പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

ടിവിഎസ് മോട്ടോര്‍സ്‌ ഈ വര്‍ഷം അവസാനം ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. 2018 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ടിവിഎസ് ക്രിയോണ്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് കമ്പനി ഇലക്ട്രിക്ക് വാഹനം നിര്‍മ്മിക്കുന്നത്.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നതോടെ വൈദ്യുത വാഹനശ്രേണിയിലേക്ക് എത്തുന്ന ആദ്യ മുഖ്യധാരാ നിര്‍മ്മാതാക്കളായി ടിവിഎസ് മാറും. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ബിഎസ് VI അടിസ്ഥാനമാക്കി ടിവിഎസ് മോട്ടോര്‍ കമ്പനി പരിവര്‍ത്തനം ചെയ്യും. ഇതേ കാലയളവില്‍ തന്നെയായിരിക്കും ഇലക്ട്രിക്ക് സ്‌കൂട്ടറും പുറത്തിറക്കുക.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

ഇലക്ട്രിക്ക് വാഹനങ്ങള്‍ നമ്മുടെ ഭാവി തലമുറകള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. നമ്മുടെ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഈ വിഭാഗത്തില്‍ നിരവധി പുതിയ ബ്രാന്‍ഡുകള്‍ കടുത്ത മത്സരം തുടരുന്നുണ്ടെങ്കിലും ഇരുചക്ര വാഹന വിപണിയിലെ മുഖ്യധാരാ നിര്‍മ്മാതാക്കളാരും ഇതുവരെ ഇലക്ട്രിക് വിഭാഗത്തിലേക്ക് കടന്നുവന്നിട്ടില്ല. ഈ സാഹച്ര്യത്തിലാണ് ടിവിഎസിന്റെ കടന്നുവരവ്.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി 2023 ഏപ്രില്‍ മുതല്‍ പുറത്തിറങ്ങുന്ന എല്ലാ മുചക്രവാഹനങ്ങളും ഇലക്രിക്ക് ആയിരിക്കണമെന്നും, 2025 മുതല്‍ 150 സിസിക്ക് താഴെയുള്ള എല്ലാ ഇരുചക്രവാഹനങ്ങളും വൈദ്യുത വത്ക്കരിക്കാനുള്ള നിയമം നടപ്പാക്കാനുമുള്ള ശ്രമത്തിലാണ് നീതി ആയോഗ്.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

എന്നാല്‍ ടിവിഎസ് ഉള്‍പ്പെടെയുള്ള കുറച്ച് വാഹന നിര്‍മ്മാതാക്കള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത സമയപരിധിക്കുള്ളില്‍ ഇരുചക്രവാഹനങ്ങളും മുചക്രവാഹനങ്ങളും പൂര്‍ണമായും വൈദ്യുത വത്ക്കരിക്കാന്‍ നിരബന്ധിക്കുന്നത് ഉപഭോക്താക്കളില്‍ അതൃപ്തിയുണ്ടാക്കുമെന്ന് ടിവിഎസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു. കൂടാതെ നാല് ദശലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ഇന്ത്യന്‍ വാഹന നിര്‍മ്മാണ മേഖല താളം തെറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

എന്നിരുന്നാലും ഹരിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് പൂര്‍ണമായും പിന്മാറിയ കമ്പനിയല്ല ടിവിഎസ് മോട്ടോര്‍ സൈക്കിള്‍സ്. വാസ്തവത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങളില്‍ നിക്ഷേപം നടത്തിയ ആദ്യത്തെ പ്രമുഖ ഇന്ത്യന്‍ നിര്‍മ്മാതാക്കളാണ് ടിവിഎസ്. ഇവി സ്റ്റാര്‍ട്ടപ്പില്‍ അഞ്ച് കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട് കമ്പനി.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

വേണു ശ്രീനിവാസന്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് എതിരല്ല. മറിച്ച് നീതി ആയോഗ് നിശ്ചയിച്ച സമയപരിധിക്ക് എതിരായി മാത്രമാണ് നിലകൊണ്ടത്. ടിവിഎസിന്റെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനം വരുന്ന എട്ട്മാസങ്ങള്‍ക്കുള്ളില്‍ കാണാന്‍

സാധിക്കുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ കെഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കൂടാതെ ഇലക്ട്രിക്ക് സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ ഒരു വൈദ്യുത വാഹനം വിപണിയിലെത്തിക്കുമെന്നും കെഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

മൂന്ന് വര്‍ഷം മുമ്പ് ഇലക്ട്രോണിക് വാഹനങ്ങളുടെ വികസനം ആരംഭിക്കുകയും 2018 ഓട്ടോ എക്‌സ്‌പോയില്‍ ക്രിയോണ്‍ ഇവി ആശയം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് കമ്പനി. മൂന്ന് ലിഥിയം അയണ്‍ ബാറ്ററികള്‍ വാഹനത്തിന് കരുത്തു നല്‍കും. 12 കിലോവാട്ട് വൈദ്യുത മോട്ടോര്‍ ഉപയോഗിച്ചാണ് ക്രിയോണ്‍ പ്രവര്‍ത്തിക്കുന്നത്. വെറും 5.1 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

വേഗത്തിലുള്ള ചാര്‍ജ്ജിംഗ് സൗകര്യം ടിവിഎസ്‌ അവതരിപ്പിച്ചതും ക്രിയോണിലാണ്. കേവലം 60 മിനിറ്റുകള്‍ കൊണ്ട് ബാറ്ററി 80% ചാര്‍ജ്ജ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. വരും മാസങ്ങളില്‍ ടിവിഎസിന്റെ ഇലക്ട്രിക്ക് വാഹനം വിപണിയിലെത്തും. എന്നാല്‍ ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

Most Read Articles

Malayalam
English summary
TVS To Launch An Electric Vehicle Before March 2020 — Could It Be The Creon. read more malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X