പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍
2020 ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര XUV300 സ്പോര്‍ട്സ് T-GDI പതിപ്പിനെ അവതരിപ്പിച്ചത്. ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഉണ്ടാകില്ലെന്ന് മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു.

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും വാഹത്തിന് കരുത്തേകുക. ഈ എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും.

ഇത് നിലവിലെ എഞ്ചിനേക്കാള്‍ 20 bhp കരുത്തും 30 Nm torque ഉം കൂടുതല്‍ സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എന്നാല്‍ ഭാവിയില്‍ എഎംടി പതിപ്പും വിപണിയില്‍ എത്തിയേക്കും.
MOST READ: റെനോയ്ക്ക് കരുത്തായി ട്രൈബറും ക്വിഡും, ജൂണിൽ വിറ്റഴിച്ചത് മൊത്തം 4,634 യൂണിറ്റ്

വിപണിയില്‍ ഉടന്‍ എത്തില്ലെങ്കിലും പരീക്ഷണയോട്ടം നിരത്തുകളില്‍ തകൃതിയായി നടക്കുകയാണ്. ബംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പുമായി താരതമ്യം ചെയ്താല്‍ ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും തന്നെയില്ല. എങ്കിലും ചില കോസ്മെറ്റിക് മാറ്റങ്ങളാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്‌സ് ഡിസൈനുകളും, ബ്രേക്ക് കലിപ്പേഴ്‌സിലെ ചുവപ്പ് ഇന്‍സേര്‍ട്ടും എല്ലാം വാഹനത്തിന് ഒരു സ്‌പോര്‍ട്ടി പകിട്ട് നല്‍കുന്നു എന്നുവേണം പറയാന്‍. വാഹനത്തിന്റെ അകത്തളത്തിലും ചില മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന ഇന്‍സേര്‍ട്ടുകള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.
MOST READ: സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയെല്ലാം കാറിന്റെ സുരക്ഷാ സംവിധാനങ്ങളായി വാഗ്ദാനം ചെയ്യും.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളാണ് ഈ വാഹനത്തിന്റെ എതിരാളികള്‍.


Click it and Unblock the Notifications








