എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

ഹെക്ടറിന്റെ ബുക്കിങ് വീണ്ടും പുനരാരംഭിച്ചതായി എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. ഇന്ത്യൻ വിപണിയിൽ എസ്‌യുവിയ്ക്ക് വലിയ ഡിമാൻഡ് ലഭിച്ചതിനെ തുടർന്ന് ഒരു മാസം മുമ്പ് കമ്പനി ബുക്കിങ് സ്വീകരിക്കുന്നത് നിർത്തിയിരുന്നു.

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

ഇന്ത്യയിലുടനീളം 50,000 രൂപയ്ക്ക് എസ്‌യുവിക്കായുള്ള ബുക്കിങ് ഇപ്പോൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഓൺലൈനായോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ഏതെങ്കിലും ഡീലർഷിപ്പുകളിലൂടെയോ എം‌ജി ഹെക്ടർ ബുക്ക് ചെയ്യാം.

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

വാഹനത്തിന്റെ ബുക്കിങ് നിർത്തി വെച്ചിരുന്ന സമയത്ത് വാഹനം ഇനിയും ബുക്ക് ചെയ്യാൻ ആഗ്രഹമുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ ഡീലർഷിപ്പുകൾ ശേഖരിച്ചിരുന്നു.

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

ഇത്തരിത്തിൽ ക്രമീരിച്ച പട്ടിക പ്രകാരം ഇതിനകം എം‌ജിക്ക് 15,000 ഉപഭോക്താക്കളുണ്ട്. ഈ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ ഹെക്ടറുകൾ ബുക്ക് ചെയ്യുന്നതിന് പ്രഥമ മുൻ‌ഗണന നൽകും. അതിനുശേഷം പുതിയ ഉപഭോക്താക്കൾക്ക് ബുക്കിംങ് തുറന്നു നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

എന്നാൽ സെപ്റ്റംബർ 29 മുതൽ ഹെക്ടർ ബുക്ക് ചെയ്യുന്ന എല്ലാ പുതിയ ഉപഭോക്താക്കൾക്കും എസ്‌യുവിയുടെ വിലയിൽ നേരിയ വർധനവ് കാണുമെന്നും എം‌ജി മോട്ടോർ ഇന്ത്യ അറിയിച്ചു.

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

എന്നിരുന്നാലും, എം‌ജി ഹെക്ടറിലെ ഈ നാമമാത്രമായ 2.5% വിലവർദ്ധനവ് പുതിയ ഉപഭോക്താക്കളുടെ ബുക്കിങ് തുകയിൽ മാത്രമാവും പ്രതിഫലിപ്പിക്കുക. മുൻ‌ഗണനാ വെയിറ്റിംഗ് ലിസ്റ്റിലുള്ള മുമ്പത്തെ ഉപഭോക്താക്കളെ ഈ വിലവർദ്ധനവ് ബാധിക്കില്ല.

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

നവംബർ മുതൽ എംജി ഹെക്ടറിന്റെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യൻ വിപണിയിൽ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാന്റിലെ രണ്ടാമത്തെ ഷിഫ്റ്റിൽ നിന്നുള്ള ഉത്പാദനവും വർദ്ധിപ്പിക്കും.

Most Read: 40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

വാഹനത്തിന്റെ ഘടകങ്ങളുടെ സുഗമമായ വിതരണത്തിനായി എം‌ജി മോട്ടോർ തങ്ങളുടെ പ്രാദേശിക, ആഗോള സപ്ലൈയർമാരേയും വിവരം അറിയിച്ചിട്ടുണ്ട്.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

എം‌ജി ഹെക്ടറിന് രാജ്യത്ത് ലഭിച്ച പ്രതികരണത്തിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. ഉപഭോക്തൃ സംതൃപ്തിയോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, എം‌ജി ബ്രാൻഡിന്റിൽ തുടക്കം മുതൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ച ആദ്യ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വാഹനത്തിന്റെ ആമുഖ വില നിലനിർത്താൻ ഞങ്ങൾ പദ്ധതിയിടുന്നു എന്ന് എംജി മോട്ടോർ ഇന്ത്യ ചീഫ് കൊമേർഷ്യൽ ഓഫീസർ ഗൗരവ് ഗുപ്ത അറിയിച്ചു.

Most Read: മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

പുതിയ ബുക്കിംഗുകൾക്ക്‌ വേഗത്തിൽ ഡെലിവറി‌ നൽ‌കുന്നതിനായി വാഹനത്തിന്റെ ഉൽ‌പാദന വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

ജൂൺ അവസാനമാണ് എംജി ഹെക്ടർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. വാഹനത്തിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്, ആദ്യ ആഴ്ചകളിൽ തന്നെ 28,000 ബുക്കിംഗുകൾ ഹെക്ടറിന് ലഭിച്ചു. എം‌ജി ഹെക്ടറിന് നിലവിൽ ഇന്ത്യൻ വിപണിയിൽ 3 മുതൽ 4 മാസം വരെയാണ് കാത്തിരിപ്പ് കാലാവധി.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Bookings Re-Opened In India: SUV Receives A Marginal 2.5% Price Hike As Well. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X