അപാച്ചെ RTR നിര പുതുക്കി ടിവിഎസ്

അപാച്ചെ RTR സീരീസിന്് എബിഎസ് സമര്‍പ്പിച്ച് ടിവിഎസ്. ഏപ്രില്‍ മുതല്‍ 125 സിസിയില്‍ മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാവാനിരിക്കെ, അപാച്ചെ RTR ശ്രേണിയിലെ മുഴുവന്‍ ബൈക്കുകളെയും ടിവിഎസ് പുതുക്കി. അപാച്ചെ RTR 160 2V, 160 4V, 180 മോഡലുകള്‍ ഇനി ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയില്‍ വിപണിയില്‍ അണിനിരക്കും.

അപാച്ചെ RTR നിര പുതുക്കി ടിവിഎസ്

മുഴുവന്‍ മോഡലുകളിലും റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ സെന്‍സര്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. മുതിര്‍ന്ന അപാച്ചെ RTR 200 4V -യില്‍ തുടക്കം മുതല്‍ക്കെ ഇരട്ട ചാനല്‍ എബിഎസ് സംവിധാനം ടിവിഎസ് നല്‍കുന്നുണ്ട്. ഇപ്പോള്‍ പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി RTR 200 4V -യ്ക്ക് റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ സെന്‍സര്‍ ലഭിച്ചു.

അപാച്ചെ RTR നിര പുതുക്കി ടിവിഎസ്

ബൈക്കിന്റെ സ്ഥിരത നിലനിര്‍ത്താന്‍ റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ സെന്‍സറുകള്‍ക്ക് കഴിയും. എബിഎസിന് പുറമെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളോടെയാണ് പുതിയ അപാച്ചെ RTR 160 2V വില്‍പ്പനയ്ക്ക് വരുന്നത്. ഡയല്‍ ആര്‍ട്ടുള്ള ബാക്ക് ലിറ്റ് സ്പീഡോമീറ്റര്‍, സീറ്റ്, ഹാന്‍ഡില്‍ബാര്‍ ഡാമ്പനറുകള്‍ എന്നിവ ബൈക്കില്‍ പുത്തനാണ്.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

അപാച്ചെ RTR നിര പുതുക്കി ടിവിഎസ്

ഒപ്പം പരിഷ്‌കരിച്ച ടിവിഎസ് റേസിങ് ഗ്രാഫിക്‌സ് അപാച്ചെ RTR 160 2V -യ്ക്ക് കൂടുതല്‍ സ്‌പോര്‍ടി ഭാവം കല്‍പ്പിക്കും. പ്രാരംഭ ടിവിഎസ് അപാച്ചെ RTR 160 2V -യില്‍ 160 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന് 15 bhp കരുത്തും 13 Nm torque ഉം സൃഷ്ടിക്കാനാവും.

അപാച്ചെ RTR നിര പുതുക്കി ടിവിഎസ്

അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. 270 mm ഡിസ്‌ക്ക് യൂണിറ്റ് മുന്‍ ടയറിലും 130 mm ഡ്രം യൂണിറ്റ് പിന്‍ ടയറിലും ബ്രേക്കിങ് നിറവേറ്റും. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ 200 mm ഡിസ്‌ക്ക് യൂണിറ്റ് പിന്‍ ടയറില്‍ കമ്പനി നല്‍കുന്നുണ്ട്. അപാച്ചെ ശ്രേണിയില്‍ തൊട്ടുമുകളിലുള്ള 160 4V -യില്‍ 159.7 സിസിയാണ് എഞ്ചിന്‍.

അപാച്ചെ RTR നിര പുതുക്കി ടിവിഎസ്

16.1 bhp കരുത്തും 14.8 Nm torque ഉം എഞ്ചിന്‍ യൂണിറ്റില്‍ സമന്വയിക്കുന്നു. സാധരണ 160 മോഡലിന് സമാനമായി അഞ്ചു സ്പീഡാണ് 160 4V -യിലെ ഗിയര്‍ബോക്‌സ്. കൂടുതല്‍ മുതിര്‍ന്ന അപാച്ചെ RTR 180 -യ്ക്ക് 177 സിസി എഞ്ചിനാണ് ടിവിഎസ് നല്‍കുന്നത്. 17.3 bhp കരുത്തും 15.5 Nm torque ഉം എഞ്ചിന്‍ കുറിക്കും.

Most Read: യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

അപാച്ചെ RTR നിര പുതുക്കി ടിവിഎസ്

160 മോഡലിന് സമാനമാണ് അപാച്ചെ 180 -യിലെ ബ്രേക്കിങ് വിഭാഗം. 270 mm ഡിസ്‌ക്ക് യൂണിറ്റ് മുന്‍ ടയറില്‍ വേഗത്തിന് കടിഞ്ഞാണിടും. പിന്‍ ടയറില്‍ 200 mm ഡിസ്‌ക്ക് യൂണിറ്റാണ് തല്‍സ്ഥാനത്ത്. ഏറ്റവും ഉയര്‍ന്ന അപാച്ചെ RTR 200 4V -യില്‍, 197.7 സിസി എഞ്ചിന്‍ 20.7 bhp കരുത്തും 18.1 Nm torque -മാണ് പരമാവധി ഉത്പാദിപ്പിക്കുന്നത്. 270 mm ഡിസ്‌ക്ക് മുന്‍ ടയറിലും 240 mm ഡിസ്‌ക്ക് പിന്‍ ടയറിലും വേഗം നിയന്ത്രിക്കും.

അപാച്ചെ RTR നിര പുതുക്കി ടിവിഎസ്
TVS Apache RTR 160 (Front Disc) Rs 85,510
TVS Apache RTR 180 Rs 90,978
TVS Apache RTR 160 4V (Drum) Rs 89,785
TVS Apache RTR 200 (Carb) Rs 1,11,280

More from DriveSpark

Article Published On: Thursday, March 28, 2019, 15:29 [IST]
English summary
TVS Apache Lineup Updated With ABS. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X