ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ട്രയംഫ് മോട്ടോർസൈക്കിൾ അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച പുതിയ റോക്കറ്റ് 3 മോഡൽ ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡിൽ നിന്നുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ട്രയംഫ് റോക്കറ്റ് 3. അന്താരാഷ്ട്ര തലത്തിൽ റോക്കറ്റ് 3 R, റോക്കറ്റ് 3 ജിടി എന്നീ രണ്ട് വകഭേദങ്ങളിലാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്.

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

എന്നാൽ ഇതിൽ ഏത് മോഡലിനെയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നതെന്ന സ്ഥിരീകരണമൊന്നും ഇതുവരെ ട്രയംഫ് നൽകിയിട്ടില്ല. രണ്ടാമത്തെ മോഡലായ ജിടി ഒരു ടൂറിംഗ്-ഓറിയന്റഡ് മോഡലാണ്.

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

വൻതോതിൽ ഉത്പ്പാദിപ്പിക്കുന്ന മോട്ടോർസൈക്കിളുകളിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ എഞ്ചിനാണ് 2020 ട്രയംഫ് റോക്കറ്റ് 3-ൽ പ്രവർത്തിക്കുന്നത്. 2,500 സിസി ഇൻ-ലൈൻ 3-സിലിണ്ടർ ലിക്വിഡ്-കൂൾഡ് യൂണിറ്റിന്റെ രൂപത്തിലാണ് എഞ്ചിൻ വരുന്നത്. ഇത് 6000 rpm-ൽ 167 bhp കരുത്തും 4000 rpm-ൽ 221 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

2020 റോക്കറ്റ് 3-യിലെ എഞ്ചിൻ പുതിയ ക്രാങ്കേസ് അസംബ്ലി, ബാലൻസർ ഷാഫ്റ്റ്, ലൂബ്രിക്കേഷൻ സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നു. ഇവയെല്ലാം വാഹനത്തിന്റെ ഭാരം 18 കിലോഗ്രാം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് 2020 റോക്കറ്റ് 3-യുടെ മൊത്തം ഭാരം 40 കിലോഗ്രാം കുറച്ചിട്ടുണ്ട്.

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ട്രയംഫ് റോക്കറ്റ് 3-യുടെ സവിശേഷതകളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഉൾക്കൊള്ളുന്നു. ഹീറ്റഡ് ഗ്രിപ്പുകൾ, ടോർഖ് അസിസ്റ്റഡ് ക്ലച്ച്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ‌ലൈറ്റുകൾ, എക്സ്റ്റെൻഡഡ് ഫ്ലൈ-സ്‌ക്രീൻ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, ഭാരം കുറഞ്ഞ 20-സ്‌പോക്ക് അലുമിനിയം വീലുകൾ, 2020 റോക്കറ്റ് 3 എന്നിവയാണ് മോട്ടോർസൈക്കിളിലെ ചില സവിശേഷതകൾ.

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ട്രയംഫ് റോക്കറ്റ് 3 ഒരു പുതിയ അലുമിനിയം ചേസിസിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വലിയ എഞ്ചിൻ സ്ട്രെസ്ഡ് അംഗമായി പ്രവർത്തിക്കുന്നു.

Most Read: ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

മുൻവശത്ത് ഷോവയിൽ നിന്നുള്ള 47 mm അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളും പിൻവശത്ത് മോണോ ഷോക്ക് സജ്ജീകരണവും റോക്കറ്റ് 3-ലെ സസ്പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. ഫ്രണ്ട് സസ്‌പെൻഷനിൽ 120 mm ട്രാവലുണ്ട്, പിന്നിൽ ഇത് 107 mm ആണ്.

Most Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഫ്രണ്ട് സസ്‌പെൻഷനിൽ കംപ്രഷനും റീബൗണ്ട്‌ അഡ്ജസ്റ്റബിളിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നിൽ വിദൂര അഡ്ജസ്റ്റർ ലഭിക്കും. മുൻവശത്ത് ഇരട്ട 320 mm ഡിസ്കുകളും പിന്നിൽ 300 mm ഡിസ്കും ആണ് ട്രയംഫ് റോക്കറ്റ് 3-യിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

Most Read: ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

ട്രയംഫ് റോക്കറ്റ് 3 ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

വരും മാസങ്ങളിൽ ട്രയംഫ് റോക്കറ്റ് 3 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നിരുന്നാലും രണ്ട് വകഭേദങ്ങളും ട്രയംഫ് ഇന്ത്യൻ വിപണിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം നിലനിൽക്കുന്നത്. രണ്ടാമത്തേത് ടൂറിംഗ്-ഓറിയന്റഡ് മോഡലാണ്.

Most Read Articles

Malayalam
English summary
Triumph Rocket 3 To Be Unveiled In India On 5th Of December. Read more Malayalam
Story first published: Monday, November 25, 2019, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X