ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇതാ

ഇരുചക്ര വാഹന വിപണി പ്രതിസന്ധി ഘട്ടത്തിലൂടെയാണിപ്പോള്‍ കടന്ന് പോവുന്നത്. സ്‌കൂട്ടര്‍ വില്‍പ്പനയിലെ ഇടിവ്, ഇന്ധന വില വര്‍ധന, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയെല്ലാം ഇരുചക്ര വാഹന വിപണിയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങള്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2.11 കോടി യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയത്.

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

ഈ കാലയളവില്‍ അഞ്ച് ശതമാനം വളര്‍ച്ചയും ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി നേടി. മികച്ച വില്‍പ്പനയുള്ള ഇരുചക്ര വാഹനങ്ങളുടെ പട്ടികയില്‍ ഹോണ്ട ആക്ടിവയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

30,08,334 യൂണിറ്റുകളാണ് ഹോണ്ട ആക്ടിവ ആ സാമ്പത്തിക വര്‍ഷത്തില്‍ വിറ്റത്. എന്നാല്‍ വില്‍പ്പനയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവും ആക്ടിവ നേരിട്ടും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാളും വില്‍പ്പന കുറഞ്ഞതാണ് ഹോണ്ട ആക്ടിവയ്ക്ക് ഇടിവ് നേരിടാന്‍ കാരണമായത്. പോയ സാമ്പത്തിക വര്‍ഷത്തില്‍ 31,54,030 യൂണിറ്റായിരുന്നു ഹോണ്ട ആക്ടിവ വില്‍പ്പന.

Top 10 Most Sold Two-Wheelers In FY2019

No. Of Units Sold

Honda Activa

30,08,334

Hero Splendor

30,05,618

Hero HF Deluxe

21,68,740

Honda CB Shine

9,90,315

Hero Passion

9,18,339

TVS XL Super

8,80,243

TVS Jupiter

7,88,456

Hero Glamour

7,55,027

Bajaj CT100

7,42,199

Bajaj Pulsar 150

6,93,908

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ ഇടം പിടിച്ചത് ഹീറോ നിരയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള സ്‌പ്ലെന്‍ഡര്‍ 30,05,618 യൂണിറ്റാണ് വിറ്റത്. വില്‍പ്പനയില്‍ പത്ത് ശതമാനം വളര്‍ച്ചയാണ് സ്‌പ്ലെന്‍ഡര്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നേടിയത്.

Most Read:2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

21,68,740 യൂണിറ്റ് വില്‍പ്പനയോടെ ഹീറോയുടെ തന്നെ HF ഡീലക്‌സാണ് മൂന്നാമതായി ഇടം പിടിച്ചിരിക്കുന്നത്. പതിനഞ്ച് ശതമാനനം വളര്‍ച്ചയാണ് HF ഡീലക്‌സ് നേടിയിരിക്കുന്നത്.

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മാത്രമെ വില്‍പ്പന ഏഴക്കത്തില്‍ കൂടുതല്‍ കടത്താന്‍ സാധിച്ചുള്ളൂ. നാലാമതുള്ള ഹോണ്ട CB ഷൈന്‍ 9,90,315 യൂണിറ്റാണ് വിറ്റഴിച്ചിരിക്കുന്നത്. എന്നാല്‍ വില്‍പ്പനയില്‍ വളര്‍ച്ച കണ്ടെത്താന്‍ മോഡലിന് സാധിച്ചിട്ടില്ല.

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

ഹീറോയുടെ പ്രമുഖ പ്രാരംഭ കമ്മ്യൂട്ടര്‍ ബൈക്കായ പാഷന്‍ 9,18,339 യൂണിറ്റ് വില്‍പ്പനയോടെ അഞ്ചാമാതുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവും ബൈക്കിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

രണ്ട് ശതമാനം വളര്‍ച്ചയോടെ ടിവിഎസ് XL സൂപ്പര്‍ ആറാമതായി ഫിനിഷ് ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 8,80,243 യൂണിറ്റ് വില്‍പ്പനയാണ് മോഡലിന് നേടാന്‍ കഴിഞ്ഞത്. ടിവിഎസ് നിരയില്‍ നിന്നുള്ള മികച്ച സ്‌കൂട്ടറായ ജൂപ്പിറ്ററാണ് പട്ടികയിലെ ഏഴാമന്‍.

Most Read:കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

7,88,456 യൂണിറ്റാണ് ജൂപ്പിറ്ററിന്റെ വില്‍പ്പന കണക്കുകള്‍. 7,55,027 യൂണിറ്റ് വില്‍പ്പനയോടെ എട്ടാം സ്ഥാനം നേടിയിരിക്കുന്നത് ഹീറോയുടെ കമ്മ്യൂട്ടര്‍ ബൈക്കായ ഗ്ലാമറാണ്.

ഹീറോ സ്പ്ലെന്‍ഡറിനെ അട്ടിമറിച്ച് ഹോണ്ട ആക്ടിവ, പോയ വര്‍ഷത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ ഇങ്ങന

59 ശതമാനത്തിന്റെ ശക്തമായ വളര്‍ച്ചയോടെ ബജാജ് CT100 ഒമ്പതാമതായി ഫിനിഷ് ചെയ്തു. 7,42,199 യൂണിറ്റാണ് പോയ സാമ്പത്തിക വര്‍ഷത്തില്‍ CT100 -ന് വില്‍ക്കാനായത്. 6,93,908 യൂണിറ്റ് വില്‍പ്പനയോടെ ബജാജ് പള്‍സര്‍ 150 പട്ടിക പൂര്‍ത്തിയാക്കി.

Most Read Articles

Malayalam
English summary
top selling two wheelers for financial year 2018-19: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X