ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാഹന വിപണി വലിയ പ്രതിസന്ധി അഭിമുഖികരിക്കുകയാണ്. 2020 മാര്‍ച്ച് മാസത്തില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പൂജ്യം യൂണിറ്റുകളായിരുന്നു.

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

പിന്നീട് മെയ് മാസത്തില്‍ ഇളവുകള്‍ നല്‍കി വില്‍പ്പന ആരംഭിച്ചതോടെ തിരിച്ചുവരവിന്റെ പ്രതീക്ഷയിലാണ്. ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇത് വെളിവാക്കുന്നതാണ്. രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മൂന്ന് ലക്ഷം യൂണിറ്റുകളാണ് പോയ മാസം വിറ്റഴിച്ചത്.

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വില്‍പ്പന ഉയര്‍ന്നതോടെ ഹോണ്ട വാഹനവിതരണത്തിലും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

2,10,879 വാഹനങ്ങളാണ് ജൂണില്‍ ഹോണ്ടയില്‍നിന്ന് പുറത്തിറങ്ങിയത്. വിതരണത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് നാല് ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും കമ്പനി അറിയിച്ചു. 54,820 യൂണിറ്റായിരുന്നു മെയ് മാസത്തെ വിതരണം.

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

അതേസമയം, 2019 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ ഈ വര്‍ഷം 55 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ 4,76,364 ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്.

MOST READ: സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

ഹോണ്ടയുടെ വില്‍പ്പനയില്‍ ആക്ടിവയാണ് വലിയ സംഭാവന ചെയ്തത്. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറാണ് ആക്ടിവ. നാല് ബിഎസ് VI മോഡലുകളാണ് ഈ കാലയളവില്‍ ഹോണ്ടയില്‍ നിന്നും വിപണിയില്‍ എത്തുന്നത്.

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

ഇതോടെ ഹോണ്ടയുടെ ബിഎസ് VI ശ്രേണിയില്‍ നിലവില്‍ ഒമ്പത് മോഡലുകളാണുള്ളത്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഹോണ്ടയുടെ 95 ശതമാനം ഷോറൂമുകളും സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

MOST READ: ആറ്റം ക്വാഡ്രിസൈക്കിൾ; ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ടീസർ വീഡിയോ പുറത്തുവിട്ട് മഹീന്ദ്ര

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോണ്ടയുടെ ഷോറൂമുകളുടെ പ്രവര്‍ത്തനമെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

ഹോണ്ടയുടെ നിര്‍മാണ പ്ലാന്റുകള്‍, വിതരണക്കാര്‍, ലോജിസ്റ്റിക് പങ്കാളികള്‍, ഡീലര്‍ഷിപ്പുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

More from DriveSpark

Article Published On: Friday, July 3, 2020, 18:33 [IST]
English summary
Honda Activa Helps Company Sales Increase In June 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X