മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കോംമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്ന വാഹനമാണ് മഹീന്ദ്ര XUV300. അഞ്ച് സീറ്റര്‍ ശ്രേണിയില്‍ മികച്ച് പ്രകടനം കാഴ്ചവെച്ചതോടെ ഈ നിര വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഉടന്‍ തന്നെ നിരയിലേക്ക് ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് സീറ്റര്‍ പതിപ്പിലും വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഏഴ് സീറ്റര്‍ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു.

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇത് ആദ്യമായിട്ടാണ് ഇന്ത്യയില്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. XU300 -ന് അടിസ്ഥാനമായ ടിവോളി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഈ ഏഴ് സീറ്റര്‍ വാഹനത്തിന് തത്കാലം S204 എന്ന കോഡ് നമ്പറാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്.

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

താത്കാലികമായി നല്‍കിയിരിക്കുന്ന ഹെഡ്‌ലാമ്പുകള്‍, സ്റ്റീല്‍ റിം, കമ്പനിയുടെ സിഗ്നേച്ചര്‍ ഫ്രണ്ട് ഗ്രില്‍ എന്നിവമാത്രമാണ് പരീക്ഷണ ഓട്ടത്തില്‍ കാണാന്‍ സാധിച്ചിരിക്കുന്നത്. മോഡലിന് കമ്പനി XUV400 എന്ന പേര് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 2022 -ഓടെ മാത്രമേ വാഹനം നിരത്തുകളില്‍ എത്തുകയുള്ളു.

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ വലിപ്പത്തിനൊപ്പം ഒരുനിര സീറ്റ് കൂടി നല്‍കുമെന്നതൊഴിച്ചാല്‍ XUV400 -ന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. വരും വര്‍ഷങ്ങളില്‍ കമ്പനി നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് മഹീന്ദ്ര പുറത്തിറക്കിയ ചാര്‍ട്ടിലാണ് ഈ വാഹനത്തെക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ കമ്പനി നല്‍കിയത്.

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

4440 mm നീളവും 1798 mm വീതിയും 1635 mm ഉയരവും നല്‍കിയായിരിക്കും XUV300 -ന്റെ ഏഴ് സീറ്റര്‍ പതിപ്പ് ഒരുങ്ങുകയെന്നാണ് വിവരം. അതേസമയം, XUV300 -ന് കരുത്തേകുന്ന എന്‍ജിനായിരിക്കും ഇതിലും നല്‍കുക.

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കോംപാക്ട് എസ്‌യുവി നിരയിലേക്ക് മഹീന്ദ്ര XUV300 -നെ എത്തിച്ചത്. വലിയൊരു വിജയമാണ് XUV300 വിപണിയില്‍ സ്വന്തമാക്കിയതും. സാങ്യോങ് ടിവോളി എസ്‌യുവിയുടെ അടിത്തറയായ X100 പ്ലാറ്റ്ഫോമിലാണ് പുതിയ XUV300 -ന്റെ നിര്‍മാണം.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകള്‍ XUV300 -ന്റെ സവിശേഷതകളാണ്. 7.0 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. ഈ ഫീച്ചറുകള്‍ എല്ലാം തന്നെ XUV400 -ലും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് മഹീന്ദ്ര. 2020 ഏപ്രില്‍ മാസം മുതല്‍ വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് 6 (ബിഎസ് VI) എഞ്ചിന്‍ അനിവാര്യമാണ്.

മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിരയിലെ ഒരു ഡീസല്‍ എഞ്ചിന്‍ ഒഴികെ ബാക്കിയുള്ള ഏഴെണ്ണവും പരിഷ്‌കരിക്കുമെന്നാണ് മഹീന്ദ്ര അടുത്തിടെ അറിയിച്ചത്. KUV100 -യിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനായിരിക്കും കമ്പനി നിര്‍ത്തുക. വിപണിയില്‍ താരതമ്യേന കുറവ് ഡിമാന്‍ഡാണ് മോഡലിനുള്ളത്. ബാക്കിയുള്ള ഏഴ് ഡീസല്‍ എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി പരിഷ്‌കരിക്കും.

Source: Carandbike

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV400 7 seater SUV model was spotted testing on the outskirts of Chennai. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X