2020 ഹാർലി ഡേവിഡ്‌സൺ ലോ റൈഡർ S ഇന്ത്യയിൽ അവതരിപ്പിച്ചു

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പന്ന ശ്രേണി പരിഷ്ക്കരിച്ചുവരികയാണ് അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ. അതിന്റെ ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

പുതിയ ഹാർലി ഡേവിഡ്‌സൺ ലോ റൈഡർ S-ന് 14.69 ലക്ഷം രൂപയാണ് ആഭ്യന്തര വിപണിയിലെ എക്‌സ്‌ഷോറൂം വില. ബരാക്യൂഡ സിൽവർ, വിവിഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. വിവിഡ് ബ്ലാക്ക് പെയിന്റ് സ്കീമിനായുള്ള വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബരാക്യൂഡയുടെ വില ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഹാർലിയുടെ ‘സോഫ്‌ടെയിൽ' സീരീസിന്റെ ഭാഗമാണ് ലോ റൈഡർ S. പ്രീമിയം ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന 1868 സിസി മിൽ‌വാക്കി-എയിറ്റ് 114 വി-ട്വിൻ എഞ്ചിൻ 3000 rpm-ൽ 161 Nm torque ഉത്പാദിപ്പിക്കുന്നു. മുൻവശത്ത് 43 മില്ലീമീറ്റർ അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ഡിസ്‌ക്കും ഉപയോഗിച്ചിരിക്കുന്നു.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുൻവശത്തെ 19 ഇഞ്ച് വീലുകളിൽ 110/90 ടയർ പ്രൊഫൈലും പിന്നിൽ 180/70 ടയറിൽ പൊതിഞ്ഞ 16 ഇഞ്ച് വീലുകളുമാണ് വാഗ്‌ദാനം ചെയ്യുന്നത്. 308 കിലോഗ്രാം ഭാരമാണ് ഹാർലി ഡേവിഡ്‌സൺ ലോ റൈഡർ S-ന് നൽകിയിരിക്കുന്നതെങ്കിലും മികച്ച ബാലൻസിംഗ് കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

അധിക സവിശേഷതകളും ഉപകരണങ്ങളും ലോ റൈഡർ S വകഭേദത്തിൽ ഇടംപിടിക്കുന്നുണ്ട്. വിശാലമായ ഹാൻഡിൽബാറുകൾക്കൊപ്പം സിംഗിൾ സീറ്റിംഗാണ് ബൈക്കിന്റെ പ്രത്യേകത. എഞ്ചിൻ ഫിനുകളും എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും മാത്രമാണ് മോട്ടോർസൈക്കിളിലെ ക്രോം ബിറ്റുകൾ. ഇത് ബൈക്കിന് മികച്ച ദൃശ്യതീവ്രത നൽകാൻ സഹായിക്കുന്നു.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഹാർലി ഡേവിഡ്‌സൺ അടുത്തിടെ 1200 കസ്റ്റം മോഡലിനെയും ഫാറ്റ് ബോയിയുടെ 2020 ആവർത്തനത്തെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. രണ്ട് മോട്ടോർസൈക്കിളുകളുടെയും വില യഥാക്രമം 10.77 ലക്ഷം, 18.25 ലക്ഷം രൂപയുമാണ്. എല്ലാ വിലകളും എക്സ്ഷോറൂമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

രാജ്യത്ത് നടപ്പിലാക്കിയ പുതിയ കർശന മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് മറ്റ് ബ്രാൻഡുകളെ പോലെ ഹാർലിയും തങ്ങളുടെ മോഡലുകൾ പരിഷ്ക്കരിച്ച് ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്നത്. രണ്ട് എൻ‌ട്രി ലെവൽ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയിലൂടെയാണ് അമേരിക്കൻ ബ്രാൻഡ് ഇതിന് തുടക്കം കുറിച്ചത്.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

അതിനുശേഷം അയൺ 883 വിപണിയിൽ എത്തി. ശേഷിക്കുന്ന മോഡലുകൾ ഏതാനും ആഴ്‌ചകൾക്കുള്ളിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. അന്തരീക്ഷത്തിൽ വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാൻ പുതിയ ബിഎസ്‌-VI പരിഷ്ക്കരണം സഹായിക്കുന്നു.

ഭാഗമായി 2020 ലോ റൈഡർ S മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യന്‍ വിപണിയില്‍ കരുത്ത് കുറഞ്ഞ മോഡലിനെയും പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. 2020 ജൂണ്‍ മാസത്തോടെ പുതിയ ബൈക്കിനെ അവതരിപ്പിക്കാനായിരുന്നു ഹാർലിയുടെ തീരുമാനം.എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടന്ന് പദ്ധതിയിൽ മാറ്റം വന്നേക്കാം. ഏതായാലും ഈ വർഷം അത്തരമൊരു മോഡലിനെ ആരാധകർക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
2020 Harley-Davidson Low Rider S Launched In India. Read in Malayalam
Story first published: Tuesday, April 7, 2020, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X