ഇനി ലക്ഷ്യം 160 സിസി ശ്രേണി, എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

160 സിസി ശ്രേണിയിലേക്ക് ചുവടുവെച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. 2019 EICMA മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച എക്‌സ്ട്രീം 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 160R സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഹീറോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.

ഇനി ലക്ഷ്യം 160 സിസി ശ്രേണി, എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

മോശം വിൽപ്പന കാരണം അടുത്തിടെ നിർത്തലാക്കിയ ഹീറോ എക്‌സ്ട്രീം സ്‌പോർട്‌സിന്റെ പിൻഗാമിയായാണ് എക്‌സ്ട്രീം 160R വിപണിയിൽ സ്ഥാനംപിടിക്കുന്നത്. എങ്കിലും ഈ ശ്രേണിയിലെ ഏറ്റവും മികച്ചതും വേഗമേറിയതുമായ മോട്ടോർസൈക്കിളായി മാറാൻ പുത്തൻ മോഡലിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തൻ ബൈക്ക് 160 സിസി സ്‌പോർട്‌സ് കമ്മ്യൂട്ടർ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോർ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്. 2020 ഹീറോ എക്‌സ്ട്രീം 160R ന്റെ മുൻവശത്ത് 37 mm ഷോവ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉൾക്കൊള്ളുന്നു. 17 ഇഞ്ച് 5 സ്‌പോക്ക് വീലുകൾ യഥാക്രമം 110 mm, 130 mm ടയറുകളുമായാണ് എത്തുന്നത്.

ഇനി ലക്ഷ്യം 160 സിസി ശ്രേണി, എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

വിപണിയിലെ പുതിയ പ്രവണതയ്ക്ക് അടിസ്ഥാനമാക്കി ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പമാണ് എക്‌സ്ട്രീം 160R വാഗ്‌ദാനം ചെയ്യുന്നത്. ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോൾ ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

ഇനി ലക്ഷ്യം 160 സിസി ശ്രേണി, എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

ഇരിപ്പിടത്തിലേക്ക് നോക്കിയാൽ സിംഗിൾ സീറ്റാണ് ബൈക്കിന് നൽകിയിരിക്കുന്നത്. എന്നാൽ ഉയർന്ന സെറ്റ് പില്യൺ ഹമ്പിനൊപ്പം സ്പോർട്ടി ആയി കാണപ്പെടുന്നു. ഇത് പ്രെഡക്ഷൻ പതിപ്പിലേക്ക് കടക്കുമ്പോൾ സീറ്റിംഗിൽ മാറ്റമുണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി ലക്ഷ്യം 160 സിസി ശ്രേണി, എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ബിഎസ്-VI കംപ്ലയിന്റ് 160 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ എക്‌സ്ട്രീം 160R ന് കരുത്തേകുന്നത്. ഇത് 15 bhp പവറും 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇനി ലക്ഷ്യം 160 സിസി ശ്രേണി, എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്‌സ്ട്രീം 160R ന് സാധിക്കും. ടിവിസി അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS160 എന്നിവ ആധിപത്യം പുലർത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോർസൈക്കിളാകും പുതിയ ഹീറോ എക്‌സ്ട്രീം 160R.

More from DriveSpark

Article Published On: Tuesday, February 18, 2020, 13:34 [IST]
English summary
2020 Hero Xtreme 160R unveiled. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X