അടിപതറിയ നാല് അടിപൊളി കാറുകൾ

വിൽപ്പന വിപണന രംഗത്ത് ഏത് ബ്രാൻഡും വിൽക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് ഉൽപ്പനത്തെ ആകർഷികമാക്കുക എന്നത്. ഇതിലൂടെ ഉപഭോക്താക്കളെ വേഗം അടുപ്പിക്കാനും സാധിക്കുന്നു. എന്നിരുന്നാലും അടുത്ത കാലം വരെ ഈ ആശയം ഇന്ത്യൻ വാഹന വിപണിയിൽ സ്വീകാര്യമായ ഒന്നല്ലായിരുന്നു.

അടിപതറിയ നാല് അടിപൊളി കാറുകൾ

വാസ്തവത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ വാഹന വിപണിയിൽ മോഡലുകൾക്ക് സ്വീകാര്യത നേടിയെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമായി കണക്കാക്കപ്പെട്ടിരുന്നു.

അടിപതറിയ നാല് അടിപൊളി കാറുകൾ

അതേ കാരണത്താൽ വാഹന വ്യവസായത്തിലെ ഏറ്റവും പ്രമുഖരായ പലർക്കും രാജ്യത്ത് ഒരു മുദ്ര പതിപ്പിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടു. VFM, സ്പേസ്, വിൽപ്പനാന്തര സേവനം എന്നിവ കൂടാതെ ഒരു വാഹനം തെരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായി വാഹനത്തിന്റെ രൂപകൽപ്പനയും സൗന്ദര്യശാസ്ത്രവും പരിഗണിക്കാൻ തുടങ്ങി.

അടിപതറിയ നാല് അടിപൊളി കാറുകൾ

മികവുറ്റ ശൈലിയിൽ വിപണിയിൽ എത്തിയെങ്കിലും പരാജയപ്പെട്ട നിരവധി മനോഹരമായ കാറുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ പരാജയപ്പെട്ടുപോയ മികച്ച നാല് കാറുകൾ എതെല്ലാമെന്ന് നമുക്ക് നോക്കാം.

അടിപതറിയ നാല് അടിപൊളി കാറുകൾ

ഫിയറ്റ് പുന്തോ ഇവോ

ഇന്ത്യയുടെ ബജറ്റ് ഹാച്ച്ബാക്ക് ശ്രേണിയിൽ പണത്തിന് മൂല്യം നൽകുന്ന കൂടുതൽ ദൃഢമായ കാറുകളിൽ ഒന്നായിരുന്നു ഫിയറ്റ് പുന്തോ ഇവോ. പിൽകാലത്ത് വിപണിയിൽ ശ്രദ്ധ നേടാതെ പോയ തന്റെ പൂർവ്വികനായ ജിയോർജെറ്റോ ജിയുജിയാരോ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷകമായ രൂപഭാവമാണ് ഈ വാഹനത്തിനുണ്ടായിരുന്നത്.

അടിപതറിയ നാല് അടിപൊളി കാറുകൾ

തുറന്ന റോഡുകളിൽ അതിശയകരമായ പെർഫോമൻസ് കാഴ്ച്ചവെക്കാൻ സാധിക്കുന്ന 90 bhp ഡീസൽ വകഭേദമായിരുന്നു പുന്തോ ഇവോ നൽകിയിരുന്നത്. ഫീച്ചറുകളും സുഖസൗകര്യങ്ങൾ നോക്കിയാലും വാഹനത്തിന് ന്യായമായ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പുറത്തിറങ്ങിയ അബാർത്ത് വകഭേദവും വിപണിയിൽ അത്ര ശ്രദ്ധ നേടിയില്ല.

അടിപതറിയ നാല് അടിപൊളി കാറുകൾ

ഫോർഡ് ഫിയസ്റ്റ

ഫോർഡ് ഫിയസ്റ്റ C-വിഭാഗം സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഒരു ആസ്റ്റൺ മാർട്ടിൻ ശൈലി കാണപ്പെടുന്നു. ഫോർഡിൽ നിന്ന് ഇറങ്ങിയ മികച്ച ഫീച്ചറുകളുള്ള സെഡാനുകളിലൊന്നാണിത്. ഫിയസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ 1.5 ലിറ്റർ TDCI ടർബോ ഡീസൽ എഞ്ചിൻ 89 bhp കരുത്തിൽ 205 Nm torque ഉത്പാദിപ്പിക്കും.

അടിപതറിയ നാല് അടിപൊളി കാറുകൾ

ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നീ മോഡലുകളെക്കാളും മികച്ച പെർഫോമൻസ് കൈവരിക്കാൻ സാധിക്കുന്ന വാഹനം കൂടിയായിരുന്നു ഇത്. എങ്കിലും ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ ഫെയിസ് ലിഫ്റ്റ് പതിപ്പിന് സാധിക്കാതെ പോയി.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

അടിപതറിയ നാല് അടിപൊളി കാറുകൾ

ഫിയറ്റ് ലിനിയ

ഫിയറ്റ് സെഡാൻ C-വിഭാഗത്തിലെ കരുത്തനായ പിൻ‌ഗാമിയായിരുന്നു ലിനിയ. ടി-ജെറ്റ് പെട്രോൾ എഞ്ചിൻ അതിന്റെ ശ്രേണിയിലെ ഏറ്റവും കരുത്തേറിയതായിരുന്നു. ആവേശകരമായ ആക്സിലറേഷനും, മികച്ച ഡ്രൈവിംഗ് അനുഭവവും ലിനിയ നൽകിയിരുന്നു.

Most Read: പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

അടിപതറിയ നാല് അടിപൊളി കാറുകൾ

1.6 ലിറ്റർ‌ മൾ‌ട്ടിജെറ്റ് ടർ‌ബോ ഡീസൽ‌ എഞ്ചിൻ എന്തുകൊണ്ട് ‌ ഫിയറ്റ് ഈ കാറിൽ‌ വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ മറ്റൊരു ഹോട്ട് ലുക്ക് വാഹനം ലിനിയയെ മാറ്റിസ്ഥാപിക്കുമെങ്കിലും സെഡാന്റെ വിൽപ്പനയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ നിർമ്മാതാക്കൾക്ക് സാധിച്ചില്ല.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

അടിപതറിയ നാല് അടിപൊളി കാറുകൾ

റെനോ ഫ്ലുവെൻസ്

ഇന്ത്യയിലെ റെനോയുടെ ആദ്യകാല മോഡലുകളിലൊന്നായിരുന്നു ഫ്ലുവെൻസ്. D- വിഭാഗം സെഡാൻ സാധാരണ ഫ്രഞ്ച് ഡിസൈനുമായാണ് വിപണിയിലെത്തിയത്. ഒപ്പം അക്കാലത്തെ സെഡാൻ ശ്രേണിയിലെ മറ്റേതൊരു കാറിൽ നിന്നും തികച്ചും വ്യത്യസ്തവുമായിരുന്നു ഈ മോഡൽ.

അടിപതറിയ നാല് അടിപൊളി കാറുകൾ

എന്നിരുന്നാലും വിപണിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഫ്ലുവെൻസിന് സാധിച്ചില്ല. ഒടുവിൽ 2017-ൽ കമ്പനി കാർ പിൻവലിക്കുകയും ചെയ്തു. മികച്ച ഇന്ധനക്ഷമതയുള്ള ടർബോ ഡീസൽ എഞ്ചിനായിരുന്നു വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ മുകളിൽ സൂചിപ്പിച്ച മൂന്ന് കാറുകളെന്ന പോലെ ഫ്ലുവെൻസും പരാജയപ്പെട്ടു.

More from DriveSpark

Article Published On: Tuesday, October 8, 2019, 15:49 [IST]
English summary
Four Beautiful Flop Cars of India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X