.

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകളുടെ വിതരണം കമ്പനി ആരംഭിച്ചെങ്കിലും തങ്ങളുടെ ഊഴം എപ്പോഴാണെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും പിടിയില്ല. സംഭവത്തില്‍ ആരാധകരും രോഷം മറച്ചുവെയ്ക്കുന്നില്ല. പോയമാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം 54 ജാവ ബൈക്കുകളാണ് ഡീലര്‍ഷിപ്പുകളിലെത്തിയത്. ഇതില്‍ ഡിസ്‌പ്ലേ, ടെസ്റ്റ് റൈഡ് യൂണിറ്റുകള്‍ ഉള്‍പ്പെടും.

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

ഏപ്രില്‍ മാസത്തെ വില്‍പ്പന ചിത്രം വരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ ബൈക്കുകളുടെ വിതരണം എന്നു പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ഒട്ടുമിക്ക ഡീലര്‍ഷിപ്പുകള്‍ക്കും കൃത്യമായ ധാരണയില്ല. ബുക്കിങ്ങിന് അനുപാതികമായി യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളിലെത്തിക്കാന്‍ കമ്പനി പെടാപാട് പെടുകയാണ്. ഇതേസമയം, ഡീലര്‍ഷിപ്പുകളില്‍ ജാവ, ജാവ ഫോര്‍ട്ടി മോഡലുകള്‍ക്കായുള്ള ബുക്കിങ് തുടരുകയാണുതാനും.

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

നിലവില്‍ നവംബറില്‍ ബുക്ക് ചെയ്തവര്‍ക്ക് പോലും ബൈക്ക് എന്നു ലഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ല. ഈ അവസരത്തില്‍, കാത്തിരുന്നു മുഷിഞ്ഞ ഉപഭോക്താക്കളില്‍ പലരും പതിയെ ബുക്കിങ് ക്യാന്‍സല്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

ജാവ മോഡലുകള്‍ക്കായി ഇതുവരെ ലഭിച്ച ബുക്കിങ് സംഖ്യ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതുതായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബറോടെ ബൈക്കുകള്‍ കൈമാറുമെന്നാണ് ഡീലര്‍ഷിപ്പുകള്‍ പറയുന്നത്. 1.55 ലക്ഷം രൂപയാണ് ഒറ്റ ചാനല്‍ എബിഎസുള്ള ജാവ ഫോര്‍ട്ടി ടൂവിന് വില.

മാര്‍ച്ചില്‍ വിറ്റത് 54 യൂണിറ്റുകള്‍, ജാവ ബുക്കിങ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ രോഷം

ഇരട്ട ചാനല്‍ എബിഎസ് പതിപ്പിന് വില 1.64 ലക്ഷം രൂപ. ഇതേസമയം, ഒറ്റ ചാനല്‍ എബിഎസുള്ള ജാവ മോഡല്‍ 1.64 ലക്ഷം രൂപയ്ക്കും, ഇരട്ട ചാനല്‍ എബിഎസും ഇരട്ട ഡിസ്‌ക്കുമുള്ള പതിപ്പ് 1.73 ലക്ഷം രൂപയ്ക്കും ഷോറൂമുകളില്‍ എത്തുന്നു.

Source: Jawa Twitter, Rushlane

Most Read Articles

Malayalam
English summary
Jawa Customers Unhappy. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X