FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

യമഹ ഇന്ത്യ മോട്ടോർ 2018 ജൂൺ മുതൽ നിർമ്മിച്ച 13,348 യൂണിറ്റ് FZ25, ഫേസർ 25 എന്നിവ തിരിച്ചുവിളിച്ചു. ഹെഡ് കവർ ബോൾട്ടിന് അയവ് സംഭവിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായാണ് കമ്പനി മോഡലുകളെ തിരിച്ചുവിളിച്ചിരിക്കുന്നത്.

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

തിരിച്ചുവിളിക്കുന്നതിൽ 12,620 യൂണിറ്റ് FZ25 ഉം 728 യൂണിറ്റ് ഫേസർ 25 ഉം ഉൾപ്പെടുന്നു. ഇങ്ങനെ തിരിച്ചുവിളിക്കുന്ന മോട്ടോർസൈക്കിളുകൾ യമഹ അംഗീകൃത ഡീലർമാർ സൗജന്യമായി നന്നാക്കുകയും ഉപഭോക്താക്കൾക്ക് വ്യക്തിഗതമായി തിരിച്ചുവിളിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്യും.

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ഈ അറ്റകുറ്റപ്പണികൾ സൗകര്യപ്രദവും കാര്യക്ഷമവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഡീലർ പങ്കാളികൾക്കൊപ്പം കമ്പനി പ്രവർത്തിക്കും.

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

യമഹ ഫേസർ 25 ബിഎസ്-IV പതിപ്പിന് 1.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് ബിഎസ്-VI കംപ്ലയിന്റിലേക്ക് നവീകരിക്കുമ്പോൾ 10 മുതൽ 15 ശതമാനം വരെ വില വർധിക്കും. സോൾഫുൾ സിയാൻ (ഗ്രേ, ബ്ലൂ), റിഥമിക് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയിലെത്തുന്നത്.

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

FZ25-ന് കരുത്തേകുന്ന അതേ എഞ്ചിനാണ് ഫേസർ 25 ലും പ്രവർത്തിക്കുന്നത് സുസുക്കി ജിക്സർ SF250, ഹോണ്ട CBR 250 R തുടങ്ങിയ 250 സിസി മോട്ടോർസൈക്കിളുകളുമായി വിപണിയിൽ മത്സരിക്കുന്നു.

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

അതേസമയം, യമഹ FZ25-ന് 1.36 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 2019 ഒക്ടോബറിൽ പരിഷ്ക്കരിച്ച വില വർധനവിന് ശേഷം ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ 250 സിസി മോട്ടോർസൈക്കിളാണിത്.

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

249 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ, 8,000 rpm-ൽ 20.9 bhp കരുത്തും 6,000 rpm-ൽ 20 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

മുൻവശത്ത് ടെലിസ്‌കോപ്പിക്ക് ഫോർക്ക് വഴിയും പിൻഭാഗത്ത് മോണോഷോക്ക് വഴിയുമാണ് സസ്‌പെൻഷൻ സജ്ജമാക്കിയിരിക്കുന്നത്. ഇരട്ട ചാനൽ എബിഎസും സുരക്ഷക്കായി നൽകിയിരിക്കുന്നു. വിപണിയിൽ സുസുക്കി ജിക്സർ 250-യാണ് യമഹ FZ25-ന്റെ നേരിട്ടുള്ള എതിരാളി.

Most Read: കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

യമഹ ഇന്ത്യ മോട്ടോർസ് തങ്ങളുടെ ശ്രേണിയിലെ എല്ലാ ബൈക്കുകളും സ്കൂട്ടറുകളും ബിഎസ്-VI മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിക്കുന്ന പ്രക്രിയയിലാണ്. അടുത്തിടെ പുറത്തിറക്കിയ FZ-FI, FZS-FI എന്നീ 150 സിസി ബൈക്കുകളാണ് കമ്പനിയുടെ നിരയിൽ നിന്നും ആദ്യമായി വിപണിയിലെത്തിയ ബിഎസ്-VI മോഡലുകൾ.

Most Read: 2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

FZ25, ഫേസർ 25 മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ഡാര്‍ക്ക്‌നൈറ്റ്‌, മെറ്റാലിക് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് FZS-FI അവതരിപ്പിച്ചിരിക്കുന്നത്. മെറ്റാലിക് റെഡിന് 1.01 ലക്ഷം രൂപയും ഡാര്‍ക്ക്‌നൈറ്റിന് 1.02 ലക്ഷം രൂപയുമാണ് വില. മറ്റ് ബിഎസ്-VI കംപ്ലയിന്റ് വാഹനങ്ങളുടെ സമാരംഭം വരും മാസങ്ങളിൽ കമ്പനി പ്രഖ്യാപിക്കും.

More from DriveSpark

Article Published On: Thursday, November 14, 2019, 13:10 [IST]
English summary
Yamaha Fazer 25, FZ 25 recalled in India. Read more Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X