പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

2020 ക്രെറ്റ എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഹ്യുണ്ടായി. രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ ഈ വർഷം ആദ്യം ബീജിംഗ് ഓട്ടോ ഷോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഹ്യുണ്ടായി ക്രെറ്റ പ്രദർശിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചു.

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

2019 ലെ ബീജിംഗ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ix25 എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്. നിലവിൽ ക്രെറ്റയ്ക്ക് 10 ലക്ഷം രൂപയാണ് പ്രാരംഭ വില. എന്നാൽ പരിഷ്ക്കരിച്ച മോഡലിന് വില വർധിക്കാൻ സാധ്യതയുണ്ട്.

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ഡിസൈൻ, എഞ്ചിൻ സവിശേഷതകൾ, ഫീച്ചർ ലിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി പിരഷ്ക്കരണങ്ങൾ രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റക്ക് ലഭിക്കും. ഇന്ത്യൻ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV 500 എന്നിവയോട് പുതിയ ക്രെറ്റ മത്സരിക്കും.

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

മുൻവശത്ത് സജ്ജീകരിച്ചിരിക്കുന്ന പുതിയ ഡ്യുവൽ ഹെഡ്‌ലാമ്പ് ഉൾപ്പെടെ നവീകരിച്ച പുചിയ രൂപകൽപ്പനയുമായി പുതിയ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ ഇടംപിടിക്കും. പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റിന് മുകളിലായി ഒരു എൽഇഡി ഡിആർഎല്ലുകൾ, ഫ്രണ്ട് ഫാസിയയ്ക്ക് പുതിയ ബമ്പർ, പരിഷ്ക്കരിച്ച കാസ്കേഡിംഗ് ഫ്രണ്ട് ഗ്രിൽ, ഒരു വലിയ എയർ ഇന്റേക്ക്, സ്കഫ് പ്ലേറ്റുകൾ എന്നിവയും വാഹനത്തിലുണ്ടാകും.

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

സൈഡ്, റിയർ പ്രൊഫൈലിലും ചില പ്രധാന പുനരവലോകനങ്ങളുമായാകും 2020 ക്രെറ്റ എത്തുക. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും സിൽവർ റൂഫ് റെയിലുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ റിയർ പ്രൊഫൈലിൽ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പ് ഡിസൈനും നവീകരിച്ച റിയർ ബമ്പർ, സ്കഫ് പ്ലേറ്റുകളും ഉൾപ്പെടും.

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

അകത്തളത്ത് പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ പൂർണ്ണമായും പരിഷ്ക്കരിച്ച ക്യാബിനാകും ഉണ്ടാവുക. എം‌ജി ഹെക്ടറിന് സമാനമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻ‌ട്രി, സ്റ്റാർട്ട്-സ്റ്റോപ്പ് പുഷ്-ബട്ടൺ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും വാഹനത്തിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

മെക്കാനിക്കലുകളുടെ കാര്യത്തിൽ പുതിയ 2020 ഹ്യുണ്ടായി ക്രെറ്റ കിയ സെൽറ്റോസിൽ നിന്ന് കടമെടുത്ത് ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: മാരുതി എസ്സ്-പ്രെസ്സോ; വകഭേദങ്ങളും കൂടുതൽ വിവരങ്ങളും

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ യഥാക്രമം 115 bhp-യും 144 , 250 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിക്കും. ഒപ്പം ഓട്ടോമാറ്റിക്ക് ഗിയർബോക്സും കമ്പനി വാഗ്ദാനം ചെയ്യും.

Most Read: എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ ക്രെറ്റ എസ്‌യുവിയുടെ ദൈർഘ്യമേറിയ വീൽബേസ് പതിപ്പിലാണ് ഹ്യുണ്ടായി പ്രവർത്തിക്കുന്നത്. ഏഴ് സീറ്റർ എസ്‌യുവിയുടെ രൂപത്തിലാണ് വാഹനം വിപണിയിൽ അവതരിപ്പിക്കുകയെന്നാണ് സൂചന. ഇത് വരാനിരിക്കുന്ന ടാറ്റ കാസിനിയ്ക്ക് എതിരാളിയാകും.

Most Read: കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

കിയ സെൽറ്റോസിന്റെ കടന്നുവരവിന് മുമ്പ് ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിൽ ഒന്നായിരുന്നു ഹ്യുണ്ടായിയുടെ ക്രെറ്റ. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവികളിൽ ഏറ്റവും മികച്ച തെരഞ്ഞെടുക്കൽ കൂടിയായിരുന്നു ഈ വാഹനം. സെൽറ്റോസ് പിടിച്ചെടുത്ത വിപണി തിരിച്ചു പിടിക്കാനാകും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ശ്രമം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Creta India Debut At 2020 Auto Expo Confirmed. Read more Malayalam
Story first published: Thursday, October 3, 2019, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X