റെനോ ക്വിഡ് ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ക്വിഡിന്റെ ആദ്യ ടീസര്‍ വീഡിയോ അടുത്തിടെയാണ് റെനോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ മോഡലിന്റെ ടീസര്‍ വീഡിയോ റെനോ പുറത്തുവിട്ടത്. മുന്‍ഭാഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, പുതിയ ക്വിഡ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റെനോ അറിയിച്ചത്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ഇന്റീരിയര്‍ വിവറരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും കുറച്ച് അധികം മാറ്റങ്ങള്‍ അകത്തളത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തന്നെയാണ് അകത്തളത്തെ പ്രധാന സവിശേഷത. റെനോയുടെ ട്രൈബറില്‍ നല്‍കിയിരിക്കുന്ന പുതിയ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തന്നെയാണ് ക്വിഡിലും ഇടംപിടിച്ചിരിക്കുന്നത്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും അകത്തളത്തെ മനോഹരമാക്കും. പുതിയ ഡിസൈനിലുള്ള ഏസി വെന്റുകളാണ് അകത്തളത്തെ മറ്റൊരു സവിശേഷത. പിയാനോ ബ്ലാക്ക് നിറത്തിലുള്ള സ്റ്റിയറിങ് വിലും പുതിയ പതിപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയ്ക്ക് താഴെയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നതിനൊപ്പം തന്നെ ക്വിഡ് ക്ലൈബറിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുതിയ ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളാണ് ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മറ്റ് സവിശേഷതകള്‍.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ബമ്പറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്‌ലാമ്പുകളുടെ സ്ഥാനം. പിന്നില്‍ പുതിയ ടെയില്‍ ലാമ്പ് കൂടാതെ, കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മോഡലിലെ 800 സിസി, 1.0 ലിറ്റര്‍ എന്‍ജിനുകളുടെ ബിഎസ് VI പതിപ്പായിരിക്കും പുതിയ ക്വിഡില്‍. മാനുവല്‍ എഎംടി ഗിയര്‍ബോക്സുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

നാലു വകഭേദങ്ങളിലാണ് ഫെയ്‌സ്‌ലിഫ്റ്റ് ക്വിഡ് വിപണിയില്‍ എത്തുന്നത്. ചൈനയില്‍ വിപണിയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് എത്തുന്നത്. വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കുന്നതിന് C- ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും പിന്നില്‍ ഇടം പിടിക്കും.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

സുരക്ഷ വര്‍ധിപ്പിച്ച പതിപ്പിനെയാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. ഡ്യുവല്‍ എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക് തുടങ്ങിയ സുരക്ഷാ സന്നഹങ്ങളും വാഹനത്തില്‍ ഇടം പിടിക്കും. മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും ABS അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണിത്. ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ചെന്നൈയിലെ ഒറഗഡാമിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്. കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്. ഇതു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയേക്കും.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്താണ്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

Source: Auto Factory/Instagram

More from DriveSpark

Article Published On: Friday, September 27, 2019, 17:35 [IST]
English summary
Renault Kwid facelift interiors leaked ahead of India launch. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X