കളത്തിലിറങ്ങാന്‍ ഹീറോ തയ്യാര്‍, ഇതാണ് പുതിയ എക്‌സ്പള്‍സ് 200

ഹീറോ എക്‌സ്പള്‍സ് 200 മോഡലിനെ ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് എക്‌സ്പള്‍സ് 200 -നെ കമ്പനിയാദ്യം കാഴ്ച്ചവെച്ചത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ ബൈക്കിന്റെ ടൂറര്‍ പതിപ്പ്, എക്‌സ്പള്‍സ് 200T -യെ ഹീറോ കൊണ്ടുവന്നപ്പോള്‍ ഏവരും കരുതി മോഡല്‍ ഉടന്‍ വില്‍പ്പനയ്ക്ക് വരുമെന്ന്. പിന്നെയും ഒരുവര്‍ഷം കടന്നുപോയി. ഒരുലക്ഷം രൂപ വിലയുള്ള അഡ്വഞ്ചര്‍ ബൈക്കെന്ന വാഗ്ദാനം ഹീറോ ഇപ്പോഴും നിറവേറ്റിയിട്ടില്ല.

കളത്തിലിറങ്ങാന്‍ ഹീറോ തയ്യാര്‍, ഇതാണ് പുതിയ എക്‌സ്പള്‍സ് 200

എന്നാല്‍ കാത്തിരിപ്പ് ഇനിയേറെയില്ല. പുതിയ ഹീറോ എക്‌സ്പള്‍സ് 200 പ്രൊഡക്ഷന്‍ പതിപ്പിന്റെ ആദ്യ വീഡിയോ യൂട്യൂബില്‍ പുറത്തുവന്നിരിക്കുന്നു. ഹീറോയുടെ ഫാക്ടറി റൈഡറും ദാക്കര്‍ റാലി താരവുമായ സിഎസ് സന്തോഷ്, എക്‌സ്പള്‍സ് 200 -ന്റെ ഓഫ്‌റോഡിംഗ് ശേഷി പരീക്ഷിക്കുന്ന ദൃശ്യങ്ങള്‍ പ്രചാരം ആരാധകര്‍ക്കിടയില്‍ നേടുകയാണ്.

കളത്തിലിറങ്ങാന്‍ ഹീറോ തയ്യാര്‍, ഇതാണ് പുതിയ എക്‌സ്പള്‍സ് 200

രണ്ടു ബൈക്കുകളെ ദൃശ്യങ്ങളില്‍ കാണാം. ഒന്ന് സ്റ്റാന്‍ഡേര്‍ഡ് മോഡലാണ്. മറ്റൊന്ന് മോഡിഫൈ ചെയ്ത റേസ് പതിപ്പും. ഇതില്‍ കറുത്ത നിറമുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലാകും വില്‍പ്പനയ്ക്ക് വരിക.

Most Read: V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

ഇംപള്‍സ് പരാജയപ്പെട്ടിടത്ത് പുതിയ എക്സ്പള്‍സിലൂടെ തിരിച്ചുവരാനാണ് ഹീറോയുടെ അടുത്തനീക്കം. അഡ്വഞ്ചര്‍ ടൂറര്‍ ശ്രേണിയില്‍ വീണ്ടുമൊരു അങ്കത്തിന് ഹീറോ മോട്ടോകോര്‍പ്പ് തയ്യാറായിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കായിരിക്കും എക്സ്പള്‍സര്‍ 200.

കളത്തിലിറങ്ങാന്‍ ഹീറോ തയ്യാര്‍, ഇതാണ് പുതിയ എക്‌സ്പള്‍സ് 200

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാണ് വിപണിയിലെ ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്ക്. ഒരുലക്ഷം രൂപയ്ക്ക് താഴെ എക്സ്പള്‍സിനെ കൊണ്ടുവരുമെന്ന് കമ്പനി ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. 1.8 ലക്ഷം രൂപയാണ് ഹിമാലയന് വില. ഇംപള്‍സ് 150 -യുടെ പിന്‍ഗാമിയായി ഒരുങ്ങുന്ന എക്‌സ്പള്‍സ് 200 -ല്‍, 199.6 സിസി നാലു സ്‌ട്രോക്ക് എഞ്ചിനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

കളത്തിലിറങ്ങാന്‍ ഹീറോ തയ്യാര്‍, ഇതാണ് പുതിയ എക്‌സ്പള്‍സ് 200

എഞ്ചിന് 18 bhp കരുത്തും 17 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ മാത്രമെ എഞ്ചിനുണ്ടാവുകയുള്ളൂ. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം, രണ്ടു വാല്‍വുകള്‍ ഉപയോഗപ്പെടുത്തുന്ന സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് എന്നിവയും എഞ്ചിന്റെ പ്രത്യേകതകളാണ്. കമ്പനിയുടെ ജയ്പൂര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്നും പരീക്ഷിച്ചു തെളിഞ്ഞ നാലു സ്‌ട്രോക്ക് എഞ്ചിനാണിത്.

Most Read: ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

കളത്തിലിറങ്ങാന്‍ ഹീറോ തയ്യാര്‍, ഇതാണ് പുതിയ എക്‌സ്പള്‍സ് 200

ഹീറോ അടുത്തിടെ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എക്‌സ്ട്രീം 200R -ലും ഇതേ എഞ്ചിന്‍തന്നെ തുടിക്കുന്നു. അഞ്ചു സ്പീഡായിരിക്കും എക്‌സ്പള്‍സിലെ ഗിയര്‍ബോക്‌സ്.

വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഉയര്‍ന്ന വിന്‍ഡ്ഷീല്‍ഡ്, നക്കിള്‍ ഗാര്‍ഡ്, എഞ്ചിന് കവചമൊരുക്കുന്ന ബാഷ് പ്ലേറ്റ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷന്‍ എന്നിങ്ങനെ നീളും ഹീറോ എക്‌സ്പള്‍സ് വിശേഷങ്ങള്‍. ഇരുടയറുകള്‍ക്കും ഡിസ്‌ക്ക് യൂണിറ്റ് ലഭിക്കുമെങ്കിലും ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ മാത്രമെ ബൈക്കിനുണ്ടാവുകയുള്ളു. ഓഫ്‌റോഡ് പരിവേഷം മുന്‍നിര്‍ത്തി സ്‌പോക്ക് വീലുകള്‍ എക്‌സ്പള്‍സില്‍ ഒരുങ്ങും. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനോടാണ് പുതിയ ഹീറോ എക്‌സ്പള്‍സ് 200 -ന്റെ അങ്കം.

Source: Impulse Riders Coimbatore / Facebook

Most Read Articles

Malayalam
English summary
Production-spec Hero XPulse 200 Leaked Ahead Of Launch. Read in Malayalam.
Story first published: Wednesday, March 13, 2019, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X