ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

ഒടുവില്‍ യമഹ സ്ഥിരീകരിച്ചു, മാര്‍ച്ച് 15 -ന് പുത്തന്‍ MT-15 ബൈക്ക് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരും. രാജ്യത്തെ യമഹ ഡീലര്‍ഷിപ്പുകള്‍ മോഡലിന്റെ പ്രീബുക്കിംഗ് തുടരുകയാണ്. ബുക്കിംഗ് തുക 5,000 രൂപ. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ ബൈക്കിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. മൂന്നാംതലമുറ R15 -നെ ആധാരമാക്കിയാണ് MT-15 ഒരുങ്ങുന്നത്. YZF-R15 V3.0 ഫെയേര്‍ഡ് മോഡലെങ്കില്‍ പുതിയ MT-15 നെയ്ക്കഡ് പതിപ്പാണെന്നുമാത്രം.

ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

രാജ്യാന്തര വിപണിയില്‍ നിന്നും ബൈക്കിങ്ങെത്തുമ്പോള്‍ ചിലവു ചുരുക്കല്‍ നടപടികള്‍ കമ്പനി കാര്യമായി സ്വീകരിച്ചിട്ടുണ്ട്. 155 സിസി എഞ്ചിന്‍ തുടിക്കുമെങ്കിലും വിപണിയില്‍ ബജാജ് പള്‍സര്‍ NS 200, ടിവിഎസ് അപാച്ചെ RTR 200 4V മോഡലുകളുമായി MT-15 മാറ്റുരയ്ക്കും.

ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

R15 -ല്‍ നിന്നും വ്യത്യസ്തമായി സുഖകരമായ റൈഡിനാണ് MT-15 -ല്‍ മുന്‍ഗണന. സീറ്റ് ഘടനയും റൈഡിംഗ് പൊസിഷനും അപ്രകാരംതന്നെ. ട്രാക്ക് റൈഡിംഗിന് പ്രധാന്യം കല്‍പിച്ചാണ് R15 വിപണിയിലെത്തുന്നത്. രൂപഭാവത്തില്‍ തികഞ്ഞ അക്രമണോത്സുകമായ നോട്ടമാണ് MT-15 മോഡലിന്റെ പ്രത്യേകത. മൂന്നു പാളികളിലായി ഹെഡ്‌ലാമ്പ് ഡിസൈന്‍ ഒരുങ്ങും.

ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

എല്‍ഇഡി പൊസിഷന്‍ ലാമ്പുകള്‍ക്ക് നടുവിലാണ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്. ബൈക്കിന് ആധുനിക പരിവേഷം ചാര്‍ത്തുന്നതില്‍ വെട്ടിയൊതുക്കിയ ഇന്ധനടാങ്ക് നിര്‍ണായക പങ്കുവഹിക്കും. നെയ്ക്കഡ് മോഡലായതുകൊണ്ട് ബോഡി പാനലുകള്‍ കാര്യമായില്ല.

ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

രാജ്യാന്തര വിപണിയില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ MT-15 -ന് ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വരവില്‍ അവ ടെലിസ്‌കോപിക് ഫോര്‍ക്കുകളായി രൂപാന്തരപ്പെടും. അലൂമിനിയം നിര്‍മ്മിത ഫൂട്ട്‌പെഗുകള്‍ പുതിയ സ്റ്റീല്‍ ഫൂട്ട്‌പെഗുകള്‍ക്ക് വഴിമാറും. അലൂമിനിയം സ്വിംഗ്ആം സ്റ്റീല്‍ സ്വിംഗ്ആമായി പരിവേഷപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

ബൈക്കിന്റെ വില പിടിച്ചുനിര്‍ത്താന്‍ ഈ നടപടികള്‍ കമ്പനിയെ സഹായിക്കും. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് MT-15 -ന്റെ ഹൃദയം. യമഹ R15 -ലും ഇതേ എഞ്ചിന്‍തന്നെ തുടിക്കുന്നു. എഞ്ചിന് 19.2 bhp കരുത്തും 15 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സിന് സ്ലിപ്പര്‍ ക്ലച്ച് പിന്തുണ പ്രതീക്ഷിക്കാം.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

199 സിസി എഞ്ചിനുള്ള ബജാജ് പള്‍സര്‍ NS 200, 23 bhp കരുത്താണ് പരമാവധി കുറിക്കുന്നതെന്ന് ഇവിടെ ഓര്‍മ്മപ്പെടുത്തണം. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയ സവിശേഷതകള്‍ ബൈക്ക് അവകാശപ്പെടും.

ഉറപ്പിച്ചു, പുതിയ യമഹ MT-15 മാര്‍ച്ചില്‍ — ബുക്കിംഗ് തുടരുന്നു

ഇന്ത്യയില്‍ നാലു നിറങ്ങളിലാവും യമഹ MT-15 വില്‍പ്പനയ്ക്ക് വരിക. ബ്ലൂ, ബ്ലാക്ക്, ഗ്രെയ്-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക് നിറപ്പതിപ്പുകള്‍ മോഡലില്‍ അണിനിരക്കുമെന്നാണ് വിവരം. എന്തായാലും ശ്രേണിയില്‍ മറ്റു കമ്മ്യൂട്ടര്‍ മോഡലുകളെക്കാള്‍ വിലയേറിയ താരമായിരിക്കും MT-15. നിലവില്‍ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ സമഗ്രാധിപത്യമാണ് ഈ നിരയില്‍. വിപണിയില്‍ 1.20 ലക്ഷം മുതല്‍ 1.40 ലക്ഷം രൂപ വരെ യമഹ MT-15 -ന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT-15 India Launch Timeline Revealed. Read in Malayalam.
Story first published: Monday, February 25, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X