ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

ഈ വര്‍ഷം ഏപ്രിലിലാണ് പുതിയ ഡോമിനാര്‍ 400 -നെ ബജാജ് വില്‍പ്പനയ്‌ക്കെത്തിച്ചത്. മുന്‍മോഡലില്‍ നിന്ന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ കമ്പനി 2019 ഡോമിനാറിന് നല്‍കിയാണ് വിപണിയിലെത്തിച്ചത്. നിലവില്‍ 4,892 യൂണിറ്റ് ഡോമിനാറാണ് 2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 3,100 യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത് 2019 മെയ് മാസത്തിലാണ്. വിപണിയിലെത്തിയ ആദ്യ മാസത്തില്‍ 1,346 യൂണിറ്റ് വില്‍പ്പനയാണ് പുതിയ ഡോമിനാര്‍ സ്വന്തമാക്കിയത്.

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

ഇപ്പോഴിതാ മെയ് മാസത്തെ കണക്കുകള്‍ പുറത്തെത്തിയപ്പോള്‍ വില്‍പ്പന 1,888 യൂണിറ്റായി വര്‍ധിച്ചിരിക്കുന്നതായാണ് കാണപ്പെടുന്നത്. 2018 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 59 ശതമാനത്തിന്റെ വര്‍ധനവാണ് ബജാജ് ഡോമിനാര്‍ അവകാശപ്പെടുന്നത്. 1,191 യൂണിറ്റായിരുന്നു 2018 മെയ് മാസത്തില്‍ ബജാജ് ഡോമിനാറിന്റെ വില്‍പ്പന. 2019 ഏപ്രില്‍-മെയ് മാസങ്ങളിലെ വില്‍പ്പനക്കണക്കുകള്‍ ചേര്‍ത്താല്‍ ആകെ 3,234 യൂണിറ്റ് ഡോമിനാര്‍ ബൈക്കുകളാണ് കമ്പനി വിറ്റിരിക്കുന്നത്.

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

2018 -ല്‍ ഇത് 2,564 യൂണിറ്റ് മാത്രമായിരുന്നു. അതായത് വില്‍പ്പനയില്‍ 26.13 ശതമാനം വളര്‍ച്ച ബൈക്ക് സ്വന്തമാക്കിയെന്നര്‍ഥം. എന്നാല്‍, കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാന്‍ പുതിയ ഡോമിനാറിന് സാധിച്ചിട്ടില്ല. 2018 മെയ് മാസത്തില്‍ 2,132 യൂണിറ്റ് കയറ്റുമതിയുണ്ടായിരുന്ന ഡോമിനാറിന് ഇക്കുറി 1,296 യൂണിറ്റ് മാത്രമെ കയറ്റുമതിയില്‍ അവകാശപ്പെടാനായുള്ളൂ.

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

ഇക്കാരണത്താല്‍ തന്നെ 39.21 ശതമാനം ഇടിവ് കയറ്റുമതിയില്‍ ബജാജ് ഡോമിനാറിന് നേരിടേണ്ടി വന്നു. 2018 ഏപ്രില്‍-മെയ് കാലയളവില്‍ 3,958 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ബൈക്കിന് ഇത്തവണ ഇതേ കാലയളവില്‍ 2,234 യൂണിറ്റ് വില്‍പ്പന മാത്രമെയുള്ളൂ. 43 ശതമാനം ഇടിവാണ് ഈ വര്‍ഷം ഏപ്രില്‍-മെയ് കാലയളവില്‍ ബജാജ് ഡോമിനാര്‍ രേഖപ്പെടുത്തിയത്. മുന്‍ മോഡലിനെക്കാളും രണ്ട് കിലോ ഭാരം കൂടുതലാണ് പുത്തന്‍ ബജാജ് ഡോമിനാറിന്.

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

കൂടാതെ അറോറ ഗ്രീന്‍, വൈന്‍ ബ്ലാക്ക് എന്നീ പുതിയ രണ്ടു നിറങ്ങളും നിര്‍മ്മാതാക്കള്‍ പുത്തന്‍ ഡോമിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ ബോഡി ഗ്രാഫിക്‌സ്, വീലുകളിലെ ബ്ലാക്ക് ക്രോം ആക്‌സന്റുകള്‍ എന്നിവയാണ് പുതിയ ബജാജ് ഡോമിനാര്‍ 400 -ലെ പ്രധാന മാറ്റങ്ങള്‍. മുന്‍ മോഡലിലെ വീലുകളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോം ആക്‌സന്റുകളായിരുന്നു ഉണ്ടായിരുന്നത്.

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

മെറ്റാലിക് ഫിനിഷിംഗുള്ള അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളുമാണ് ബജാജ് ഡോമിനാര്‍ 400 -ലെ മറ്റൊരു സവിശേഷത. പുതിയ അലോയ് വീലുകളാണ് ബൈക്കിലുള്ളത്. മുന്‍ മോഡലില്‍ കണ്ടിരുന്ന റിഫ്‌ളക്ടറുകളോടുള്ള എല്‍സിഡി ഫോര്‍മാറ്റിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റാണ് പുതിയ ഡോമിനാറിലും കമ്പനി തുടരുന്നത്.

Most Read: സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് 2019 ബജാജ് ഡോമിനാര്‍ 400 -ലുള്ളത്. ശരാശരി വേഗം, ഇന്ധന ഉപയോഗം, ട്രിപ്പ് സമയം എന്നീ വിവരങ്ങള്‍ ഇതിലൂടെ അറിയാം. മികച്ച റൈഡിംഗ് അനുഭവം ലഭിക്കാനായി വീതിയേറിയ ഹാന്‍ഡില്‍ ബാറുകളാണ് ബൈക്കില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ക്രാഷ് ഗാര്‍ഡുകളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. 373.3 സിസി ശേഷിയുള്ള ലിക്വിഡ് കൂളിംഗ് DOHC എഞ്ചിനാണ് പുതിയ ബജാജ് ഡോമിനാറിന്റെ ഹൃദയം.

Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

മുന്‍ മോഡലിനെക്കാളും 4.9 bhp അധിക കരുത്ത് ഉത്പാദിപ്പിക്കാന്‍ പുതിയ ഈ എഞ്ചിന് സാധിക്കും. 8,650 rpm -ല്‍ 39 bhp കരുത്ത് സൃഷ്ടിക്കുന്നതാണ് ഡോമിനാറിലെ എഞ്ചിന്‍. സ്ലിപ്പര്‍ ക്ലച്ചോട് കൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്‌സും ബൈക്കിലുണ്ട്. പുറകിലെ മോണോഷോക്കാണ് സസ്‌പെന്‍ഷന്‍ നിയന്ത്രിക്കുന്നത്.

Most Read: റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

മുന്നിലും പുറകിലുമായി 320 mm & 230 mm ഡിസ്‌ക്ക് ബ്രേക്കുകളാണുള്ളത്. 184 കിലോയാണ് ബജാജ് ഡോമിനാര്‍ 400 -ന്റെ ആകെ ഭാരം. 1.73 ലക്ഷം രൂപയാണ് പുതിയ ബജാജ് ഡോമിനാര്‍ 400 -ന്റെ വില. മുന്‍ മോഡലിനെക്കാളും 11,000 രൂപ കൂടുതലാണ് പുത്തന്‍ ഡോമിനാറിന്. വിപണിയില്‍ ടിവിഎസ് അപ്പാച്ചെ 310, ബിഎംഡബ്ല്യു G310R, ഹോണ്ട CB300R, കെടിഎം 390 ഡ്യൂക്ക് എന്നിവയാണ് 2019 ബജാജ് ഡോമിനാര്‍ 400 -ന്റെ പ്രധാന എതിരാളികള്‍.

Source: Autopunditz

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
2019 Bajaj Dominar Sales Grown By 58 Percent In May. Read In Malayalam
Story first published: Monday, June 24, 2019, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X