മാരുതി എസ്സ്-പ്രെസ്സോ; വകഭേദങ്ങളും കൂടുതൽ വിവരങ്ങളും
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മൈക്രോ എസ്‌യുവി എസ്സ്-പ്രെസ്സോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

കമ്പനിയുടെ വാഹന നിരയിൽ ആൾട്ടോ K10 -ന് മുകളിലാണ് വാഹനം സ്ഥാനം പിടിക്കുന്നത്. അതോടൊപ്പം വിപണിയിൽ ഒരു പുതിയ മിനി-എസ്‌യുവി വിഭാഗം സൃഷ്ടിക്കുകയും ചെയ്യ്തിരിക്കുകയാണ്.

മാരുതി സുസുക്കി എസ്സ്-പ്രെസ്സോ ആറ് വകഭേതങ്ങളിൽ ലഭ്യമാണ്: Std, LXi, VXi, VXi+, VXi AGS and VXi+ AGS. 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് എല്ലാ വകഭേദങ്ങളിലും ലഭിക്കുന്നത്.

ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന പതിപ്പുകളിൽ ഓപ്‌ഷണലായി AGS ഓട്ടോമാറ്റിക് ഗിയർബോക്സും കമ്പനി വാഗ്ദാനം ചെയ്യുന്നു.

| Variant | Prices |
| STD | Rs 3,69,000 |
| LXI | Rs 4,05,000 |
| VXI | Rs 4,24,500 |
| VXI+ | Rs 4,48,000 |
| VXI AGS | Rs 4,67,500 |
| VXI+ AGS | Rs 4,91,000 |
മാരുതി എസ്സ്-പ്രെസ്സോയിൽ ലഭ്യമാകുന്ന എല്ലാ വകഭേദങ്ങളും അവയിലെ സവിശേഷതകളുടെ പട്ടികയും:

മാരുതി സുസുക്കി എസ്സ്-പ്രെസ്സോ Std (3.69 ലക്ഷം രൂപ)
* ഇരട്ട-ചേംബർ ഹെഡ്‌ലാമ്പുകൾ
* C-ആകൃതിയിലുള്ള സിഗ്നേച്ചർ ടെയിൽ ലാമ്പുകൾ
* സൈഡ് ബോഡി-ക്ലാഡിംഗ്
* ഡൈനാമിക് സെന്റർ കൺസോൾ
* മുന്നിലേക്കും പിന്നിലേക്കും ചായ്ക്കാവുന്ന സീറ്റുകൾ
* ഡിജിറ്റൽ ഡിസ്പ്ലേ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ
*ABS & EBD
* ഡ്രൈവർ സൈഡ് എയർബാഗ്
* ഇമ്മോബിലൈസർ
* പെഡസ്ട്രിയൻ പ്രൊടക്ഷൻ
* പിൻ പാർക്കിംഗ് സെൻസറുകൾ
* വേഗത മുന്നറിയിപ്പ്
* സീറ്റ്-ബെൽറ്റ് റിമൈൻഡർ

മാരുതി സുസുക്കി എസ്സ്-പ്രെസ്സോ LXi (4.05 ലക്ഷം രൂപ)
'Std' പതിപ്പിലെ സവിശേഷതകൾക്ക് പുറമേ
* മുൻവശത്ത് ക്യാബിൻ ലാമ്പുകൾ
* ഹീറ്റർ സംവിധാനത്തോടുകൂടിയ ഏസി
* പവർ സ്റ്റിയറിങ്
* മുന്നിലും പിന്നിലും യൂട്ടിലിറ്റി സ്‌പേസുകൾ
* പാസഞ്ചർ സൈഡ് എയർബാഗ് (ഓപ്ഷണൽ)
* സീറ്റ് ബെൽറ്റുകളിൽ പ്രീ-ചെൻഷണർ (ഓപ്ഷണൽ)
* ചൈൽഡ് പ്രൂഫ് പിൻ ഡോർ ലോക്ക്
Most Read: റെനോ ക്വിഡ് ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കി എസ്സ്-പ്രെസ്സോ VXi (4.24 ലക്ഷം രൂപ - 4.67 ലക്ഷം രൂപ)
'LXi' പതിപ്പിലെ സവിശേഷതകൾക്ക് പുറമേ
* റൂഫ് ആന്റിന
* ബോഡി-കളർ ബമ്പറുകൾ
* ഫുൾ വീൽ കവറുകൾ
* ഗിയർ-ഷിഫ്റ്റ് ഇൻഡിക്കേറ്റർ
* ഇന്ധന ഉപഭോഗ ഇൻഡിക്കേറ്റർ
* ആക്സസറി സോക്കറ്റ്
* റിമോട്ട് കീലെസ്സ് എൻട്രി
* മുന്നിൽ പവർ വിൻഡോകൾ
* സ്മാർട്ട്പ്ലേ ഡോക്ക്
* ബ്ലൂടൂത്ത്
* രണ്ട് സ്പീക്കറുകൾ
* സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്
* സെൻട്രൽ ലോക്കിങ്
Most Read: ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

മാരുതി സുസുക്കി എസ്സ്-പ്രെസ്സോ VXi+ (4.48 ലക്ഷം രൂപ - 4.91 ലക്ഷം രൂപ)
'VXi' പതിപ്പിലെ സവിശേഷതകൾക്ക് പുറമേ
* ബോഡി കളർഡ് ഒആർവിഎമ്മുകൾ
* ബോഡി കളർഡ് എക്സ്റ്റീരിയർ ഡോർ ഹാൻഡിലുകൾ
* ബോഡി കളർഡ് സെന്റർ ഗാർണിഷ്
* 7.0 ഇഞ്ച് സ്മാർട്ട് പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെൻഡ് സിസ്റ്റം
* കാർപ്ലേ ആൻഡ്രോയിഡ് ഓട്ടോ സംവിധാനം
* സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ
* ലോ ഫ്യുവൽ മുന്നറിയിപ്പ്
* ഡോർ അജർ മുന്നറിയിപ്പ്

മാരുതി സുസുക്കി എസ്സ്-പ്രെസ്സോയുടെ എല്ലാ വകഭേദങ്ങളും ആറ് നിറങ്ങളിലാണ് എത്തുന്നത്: സോളിഡ് സിസിൽ ഓറഞ്ച്, പേൾ സ്റ്റാർറി ബ്ലൂ, സുപ്പീരിയർ വൈറ്റ്, പേൾ ഫയർ റെഡ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സിൽക്കി സിൽവർ.


Click it and Unblock the Notifications








