ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

യുവതലമുറയെ ലക്ഷ്യമിട്ട് പുതിയ യമഹ MT-15 ഇന്ത്യയില്‍ പുറത്തിറങ്ങി. ബൈക്കിന് വില 1.36 ലക്ഷം രൂപ. FZ, R സീരീസുകള്‍ക്ക് കീഴില്‍ പ്രീമിയം എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ കൊണ്ടുവരുന്ന പതിവ് ഇത്തവണ യമഹ തെറ്റിച്ചു. പുതിയ MT സീരീസിന് തുടക്കമിട്ടാണ് MT-15 കടന്നുവരുന്നതെന്ന് കമ്പനി വ്യക്തമാക്കി. ബ്ലൂ, ബ്ലാക്ക് എന്നീ രണ്ടു നിറങ്ങള്‍ മാത്രമെ യമഹ MT-15 മോഡലിലുള്ളൂ.

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

യമഹ നിരയില്‍ ഇരട്ട ചാനല്‍ എബിഎസ് സംവിധാനമുള്ള R15 V3.0 പതിപ്പിന് 1.39 ലക്ഷം രൂപയാണ് വില. ഇരട്ട ചാനല്‍ എബിഎസോടുള്ള FZ25, 1.33 ലക്ഷം രൂപയ്ക്ക് അണിനിരക്കുന്നു. അതേസമയം 1.36 ലക്ഷം രൂപ വില കുറിക്കുന്ന MT-15 -ല്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ മാത്രമാണ് ഒരുങ്ങുന്നത്. രാജ്യാന്തര പതിപ്പിനെ അപേക്ഷിച്ച് ഇന്ത്യയിലെത്തിയിരിക്കുന്ന MT-15 -ന് ഒട്ടനവധി ഫീച്ചറുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

ഉദ്ദാഹരണത്തിന്് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ടെലിസ്‌കോപിക് യൂണിറ്റിന് വഴിമാറി. പിറകിലെ സ്വിങ്ആം അലൂമിനിയം നിര്‍മ്മിതിയല്ലാതായി. പിരെല്ലി/മെറ്റ്‌സെലര്‍ ടയറുകള്‍ക്ക് പകരം എംആര്‍എഫ് ടയറുകളാണ് തല്‍സ്ഥാനത്ത്. ബൈക്കിന്റെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഈ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് യമഹ പറയുന്നു.

Most Read: കളത്തിലിറങ്ങാന്‍ ഹീറോ തയ്യാര്‍, ഇതാണ് പുതിയ എക്‌സ്പള്‍സ് 200

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

ഇരട്ട എല്‍ഇഡി യൂണിറ്റുകള്‍ ഒരുങ്ങുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ തുടങ്ങും MT-15 വിശേഷങ്ങള്‍. യമഹയുടെ വിഖ്യാത ലിറ്റര്‍ ക്ലാസ് മോഡല്‍ MT-10, പുതിയ ബൈക്കിന്റെ രൂപകല്‍പ്പനയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വെട്ടിവെടിപ്പാക്കിയ ഇന്ധനടാങ്ക് MT-15 -ന് മസ്‌കുലീന്‍ പ്രഭാവം നല്‍കും. രാജ്യാന്തര പതിപ്പിനെ അപേക്ഷിച്ച് ഇന്ത്യന്‍ മോഡലില്‍ സ്റ്റിക്കറുകള്‍ ധാരാളമായി കാണാം. പിറകില്‍ നീളമേറിയ മഡ്ഗാര്‍ഡിനൊപ്പമാണ് എല്‍ഇഡി ടെയില്‍ലാമ്പിന് സ്ഥാനം.

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

ടയര്‍ ഹഗ്ഗറും പിറകിലെ സവിശേഷതയാണ്. R15 -ലെ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റാണ് MT-15 മോഡലിലും. ഓടിക്കുന്നയാള്‍ക്ക് നടു നിവര്‍ന്ന റൈഡിങ് പൊസിഷന്‍ ഉറപ്പുവരുത്തുന്നില്‍ ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറും ഒത്ത നടുവിലുള്ള ഫൂട്ട് പെഗുകളും നിര്‍ണായകമാവും. ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

മൂന്നാംതലമുറ R15 -ന് സമാനമായ ബ്രേക്കിംഗ് സംവിധാനം MT-15 -നും ലഭിക്കുന്നു. മുന്‍ ടയറില്‍ 282 mm വലുപ്പമുള്ള ഡിസ്‌ക്ക് പ്രവര്‍ത്തിക്കും. പിന്‍ ടയറില്‍ 220 mm ഡിസ്‌ക്ക് യൂണിറ്റാണ് വേഗം നിയന്ത്രിക്കുക. മുന്‍ ടയര്‍ അളവ് 110/70. പിന്‍ ടയര്‍ അളവ് 140/70. 17 ഇഞ്ചാണ് പത്തു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പം.

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

2,020 mm നീളവും 800 mm വീതിയും 1,070 mm ഉയരവും ബൈക്ക് കുറിക്കും. വീല്‍ബേസ് 1,335 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 160 mm. ഭാരം 288 കിലോ. ഇന്ധനടാങ്ക് ശേഷി 10 ലിറ്റര്‍. 155 സിസി DOHC എഞ്ചിനാണ് പുതിയ യമഹ MT-15 -ന്റെ ഹൃദയം. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 19.1 bhp കരുത്തും 14.7 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. 45 കിലോമീറ്റര്‍ മൈലേജ് MT-15 കുറിക്കുമെന്ന് യമഹ അവകാശപ്പെടുന്നു. ഉയര്‍ന്ന എഞ്ചിന്‍ വേഗത്തില്‍ അനുപാതിക ടോര്‍ഖ് ലഭ്യമാക്കാന്‍ വേരിയബിള്‍ വാല്‍വ് അക്‌ച്വേഷന്‍ ടെക്‌നോളജി ബൈക്കിലുണ്ട്.

Most Read: അപാച്ചെ RR3310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് പ്രഖ്യാപിച്ച് ടിവിഎസ്

ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ യമഹ MT-15, വില 1.36 ലക്ഷം രൂപ

വിപണിയില്‍ ടിവിഎസ് അപാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ NS200 തുടങ്ങിയ ഉയര്‍ന്ന ശേഷിയുള്ള മോഡലുകളുമായാണ് യമഹ MT-15 -ന്റെ മത്സരം. വില അടിസ്ഥാനപ്പെടുത്തിയാല്‍ കെടിഎം 125 ഡ്യൂക്കുമായും പുതിയ യമഹ ബൈക്ക് മല്ലിടും.

More from DriveSpark

Article Published On: Friday, March 15, 2019, 13:44 [IST]
English summary
Yamaha MT-15 Launched In India At Rs 1.36 lakh. Read in Malayalam.
കൂടുതല്‍... #യമഹ #yamaha #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X