ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

ബ്ലുടൂത്ത് സംവിധാനത്തോടെയുള്ള അപാച്ചെ RTR 200 4V -യെ പുറത്തിറക്കി ടിവിഎസ് മോട്ടോര്‍. 1.14 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ വില. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിനെക്കാള്‍ 3,00 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന്.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

അടുത്തിടെ കമ്പനി അവരുടെ ജനപ്രിയ സ്‌കൂട്ടറായ ജുപ്പിറ്റര്‍ ഗ്രാന്‍ഡെയുടെയും, എന്‍ടോര്‍ഖ് 125 -നും ഇതേ ഫീച്ചര്‍ നല്‍കി വിപണിയില്‍ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി അപാച്ചെ RTR 200 4V പതിപ്പിലും ബ്ലൂടുത്ത് സംവിധാനത്തോട് കൂടിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നത്.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

ഈ സംവിധാനം ഉള്‍പ്പെടുത്തുന്നതോടെ അധിക സവിശേഷതകളായ കോള്‍ ചെയ്യുന്നതിനും മെസേജ് അയക്കുന്നതിനും, വേഗത അറിയുന്നതിനും, യാത്ര വിശദാംശങ്ങളും, ബൈക്ക് അവസാനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥാനവും, സര്‍വ്വീസ് ബുക്കിങ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

നിലവിലെ മോഡലില്‍ കാണുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തന്നെയാണെങ്കിലും ഉള്ളില്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ടിവിഎസ് കണക്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കണക്ട് ചെയ്യുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തി വിപണിയിലെത്തുന്ന ടിവിഎസ് നിരയിലെ മൂന്നാമത്തെ വാഹനമാണ് അപാച്ചെ RTR 200 4V. ഈ ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുതിയ പതിപ്പില്‍ കമ്പനി കൂടുതല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

ഗോള്‍ഡ് നിറം പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. അതേസമയം എഞ്ചിന്‍ ബിഎസ് IV തന്നെയെന്നാണ് റിപ്പോര്‍ട്ട്. 197.75 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് കാര്‍ബ്യൂറേറ്റഡ് എഞ്ചിന്‍ തന്നെയാണ് വാഹനത്തിന്റെ കരുത്ത്.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് ബൈക്കില്‍ സസ്‌പെന്‍ഷന് വേണ്ടി നല്‍കിയിരിക്കുന്നത്. യഥാക്രമം 270 mm, 240 mm ഡിസ്‌കുകളാണ് മുന്നിലും പിന്നിലും ബ്രേക്കിങ് ഒരുക്കുക. വിപണിയില്‍ ബജാജ് പള്‍സര്‍ NS200 ആണ് ടിവിഎസ് അപാച്ചെ RTR 200 4V -യുടെ മുഖ്യ എതിരാളി.

Most Read: ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

അധികം വൈകാതെ തന്നെ അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ എത്തുകയും ചെയ്തിരുന്നു. 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ ബൈക്കാണ് അപാച്ചെ RTR 160 4V എന്നാണു കമ്പനിയുടെ അവകാശവാദം.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

ബൈക്കിന്റെ ഹെഡ്‌ലാമ്പിലാണ് കമ്പനി പ്രകടമായ മാറ്റം കമ്പനി വരുത്തിയതായിരിക്കുന്നത്. പഴയതില്‍ നിന്നും പുതിയൊരു രൂപം തന്നെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ നല്‍കിയിരിക്കുന്നത്. ഒരു അഗ്രസീവ് ലുക്കിനൊപ്പം ത്രികോണ ആകൃതിയിലാണ് ഹെഡ്‌ലാമ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം തന്നെ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ടെയ്ല്‍ ലാമ്പുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയതില്‍ നിന്നും അടുമുടി മാറ്റം സംഭവിച്ചിരിക്കുന്ന ഒരു മുന്‍വശമാണ് അപാച്ചെ RTR 160 4V -ഫെയ്‌സ്‌ലിഫ്റ്റ് സവിശേഷത.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

ബ്ലുടൂത്ത് കണക്ടിവിറ്റിയോടുകൂടിയ പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഉള്‍പ്പെടുത്തിയേക്കും. ബാറ്ററി പവര്‍, ഗൂഗിള്‍ മാപ്‌സ്, മൊബൈല്‍ കണക്ടിവിറ്റി, കോള്‍ ചെയ്യുന്നതിനും മെസേജ് അയക്കുന്നതിനും ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിന്‍ തന്നെയാകും ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി ഉള്‍പ്പെടുത്തുക. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വില സംബന്ധിച്ചും വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

അപാച്ചെ RTR 200 4V -യില്‍ നിന്നും പകര്‍ത്തിയ രൂപഭാവത്തോടെയാണ് പുതിയ അപാച്ചെ RTR 160 -നെ കഴിഞ്ഞ വര്‍ഷം കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. അഗ്രസീവ് ഹെഡ്‌ലാമ്പ്, ചെത്തി മിനുക്കിയ ഫ്യൂവല്‍ ടാങ്ക്, മൂര്‍ച്ചയേറിയ ടെയില്‍ ലാമ്പ് എന്നിവ 2018 അപാച്ചെ RTR 160 4V യുടെ വിശേഷങ്ങളാണ്.

Most Read Articles

Malayalam
English summary
TVS Launches Bluetooth-Enabled Apache RTR 200 4V. Read more in Malayalam.
Story first published: Saturday, October 5, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X