2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ 2020 മോഡലിനെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. പുതിയ പതിപ്പിനെ 2020 ഓട്ടോ എക്സ്പോയിൽ കമ്പനി അവതരിപ്പിക്കും.

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

2015 ൽ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചത് മുതൽ ഹ്യുണ്ടായിയുടെ മിഡ് സൈസ് എസ്‌യുവി വിപണിയിൽ വൻ വിജയമാണ് നേടിയത്. ചുരുങ്ങിയ കാലം കൊണ്ട് ഈ ശ്രേണിയിലെ മികച്ച വാഹനമെന്ന പേരുനേടാനും ക്രെറ്റക്കായി.

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

ഈ വർഷം വരെ നേരിട്ടുള്ള എതിരാളികളെയൊന്നും എസ്‌യുവിക്ക് ഉണ്ടായിട്ടില്ലാരുന്നു. എന്നാൽ കൊറിയയിൽ നിന്നുള്ള ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡ് കിയ സെൽറ്റോസിനെ വിപണിയിൽ അവതരിപ്പിച്ചതോടെ ക്രെറ്റയുടെ ജനപ്രീതി കുറഞ്ഞു. എന്നാൽ സെൽറ്റോസിനെ നേരിടാൻ ക്രെറ്റയെ കമ്പനി പരിഷ്ക്കരിക്കുകയാണ്. എഞ്ചിനിൽ ഉൾപ്പെടെ കാര്യമായ നവീകരണവുമായി വാഹനം 2020 ൽ വിപണിയിലെത്തും. പുതിയ ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

1. ഡിസൈൻ

കാഴ്ച്ചയിൽ നിലവിലെ മോഡലിനെക്കൾ കാര്യമായ വ്യത്യാസങ്ങളാകും 2020 ഹ്യുണ്ടായി ക്രെറ്റയ്ക്ക് ലഭിക്കുക. ചൈനീസ് വിപണിയിൽ കമ്പനി വിൽക്കുന്ന ix25 എസ്‌യുവി അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ക്രെറ്റയുടെ രൂപകല്പ്പന.

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

അതിനാൽ, പുതിയ ക്രെറ്റയ്ക്ക് പാലിസേഡിലും വെന്യുവിലും ഉൾപ്പെടുത്തിയിരിക്കുന്നതുപോലത്തെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ലഭിക്കും. സൈഡിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. മുന്നിലെ ഡിസൈൻ പിന്തുടർന്ന് പിന്നിലും സമാനമായ സ്പ്ലിറ്റ്-ടെയിൽ ലാമ്പ് സജ്ജീകരണമായിരിക്കും ഹ്യുണ്ടായി അവതരിപ്പിക്കുക.

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

2. വലിപ്പം

2020 ക്രെറ്റ നിലവിലെ തലമുറ വാഹനത്തേക്കാൾ വലുതായിരിക്കും. പുതിയ മോഡലിന് 4300mm നീളവും 1790 mm വീതിയും 1622 mm ഉയരവും വീൽബേസ് 2610 mm ഉം ഉണ്ടായിരിക്കും. ഇപ്പോൾ വിപണിയിലുള്ള വാഹനത്തിന്റെ അളവുകൾ യഥാക്രമം 4270mm, 1780 mm, 1665 mm, 2590 mm എന്നിങ്ങനെയായിരുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

3. ഇന്റീരിയർ

വാഹനത്തിന്റെ ഇന്റീരിയറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും എംജി ഹെക്ടറിൽ ഉപയോഗിച്ചിരിക്കുന്ന വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം 2020 ക്രെറ്റയിലും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read: സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

കൂടാതെ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റികളായ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും മറ്റ് നിരവധി ഫീച്ചറുകളും ഉപകരണങ്ങളും ഹ്യുണ്ടായി വാഗ്ദാനം ചെയ്തേക്കും

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

4. പുതിയ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ

കിയ സെൽറ്റോസിന്റെ അതേ പ്ലാറ്റഫോം 2020 ക്രെറ്റയും പങ്കിടും. സെൽറ്റോസിലെ 1.5 ലിറ്റർ എഞ്ചിൻ യൂണിറ്റുകൾ തന്നെയാകും ക്രെറ്റയിലും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുക. ഇത് പരിഷ്ക്കരിച്ച ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ എന്നിവ യഥാക്രമം 6 എംടി / സിവിടി, 6 എംടി / എടി ഗിയർബോക്‌സുകളുമായി ഘടിപ്പിക്കും.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

5. കണക്ടീവിറ്റി

പുതിയ ക്രെറ്റയിൽ വെന്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു. ഇത് തത്സമയ ഡ്രൈവിംഗ് സ്ഥിതി വിവരക്കണക്കുകൾ മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളിലും സഹായകമാകും.

More from DriveSpark

Article Published On: Thursday, September 26, 2019, 10:28 [IST]
English summary
Five Expected Changes In Upcoming 2020 Hyundai Creta. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X