യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

യമഹ R15, FZ-25, Ray ZR എന്നീ മോഡലുകളുടെ മോണ്‍സ്റ്റര്‍ പതിപ്പ് അവതരിപ്പിച്ച് യമഹ മോട്ടോര്‍സൈക്കിള്‍സ്. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി റേസിംഗ് ടീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്ന് മോഡലുകളും മോണ്‍സ്റ്റര്‍ എനര്‍ജി ഭാവത്തില്‍ അവതരിച്ചിരിക്കുന്നത്.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

യമഹയുടെ ഈ മൂന്ന് ബൈക്കുകളിലും മോണ്‍സ്റ്റര്‍ ഗ്രാഫിക്‌സും മോണ്‍സ്റ്റര്‍ ബാഡ്ജിംഗും നല്‍കിയാണ് ഈ ലിമിറ്റഡ് എഡീഷന്‍ മോഡലുകള്‍ എത്തിയിരിക്കുന്നത്.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

നിറം, ടാങ്കുകള്‍, സൈഡ് പാനലുകള്‍ എന്നിവയെല്ലാം YFZ-R1M ല്‍ നിന്ന് ഉരിതിരിഞ്ഞെടുത്തവയാണ്. പ്രീമിയം ഗോള്‍ഡ് യമഹ മോട്ടോര്‍ ട്യൂണിംഗ് ഫോര്‍ക്ക് ലോഗോ, മോണ്‍സ്റ്റര്‍ ബ്രാന്‍ഡ് ലോഗോ, എന്നിവയും ഇതിലുണ്ട്. ഈ ലിമിറ്റഡ് എഡിഷന്‍ വണ്ടികള്‍ക്കൊപ്പം റേസിംഗ് ബ്രാന്റഡ് ടി ഷര്‍ട്ടും ലഭിക്കും.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

മോട്ടോ ജിപി മോണ്‍സ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനൊപ്പം കോള്‍ ഓഫ് ദി ബ്യൂ പതിപ്പും വിപണിയിലത്തിക്കുമെന്ന് യമഹ അറിയിച്ചിട്ടുണ്ട്. ഇതാദ്യമമായല്ല യമഹ R15 ന്റെ ഒരു മോട്ടോ ജിപി പതിപ്പ് പുറത്തിറക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും കമ്പനി ഒരു മോട്ടോ ജിപി മോഡല്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ FZ 25 ന് ആദ്യമായാണ് ഒരു മോട്ടോ പതിപ്പ് വിപണിയിലെത്തുന്നത്.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

യമഹ R15 V3 മോണ്‍സ്റ്റര്‍ പതിപ്പിന് 1.42 ലക്ഷം രൂപയും യമഹ FZ 25 ന് 1.36 ലക്ഷം രൂപയും സിഗ്നസ് RAY-ZR ന്‌ 59,028 രൂപയുമാണ് എക്‌സ്‌ഷോറൂം വില. R15 ന്റെയും FZ 25 ന്റെയും സാധാരണ പതിപ്പുകളില്‍ നിന്ന് 2,500 രൂപ കൂടുതല്‍ ഈ പതിപ്പ് ഈടാക്കുമ്പോള്‍ മോണ്‍സ്റ്റര്‍ പതിപ്പ് RAY-ZR ന് 1,500 രൂപയാണ് അധികമായി നല്‍കേണ്ടത്.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

R15-ന്റെ മുന്നിലെ വൈസറിലും സൈഡ് കൗളിലുമാണ് മോണ്‍സ്റ്റര്‍ ബാഡ്ജിംഗ്‌ നല്‍കിയിട്ടുള്ളത്. FZ 25-ന്റെ മഡ്ഗാര്‍ഡിലും, വശങ്ങളിലും, റേയുടെ ഹെഡ്‌ലൈറ്റിന് മുകളിലും വശങ്ങളിലുമാണ് മോണ്‍സ്റ്റര്‍ ലോഗോയും പേരും നല്‍കിയിരിക്കുന്നത്‌.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

മോണ്‍സ്റ്റര്‍ എഡീഷനില്‍ അവതരിപ്പിച്ചിരിക്കുന്ന മൂന്ന് ബൈക്കുകളും കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം കൈവരിച്ചിട്ടുണ്ട്. ഇത് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് യമഹ അഭിപ്രായപ്പെടുന്നത്.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങളില്‍ മറ്റ് മാറ്റങ്ങളൊന്നും യമഹ വരുത്തയിട്ടില്ല. R15 V3 മോഡലില്‍ 155 സിസി എഞ്ചിനില്‍ 19.3 bhp കരുത്തില്‍ 14.7 Nm torque ഉം സൃഷിടിക്കും.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

FZ 25-ല്‍ 249 സിസി എയര്‍ കൂള്‍ഡ് എഞ്ചിനില്‍ 20.3 bhp പവറും 20 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും. റേയില്‍ 7.2 bhp പവര്‍ നല്‍കുന്ന 113 സിസി എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

യമഹ മാത്രമല്ല വിപണിയില്‍ മോട്ടോ ജിപി ലിമിറ്റഡ് എഡിഷന്‍ ബൈക്കുകള്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ മാസം തുടക്കത്തില്‍ സുസുക്കി തങ്ങളുടെ ജിക്‌സര്‍ SF മോട്ടാ ജിപി പ്രചോദിത നിറങ്ങളില്‍ പുറത്തിറക്കിയിരുന്നു. കീൂടാതെ SF 260 ഉം ഉടന്‍ ഈ ശൈലിയില്‍ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

യമഹ R15 V3, FZ 25, Ray-ZR എന്നിവയുടെ മോൺസ്റ്റർ പതിപ്പ് അവതരിപ്പിച്ചു

എന്നാല്‍ ഇന്ത്യന്‍ വിപണിയിലെ ഒരു സ്‌കൂട്ടര്‍ ഇതാദ്യമായാണ് മോട്ടോ ജിപി ശൈലിയില്‍ പുറത്തിറങ്ങുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha R15 V3, FZ-25 AND Ray-ZR Monster Edition Launched In India. Read more Malayalam
Story first published: Friday, August 2, 2019, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X