ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

ടൈഗര്‍ 900-യുടെ ഡെലിവറി ആരംഭിച്ച് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. 2020 ജൂണ്‍ 19-നാണ് പ്രീമിയം അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ബൈക്ക് എത്തുന്നത്.

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

നേരത്തെ ഡീലര്‍ഷിപ്പില്‍ എത്തിയ ബൈക്കിന്റെ ഡെലിവറി അധികം വൈകാതെ തന്നെ ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇതിനോടകം തന്നെ ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ബൈക്കിന്റെ പ്രാരംഭ പതിപ്പിന് 13.70 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 15.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

MOST READ: അരങ്ങേറ്റം കുറിച്ച് എം‌ജി ZS ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, മുഖംമിനുക്കൽ ഉടൻ ഇലക്‌ട്രിക് പതിപ്പിലേക്കും

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ടൈഗര്‍ 800-ന്റെ പിന്‍ഗാമിയായാണ് ടൈഗര്‍ 900 വില്‍പ്പനക്കെത്തിയിരിക്കുന്നത്. ട്രയംഫ് ടൈഗര്‍ 900 പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

കൂടുതല്‍ ഷാര്‍പ് ആയ ബോഡി പാര്‍ട്സ് ആണ് ടൈഗര്‍ 900-ന്റെ പ്രധാന ആകര്‍ഷണം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, എല്‍ഇഡി ഹെഡ്‌ലാമ്പും മുന്‍വശത്തെ സവിശേഷതകളാണ്. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണിലേക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്ന പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കില്‍ നല്‍കിയിട്ടുണ്ട്.

MOST READ: മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

കോളുകള്‍ക്ക് മറുപടി നല്‍കാനും സന്ദേശങ്ങള്‍ വായിക്കാനും നാവിഗേഷന്‍ ഉപയോഗിക്കാനും ടിഎഫ്ടി ഡിസ്പ്ലേ റൈഡറിനെ അനുവദിക്കുന്നു. അതോടൊപ്പം തന്നെ ഗോപ്രൊ ആക്ഷന്‍ ക്യാമറയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം, റൈഡ്-ബൈ-വയര്‍, ആറ് റൈഡിങ് മോഡുകള്‍ (റോഡ്, റൈന്‍, സ്പോര്‍ട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രോ, റൈഡ്) എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

പുതിയ 888 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് ടൈഗര്‍ 900-ന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 8,750 rpm -ല്‍ 94 bhp കരുത്തും 7,250 rpm -ല്‍ 87 Nm torque ഉം സൃഷ്ടിക്കും.

MOST READ: കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

സ്വിച്ചബിള്‍ എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ബൈക്കില്‍ ക്രമീകരിച്ചിട്ടുണ്ട്. മുന്‍വശത്ത് മാര്‍സോച്ചി 45 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് ബേസ് മോഡല്‍ ട്രയംഫ് ടൈഗര്‍ 900-ല്‍ നല്‍കിയിരിക്കുന്നത്.

ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

അതേസമയം റാലി, റാലി പ്രോ മോഡലുകളില്‍ ഷോവയില്‍ നിന്നുള്ള 45 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് അവതരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Monday, July 6, 2020, 12:21 [IST]
English summary
2020 Triumph Tiger 900 Delivery Begin. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X