അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

2019 നവംബര്‍ മുതല്‍ ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള ബൈക്കുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് മോഡലുകളെ നിരത്തിലെത്തിച്ച് ടിവിഎസ് മോട്ടോര്‍സ്. ടിവിഎസ് അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളെയാണ് കമ്പനി അവതരിപ്പിച്ചത്.

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

അപാച്ചെ RTR 160 4V ഡ്രം വകഭേദത്തിന് 99,950 രൂപയും, ഡിസ്‌ക് വകഭേദത്തിന് 1.03 ലക്ഷം രൂപയുമാണ് വില. അപാച്ചെ RTR 4V 1.24 ലക്ഷം രൂപയുമാണ് വില. രണ്ട് മോഡലുകള്‍ക്കും ബിഎസ് VI എഞ്ചിനൊപ്പം എല്‍ഇഡി ഹെഡ്‌ലാമ്പും കമ്പനി നല്‍കിയിട്ടുണ്ട്.

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

പഴയ മോഡലില്‍ നിന്നും 3,000 രൂപയുടെ അധിക വര്‍ധനവാണ് അപാച്ചെ ബിഎസ് VI, RTR 160 4V ഡിസ്‌ക് വകഭേദത്തിന് ഉണ്ടായിരിക്കുന്നത്. ഏകദേശം 8,000 രൂപയുടെ വര്‍ധനവാണ് RTR 160 4V ഡ്രം പതിപ്പില്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

10,000 രൂപയുടെ വര്‍ധനവാണ് RTR 4V -യില്‍ ഉണ്ടായിരിക്കുന്നത്. വില വര്‍ധിച്ചതിനൊപ്പം ചില നൂതന സവിശേഷതകളും മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ട് ബൈക്കിലും എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ മിററുകള്‍ എന്നിവ പുതിയ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

ഒരു അഗ്രസീവ് ലുക്കിനൊപ്പം ത്രികോണ ആകൃതിയിലാണ് ഹെഡ്ലാമ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്‍ഇഡി ടെയില്‍ ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലാമ്പുകളും ബൈക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് നിറങ്ങളില്‍ RTR 160 4V വിപണിയില്‍ എത്തുമ്പോള്‍ രണ്ട് നിറങ്ങളിലാണ് RTR 200 4V വിപണിയില്‍ എത്തുന്നത്.

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

അടുത്തിടെ, കമ്പനി അവതരിപ്പിച്ച ബ്ലുടൂത്ത് കണക്ടിവിറ്റി സൗകര്യവും ബൈക്കുകളില്‍ ലഭ്യമാണ്. അവരുടെ ജനപ്രിയ സ്‌കൂട്ടറായ ജുപ്പിറ്റര്‍ ഗ്രാന്‍ഡെയ്ക്കും, എന്‍ടോര്‍ഖ് 125 -നും ഇതേ ഫീച്ചര്‍ നല്‍കി അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു.

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

ഈ സംവിധാനം ഉള്‍പ്പെടുത്തുന്നതോടെ അധിക സവിശേഷതകളായ കോള്‍ ചെയ്യുന്നതിനും മെസേജ് അയക്കുന്നതിനും, വേഗത അറിയുന്നതിനും, യാത്ര വിശദാംശങ്ങളും, ബൈക്ക് അവസാനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥാനവും, സര്‍വ്വീസ് ബുക്കിങ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.

Most Read: മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് കണക്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കണക്ട് ചെയ്യുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Most Read: വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് അപാച്ചെ RTR 160 4V -യുടെ കരുത്ത്. ഈ എഞ്ചിന്‍ 8,250 rpm -ല്‍ 16 bhp കരുത്തും, 7,250 rpm -ല്‍ 14.1 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

197.75 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് അപാച്ചെ RTR 200 4V -യുടെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 20 bhp കരുത്തും, 7,500 rpm -ല്‍ 16.8 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് ബൈക്കിനും നല്‍കിയിരിക്കുന്നത്.

അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് ബൈക്കുകളുടെ സസ്പെന്‍ഷന് വേണ്ടി നല്‍കിയിരിക്കുന്നത്. വിപണിയില്‍ ബജാജ് പള്‍സര്‍ NS200 ആണ് ടിവിഎസ് അപാച്ചെ RTR 200 4V -യുടെ മുഖ്യ എതിരാളി. ഇരുമോഡലുകളുടെയും ബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബുക്കിങ് തുക കമ്പനി വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
English summary
BS6 TVS Apache RTR 160 4V, RTR 200 4V launched. Read more in Malayalam.
Story first published: Tuesday, November 26, 2019, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X