മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

2020 ജൂണിൽ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ നിരയിൽ നിന്നും ഏറ്റവുമധികം വിൽപ്പന നേടിയ മോഡലായി ബൊലേറോ. മാർച്ച് അവസാനത്തോടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച എസ്‌യുവി കഴിഞ്ഞ മാസം മൊത്തം 3,292 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്.

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

മൊത്തം 2,574 യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര സ്കോർപിയോ രണ്ടാം സ്ഥാനം നേടിയപ്പോൾ XUV300 സബ് കോംപാക്‌ട് എസ്‌യുവി 1,812 യൂണിറ്റ് വിൽപ്പന നേടി മഹീന്ദ്ര ശ്രേണിയിൽ നിന്നും മൂന്നാംസ്ഥാനത്തെത്തി.

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

കഴിഞ്ഞ മാസം മഹീന്ദ്ര XUV500-യുടെ 231 യൂണിറ്റും മഹീന്ദ്ര KUV100 മിനി എസ്‌യുവിയുടെ 49 യൂണിറ്റുകളും വിൽക്കാൻ ബ്രാൻഡിന് കഴിഞ്ഞു. 7,959 യൂണിറ്റുകളുടെ വിൽപ്പനയോടെ മഹീന്ദ്ര രാജ്യത്തെ നാലാമത്തെ വലിയ കാർ നിർമാതാക്കളായി മാറി.

MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

അതേസമയം കഴിഞ്ഞ വർഷം ജൂണിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. B4, B6, B6 (O) എന്നീ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പുതിയ ബൊലേറോയിൽ ബിഎസ്-VI കംപ്ലിന്റ് 1.5 ലിറ്റർ എംഹോക്ക് 75 ഡീസൽ എഞ്ചിനാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഡീസൽ എഞ്ചിൻ, മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയാണ് പുതിയ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിന്റെ മേൻമകളായി കണക്കാക്കപ്പെടുന്നത്.

MOST READ: ക്ലച്ച് പെഡലുകൾക്ക് വിരാമം; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി വെന്യു

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

എംയുവിയുടെ എൻട്രി ലെവൽ B4 വേരിയന്റിന് 7.98 ലക്ഷം രൂപയും മിഡ് ലെവൽ B6 വേരിയന്റിന് 8.64 ലക്ഷം രൂപയും ഫുൾ ഓപ്ഷൻ B6 (O) മോഡലിന് 8.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

പഴയ ബി‌എസ്-IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ പരിഷ്ക്കരണങ്ങളുമായി വിപണിയിൽ ഇടംപിടിച്ച ബൊലേറോയ്ക്ക് ഏകദേശം 70,000 രൂപയുടെ വർധനവ് ലഭിച്ചിരുന്നു. വാഹനത്തിന്റെ കോസ്മെറ്റിക് മാറ്റങ്ങളിൽ ഭൂരിഭാഗവും മുൻവശത്താണ് കമ്പനി പരിചയപ്പെടുത്തിയത്.

MOST READ:ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 ഇരട്ടകൾ എത്തുന്നു, പരീക്ഷണ യോട്ട ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

പുതിയ ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവ അതിൽ ഉൾപ്പെടുന്നു. 2019 ന്റെ അവസാനത്തിൽ നടപ്പിലാക്കിയ പുതിയ ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങളും ഇത് പാലിക്കുന്നു.

മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ പുതിയ മഹീന്ദ്ര ബൊലേറോ ബിഎസ്-VI 1.5 ലിറ്റർ 3-സിലിണ്ടർ mHawk75 ഡീസൽ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Bolero Registered Sales Of 3,292 Units in June 2020. Read in Malayalam
Story first published: Saturday, July 4, 2020, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X