മെയ് മാസത്തില്‍ ഒരെണ്ണം പോലും വിറ്റ് പോകാതെ യമഹ YZF R3

2018 ഓട്ടോ എക്‌സ്‌പോയിലാണ് YZF R3 ആദ്യമായി യമഹ അവതരിപ്പിച്ചത്. നല്ല രീതിയില്‍ പോയ്‌ക്കൊണ്ടിരുന്ന R3 -യുടെ വിപണി പെട്ടന്നാണ് ഇടിഞ്ഞത്. കവാസാക്കി നിഞ്ച 300, കെടിഎം RC 390 എന്നിവയാണ് വിപണിയില്‍ R3 -യുടെ എതിരാളികള്‍. മറ്റ് രണ്ടു ബൈക്കുകളും ന്യായമായ രീതിയില്‍ വിറ്റഴിഞ്ഞപ്പോള്‍ 2019 മെയ് മാസത്തില്‍ R3 -യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ല എന്നത് വളരെ നിരാശാജനകമായ കാര്യമാണ്.

മെയ് മാസത്തില്‍ ഒരെണ്ണം പോലും വിറ്റ് പോകാതെ യമഹ YZF R3

വില്‍പ്പന കുറയുവാനുള്ളതിന്റെ യഥാര്‍ഥ കാരണങ്ങള്‍ അറിയില്ലെങ്കിലും ബൈക്കിന്റെ വിലയാവാം ഒരു കാരണം. അല്ലെങ്കില്‍ ആളുകള്‍ ഒരു ഫെയ്‌സ്‌ലിഫ്റ്റിനായി കാത്തിരിക്കുകയാവാം. R3 -യുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ നേരത്തെ എത്തിയിരുന്നു. ബൈക്കിന് പുറമേ കുറച്ച് മാറ്റങ്ങള്‍ ലഭിച്ചെങ്കിലും എഞ്ചിനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

മെയ് മാസത്തില്‍ ഒരെണ്ണം പോലും വിറ്റ് പോകാതെ യമഹ YZF R3

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ്. നിലവിലുള്ള മോഡലില്‍ നിന്നും കൂടുതല്‍ എയറോഡൈനാമിക്ക് ഡിസൈനാണ് പുതിയ മോഡലിന്. ഈ എയറോഡൈനാമിക്ക് ഡിസൈന്‍ നിലവിലെ മോഡലിലും എട്ട് കിലോമീറ്റര്‍ കൂടുതല്‍ വേഗം സഞ്ചരിക്കാന്‍ പുതിയ മോഡലിനെ സഹായിക്കും.

Most Read: കൊക്കോ കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?

മെയ് മാസത്തില്‍ ഒരെണ്ണം പോലും വിറ്റ് പോകാതെ യമഹ YZF R3

പുതിയ മെറ്റ്‌സീലര്‍ റെഡിയല്‍ ടയറുകളാണ്, 41 mm കയാബാ ഫോര്‍ക്‌സാണ് മുന്‍വശത്ത്, പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനാണ്. മുന്നില്‍ 298 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌കുമാണ്. അന്താരാഷ്ട്ര വിപണിയില്‍ എബിഎസ് ഓപ്പ്ഷണലാണ് എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അത് സ്റ്റാന്റേഡായി വരുന്നു.

Most Read: ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

മെയ് മാസത്തില്‍ ഒരെണ്ണം പോലും വിറ്റ് പോകാതെ യമഹ YZF R3

2019 യമഹ YZF - R3 എഞ്ചിനില്‍ ഒരു മാറ്റവും ഉണ്ടായിരിക്കില്ല. മുന്‍പ് ഉപയോഗിച്ചിരുന്ന 321 സിസി ഇന്‍ലൈന്‍ ഇരട്ട സിലണ്ടര്‍ എഞ്ചിന്‍ തന്നെയാവും. 10,750 rpm -ല്‍ 40.8 bhp കരുത്തും, 9000 rpm -ല്‍ 29.6 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. ബിഎസ് VI നിലവാരത്തിലാവും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ എഞ്ചിന്‍.

Most Read: തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

മെയ് മാസത്തില്‍ ഒരെണ്ണം പോലും വിറ്റ് പോകാതെ യമഹ YZF R3

നിലവില്‍ 3.50 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ബൈക്കിന്റെ എക്‌സ് ഷോറൂം വില. പുതുക്കിയ പതിപ്പിന് കുറഞ്ഞത് 30,000 രൂപയെങ്കിലും വില ഉയരാം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ശക്തരായ കെടിഎം RC 390, ബെനലി 302R, കവാസാക്കി നിഞ്ച 300 എന്നിവര്‍ തന്നെയാണ് R3 -യുടെ പ്രധാന എതിരാളികള്‍. സെഗ്‌മെന്റില്‍ അല്‍പ്പം വിലയുയര്‍ന്ന ബൈക്കായതിനാല്‍ വിലകുറയ്ക്കാനായി 2019 YZF R3 -യുടെ നിര്‍മ്മാണം പ്രാദേശികമായി ആരംഭിക്കാനും യമഹ പദ്ധതിയിടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha YZF R3 Records Zero Sales In May 2019 — Need To Rethink Pricing? Read More Malayalam.
Story first published: Tuesday, June 25, 2019, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X