Just In
- 35 min ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
- 1 hr ago
കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്സ്
- 13 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 14 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
Don't Miss
- Movies
ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ച് നടി അമ്പിളി ദേവി
- News
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍
- Sports
IPL 2021: ഡല്‍ഹിയോട് നാണം കെട്ട് മുംബൈ, എവിടെ പിഴച്ചു? ഇതാ മൂന്ന് കാരണങ്ങള്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Lifestyle
ഇന്നത്തെ ദിവസം വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി
പ്രീമിയർ പദ്മിനി ഇന്ത്യയിലെ ഒരു ഐതിഹാസിക കാറാണ്. വളരെ കാലമായി ഇന്ത്യൻ വിപണിയിൽ തുടരുന്ന വാഹനത്തിനെ ഏറ്റവും മികച്ച അവസ്ഥയിൽ സൂക്ഷിക്കുന്ന ധാരാളം പ്രീമിയർ പദ്മിനി പ്രേമികൾ ഇന്നുമുണ്ട്.

അവയിൽ പലതും ആധുനിക സവിശേഷതകളോടെ പരിഷ്‌ക്കരിച്ചവയാണ്. നമ്മുടെ കേരളത്തിൽ നിന്ന് വ്യത്യസ്തമായി പരിഷ്‌ക്കരിച്ച ഒരു പ്രീമിയർ പദ്മിനിയെ നമുക്ക് പരിചയപ്പെടാം.

സൺ എന്റർപ്രൈസസ് ആണ് വാഹനത്തിന്റെ പരിഷ്‌ക്കരണം/ മോഡിഫിക്കേഷൻ നടത്തിയത്. പദ്മിനിയെ മറ്റൊരു ആഗോള ഐതിഹാസിക മോഡലായ മിനി കൂപ്പറിന്റെ രൂപഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.
MOST READ: സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ

പ്രീമിയർ പദ്മിനി സെഡാൻ മുറിച്ചുമാറ്റി കാറിന്റെ മൂന്ന് ബോക്സ് ഡിസൈൻ രണ്ട് ഢോറുകളായി മാറ്റിയിരിക്കുന്നു. എന്നിരുന്നാലും നാല് സീറ്റർ ഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഇതുകൂടാതെ വാഹനത്തിൽ ധാരാളം മാറ്റങ്ങളും പുതുയുഗ സവിശേഷതകളും നൽകിയിരിക്കുന്നു.

ഏകദേശം എട്ട് ലക്ഷം രൂപയോളമാണ് ഈ മോഡിഫിക്കേഷന് ചെലവായത്. എന്നാൽ നിങ്ങൾക്ക് ഇഷ്‌ടാനുസൃത ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും ചെലവ് കുറയ്ക്കാനും കഴിയും.
MOST READ: മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

വാഹനത്തിന്റെ പിൻവശത്ത് നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒരു ചെറിയ ഹാച്ച് ഡോർ ലഭിക്കും. വൈഡ് ബോഡി ലുക്ക് നൽകുന്നതിന് വീൽ ആർച്ചുകൾ വെളിയിലേക്ക് തള്ളിയിരിക്കുന്നു.

പ്രത്യേകിച്ചും ലോക്ക്ഡൗൺ കാരണം കുറച്ച് ആഴ്ചകളെടുത്താണ് ഈ പരിഷ്കരണം പൂർത്തിയാക്കിയത്. ബോഡി പാനലുകളെ മിനി കൂപ്പറുമായി കൂടുതൽ സാമ്യമുള്ളതാക്കുന്നതിനായി ധാരാളം പണിപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് കാണാൻ സാധിക്കും.
MOST READ: 30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ
ഈ കാറിന്റെ രൂപകൽപ്പന പഴയ തലമുറയിലെ മിനി കൂപ്പർ ഹാച്ച്ബാക്കുകളുമായി കൂടുതൽ അടുപ്പമുള്ളതാണ്, എന്നാൽ ഇത് പദ്മിനിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ വലുപ്പം വളരെ വലുതാണ്.

ആധുനിക മിനി കാറുകൾ വലുപ്പത്തിൽ വളരെ വലുതായിത്തീർന്നെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവയുടെ വലുപ്പം വളരെ ചെറുതായിരുന്നു.
MOST READ: ജൂലൈ മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹ്യുണ്ടായി

മുൻവശത്ത്, ഓഫ്‌മാർക്കറ്റ് ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ഗ്രില്ലും കാറിന് ലഭിക്കുന്നു. എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ലൈറ്റുകളാണ് ഹെഡ്‌ലാമ്പ് യൂണിറ്റിൽ വരുന്നത്.

ഡ്യുവൽ-ടോൺ ഉള്ള ഓഫ് മാർക്കറ്റ് അലോയി വീലുകളും ഇതിന് ലഭിക്കും. മെഷീൻ കട്ട് അലോയികൾ ഈ പരിവർത്തന പ്രക്രിയയിൽ മികച്ചതായി കാണപ്പെടുന്നു. പിൻഭാഗത്തിനും എൽഇഡി ടെയിൽ ലാമ്പുകൾ ലഭിക്കുന്നു.

വാഹനത്തിന്റെ മുഴുവൻ സജ്ജീകരണവും തികച്ചും ആധുനികമായി തോന്നുന്നു. ബാഹ്യഭാഗത്തിന് ഒരു തരത്തിലുള്ള ക്രോം ഘടകങ്ങളും ലഭിക്കുന്നില്ല, ഇത് വാഹനത്തിന്റെ സ്പോർടി ലുക്ക് വർധിപ്പിക്കുന്നു.

ഈ മോഡിഫിക്കേഷനിലൂടെ ക്യാബിനിലും കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കറുപ്പും ചുവപ്പും തീം ഉൾക്കൊള്ളുന്ന പുതിയ സീറ്റ് കവറുകൾ ഇതിന് ലഭിക്കും.

പുതിയ ഡയലുകൾ ഉപയോഗിച്ച് ഡാഷ്‌ബോർഡ് അപ്‌ഡേറ്റുചെയ്‌തു, കൂടാതെ ഒരു പുതിയ സ്റ്റിയറിംഗ് വീലും നൽകിയിരിക്കുന്നു. ഡയമണ്ട് സ്റ്റിച്ചിംഗിൽ ക്യാബിന് മൊത്തത്തിൽ ഒരു ലെതർ കവറിംഗ് ലഭിക്കും.

ഇത് ക്യാബിന് ഒരു വളരെ പ്രീമിയം അനുഭവം നൽകുന്നു. ഡോർ പാനലുകൾ പോലും അപ്‌ഡേറ്റുചെയ്‌തിരിക്കുന്നു, അവയെല്ലാം ഇപ്പോൾ കറുത്ത നിറത്തിലാണ്. പിൻ വിൻഡോകൾ തുറക്കാൻ കഴിയില്ല.