സെപ്തംബര്‍ മാസം മികച്ച വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

വാഹന വിപണിയിലെ മാന്ദ്യം വാഹനങ്ങളുടെ വില്‍പ്പനയെ സാരമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. പല വാഹനങ്ങളുടെയും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇരുചക്രവാഹന വിപണിയെയും മാന്ദ്യം വിടാതെ പിന്‍തുടരുകയാണ്.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

ഉത്സവസീസണ്‍ അടുക്കുന്നതോടെ വില്‍പ്പന ഉയരുമെന്നാണ് പലരും കരുതിയിരുന്നതെങ്കിലും വില്‍പ്പന താഴേക്ക് തന്നെയാണ് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2019 സെപ്തംബര്‍ മാസത്തെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

പോയ വര്‍ഷം 2018 സെപ്തംബര്‍ മാസത്തില്‍ 13,51,017 യൂണിറ്റുകളുടെ വില്‍പ്പന നടന്നിരുന്നെങ്കില്‍ ഈ വര്‍ഷം 2019 സെപ്തംബര്‍ മാസത്തില്‍ 11,35,986 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരിക്കുന്നത്. 15.92 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. ഏകദേശം 2,15,031 യുണിറ്റുകളുടെ വ്യത്യസമാണ് കാണിക്കുന്നത്.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

അതേസമയം ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഹീറോ സ്‌പ്ലെന്‍ഡറിനെ പിന്തള്ളി ഹോണ്ട ആക്ടിവ ഒന്നാം സ്ഥാനത്തെത്തി. 2,48,939 യൂണിറ്റുകളുടെ വില്‍പ്പനയാണ് ആക്ടിവ സ്വന്തമാക്കിയത്. എന്നാല്‍ 2018 സെപ്തംബര്‍ മാസത്തില്‍ 2,84,809 യൂണിറ്റുകളുടെ വില്‍പ്പന ആക്ടിവയ്ക്ക് ലഭിച്ചിരുന്നു.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

വില്‍പ്പന കുറഞ്ഞെങ്കിലും 2019 സെപ്തംബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട് സ്‌കൂട്ടറായി ആക്ടിവ മാറി. 12.59 ശതമാനത്തിന്റെ വില്‍പ്പനയില്‍ ഇടിവ് ഉണ്ടായെങ്കിലും പ്രതിമാസ വില്‍പ്പനയില്‍ 6.26 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാന്‍ ആക്ടിവയ്ക്ക് സാധിച്ചെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

Rank Models Aug-19 Aug-18 YoY Diff %
1 Honda Activa 2,34,279 3,10,851 -24.63
2 Hero Splendor 2,12,839 2,47,116 -13.87
3 Hero HF Deluxe 1,60,684 1,83,716 -12.54
4 Honda CB Shine 87,434 1,08,790 -19.63
5 Bajaj Pulsar 70,562 70,051 0.73
6 Hero Glamour 60,706 74,097 -18.07
7 TVS Jupiter 57,849 79,223 -26.98
8 TVS XL Super Luna 55,812 70,883 -21.26
9 Suzuki Access 48,646 48,436 0.43
10 Bajaj Platina 44,774 45,921 -2.50
സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

അടുത്തിടെ ആക്ടിവയുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. പുതിയ പതിപ്പ് എത്തിയതോടെ വരും മാസങ്ങളില്‍ ആക്ടിവയുടെ വില്‍പ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2018 സെപ്റ്റംബറില്‍ 2,85,508 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഹോണ്ട ആക്ടിവയെ തള്ളി ഒന്നാം സ്ഥാനത്ത് സ്‌പ്ലെന്‍ഡറായിരുന്നു.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

എന്നാല്‍ 2019 സെപ്റ്റംബറിലെ വില്‍പ്പനയില്‍ 14.30 ശതമാനം വില്‍പ്പനയാണ് ഇടിഞ്ഞത്. സ്‌പ്ലെന്‍ഡറിന്റെ വില്‍പ്പന 2,44,667 യൂണിറ്റായി കുറഞ്ഞു. ഇതോടെയാണ് സ്‌പ്ലെന്‍ഡര്‍ പട്ടികയില്‍ പിന്നോട്ട് പോയത്. ഹീറോയുടെ HF ഡീലക്‌സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

Most Read: സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

6,147 യൂണിറ്റിന്റെ നഷ്ടമാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2018 സെപ്തംബറില്‍ 2,01,240 യൂണിന്റെ വില്‍പ്പനയില്‍ നിന്ന് 3.05 ശതമാനം ഇടിഞ്ഞ് 1,95,093 യൂണിറ്റായി. അതേസമയം പ്രതിമാസ വില്‍പ്പനയില്‍ 21.41 ശതമാനമാണ് നേട്ടമുണ്ടായത്. ഹോണ്ടയുടെ കമ്മ്യൂട്ടര്‍ ബൈക്ക് CB ഷൈന്‍ നാലാം സ്ഥാനത്ത് തുടരുന്നു.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

2019 സെപ്തംബര്‍ മാസത്തില്‍ 88,893 യൂണിറ്റുകള്‍ വിറ്റഴിച്ചു. 10.27 ശതമാനം വില്‍പ്പന ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 സെപ്റ്റംബറില്‍ ഹോണ്ട ഷൈനിന്റെ 80,612 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്.

Most Read: പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ടിവിഎസ് ജുപിറ്ററും, ആറാമത് ബജാജ് പള്‍സറും സ്ഥാനം പിടിച്ചു. സെപ്റ്റംബറില്‍ ടിവിഎസ് ജുപിറ്ററിന്റെ 69,049 യൂണിറ്റുകളും ബജാജ് പള്‍സറിന്റെ 68,068 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. 23.87 ശതമാനത്തിന്റെ ഇടിവാണ് ജുപിറ്ററിന് ഉണ്ടായിരിക്കുന്നത്. അതേസമയം 23.84 ശതമാനത്തിന്റെ ഇടിവ് ബജാജ് പള്‍സറിനും വില്‍പ്പനയില്‍ ഉണ്ടായി.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

2018 സെപ്തംബറില്‍ 89,374 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബജാജ് പള്‍സര്‍ സ്വന്തമാക്കിയത്. എന്നാല്‍ അടുത്ത നാളുകളായി വാഹനത്തിന്റെ വില്‍പ്പന താഴേക്കെന്നാണ് റിപ്പോര്‍ട്ട്. ഹീറോ ഗ്ലാമര്‍, ടിവിഎസ് ലൂണ XL സൂപ്പര്‍, ബജാജ് CT100, സുസുക്കി ആക്‌സസ് എന്നിവയാണ് അവസാന നാല് സ്ഥാനങ്ങളില്‍.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

ഗ്ലാമറിന്റെ വില്‍പ്പനയില്‍ 25.16 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 സെപ്റ്റംബറില്‍ 82,864 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ 62,016 യൂണിറ്റുകള്‍ മാത്രമാണ് 2019 സെപ്തംബറില്‍ വിപണിയില്‍ എത്തുന്നത്. അതേസമയം പ്രതിമാസ വില്‍പ്പനയില്‍ 2.16 ശതമാനത്തിന്റെ നേട്ടം കൈവരിച്ചെന്നാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

57,031 യൂണിറ്റുകളുമായി ടിവിഎസ് ലൂണ XL സൂപ്പര്‍ എട്ടാം സ്ഥാനത്തും, 51,778 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബജാജ് CT100 ഒമ്പതാം സ്ഥാനത്തുമാണ്. 42.44 ശതമാനത്തിന്റെ ഇടിവാണ് ലൂണയുടെ വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

ബജാജ് CT100 -ന്റെ വില്‍പ്പനയിലും കാര്യമായ ഇടിവ് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 സെപ്തംബറില്‍ 89,387 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍, 2019 സെപ്തംബറില്‍ അത് 51,778 യൂണിറ്റുകളായി കുറഞ്ഞു. 42.07 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ മാസം മികച്ച് വില്‍പ്പന നേടിയ ഇരുചക്രവാഹനങ്ങള്‍

6.88 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയ സുസുക്കി ആക്‌സസ് പട്ടികയില്‍ പത്താം സ്ഥാനം നേടി. വില്‍പ്പന 50,162 യൂണിറ്റായി റിപ്പോര്‍ട്ട് ചെയ്തു, 2018 സെപ്റ്റംബറില്‍ 46,931 യൂണിറ്റുകളില്‍ നിന്ന് 2019 സെപ്തംബര്‍ മാസത്തില്‍ 50,162 യൂണിറ്റായി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു.

Most Read Articles

Malayalam
English summary
Top 10 two-wheeler sales in September 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X