സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

2019 മെയ് മാസത്തെ സ്‌കൂട്ടര്‍ വില്‍പ്പനയുടെ കണക്കുകള്‍ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. പതിവുപോലെ ഹോണ്ട ആക്ടിവ തന്നെയാണ് മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറെന്ന പദവി ഇക്കുറിയും സ്വന്തമാക്കിയിരിക്കുന്നത്. വിപണിയിലെത്തിയ നാള്‍ മുതല്‍ മികച്ച പ്രകടനമാണ് ഹോണ്ട ആക്ടിവ 5G കാഴ്ചവെയ്ക്കുന്നത്. 2019 മെയ് മാസത്തെ സ്‌കൂട്ടറുകളുടെ വില്‍പ്പന കണക്കുകള്‍ ഇതാ.

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

2,18,734 യൂണിറ്റ് വില്‍പ്പനയോടെ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് ഹോണ്ട ആക്ടിവ. പട്ടികയിലെ മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ 2019 ഏപ്രില്‍ മാസം മുതല്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്നുള്ളതാണ്.

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

ആക്ടവിയ്ക്ക് ശേഷം ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ആക്‌സസ് 125, ഹോണ്ട ഡിയോ, ടിവിഎസ് എന്‍ടോര്‍ഖ് എന്നീ സ്‌കൂട്ടറുകളാണ് തുടര്‍സ്ഥാനങ്ങളില്‍.

Rank

Model

May 2019 Sales

1

Honda Activa

2,18,734

2

TVS Jupiter

56,797

3

Suzuki Access

51,414

4

Honda Dio

46,840

5

TVS Ntorq

21,010

6

Hero Destini 125

16,752

7

Yamaha Fascino

15,459

8

Hero Maestro

13,423

9

Honda Grazia

11,513

10

Yamaha Ray

10,920

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

എങ്കിലും ഇവയുടെ വില്‍പ്പന കണക്കുകളില്‍ മാറ്റങ്ങളുള്ളതായി കാണപ്പെടുന്നു. ഏപ്രില്‍ മാസത്തെ വില്‍പ്പനയെക്കാളും 8,000 യൂണിറ്റ് അധിക വില്‍പ്പന ഹോണ്ട ആക്ടിവ ഇക്കുറി നേടിയിട്ടുണ്ട്.

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

ടിവിഎസ് ജൂപ്പിറ്ററിന്റെയും സുസുക്കി ആക്‌സസ് 125 -ന്റെയും വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് ജൂപ്പിറ്റര്‍ 56,797 യൂണിറ്റ് വില്‍പ്പനയാണ് പോയ മാസം കുറിച്ചത്.

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

51,414 യൂണിറ്റ് വില്‍പ്പനയോടെ സുസുക്കി ആക്‌സസ് 125 മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത് ഹോണ്ട ഡിയോയാണ്.

Most Read: സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

വിപണിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ഹോണ്ട ഡിയോ, 46,840 യൂണിറ്റ് വില്‍പ്പനയാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്.

Most Read: ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

പട്ടികയില്‍ അഞ്ചാം സ്ഥാനത്തായാണ് ടിവിഎസ് എന്‍ടോര്‍ഖ് ഫിനിഷ് ചെയ്തത്. 21,010 യൂണിറ്റ് വില്‍പ്പനയാണ് ഇക്കാലയളവില്‍ ടിവിഎസ് എന്‍ടോര്‍ഖ് സ്വന്തമാക്കിയത്.

Most Read: എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ഹീറോ ഡെസ്റ്റിനി, യമഹ ഫാസിനോ, ഹീറോ മയെസ്‌ട്രോ, ഹോണ്ട ഗ്രാസിയ, യമഹ റേ എന്നീ സ്‌കൂട്ടറുകള്‍ ഇടം പിടിച്ചിരിക്കുന്നു. പോയ മാസം രണ്ട് പുത്തന്‍ സ്‌കൂട്ടറുകളാണ് ഹീറോ മോട്ടോകോര്‍പ് വില്‍പ്പനയ്‌ക്കെത്തിച്ചത്.

സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

ഹീറോ പ്ലെഷര്‍ 110, ഹീറോ മയെസ്‌ട്രോ എഡ്ജ് 125 എന്നിവയാണ് ഈ രണ്ടു സ്‌കൂട്ടറുകള്‍. ഒരുപിടി മികച്ച ഫീച്ചറുകളാണ് പുതിയ സ്‌കൂട്ടറുകളില്‍ ഹീറോ ഒരുക്കിയിരിക്കുന്നത്. വില്‍പ്പനയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പുതിയ സ്‌കൂട്ടറുകള്‍ക്കാവുമെന്നാണ് ഹീറോ മോട്ടോകോര്‍പ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, June 21, 2019, 16:11 [IST]
English summary
Top-Selling Scooters In India For May 2019 — Honda Activa Retains The Top-Ranking Once Again. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X