ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

ഭാവി പരിപാടികളെക്കുറിച്ച് നിരവധി പദ്ധതികളാണ് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിക്കുള്ളത്. ഏതാനും ചിലത് കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം ഏഥര്‍ പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര വിപണികളിലേക്കും ചുവടുവെയ്ക്കാനൊരുങ്ങുകയാണ് ഏഥര്‍. വരും വര്‍ഷങ്ങളില്‍ അത് ഉണ്ടായേക്കാം എന്ന സൂചനയും കമ്പനി നല്‍കി.

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

അടുത്തിടെ CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു. ടൂ-വീലര്‍ എക്‌സ്‌ചേഞ്ച് പദ്ധതിക്കായിട്ടാണ് ഇരുവരും കൈകോര്‍ത്തിരിക്കുന്നത്. ഇതിന് ഇടയിലാണ് ഇപ്പോള്‍ പുതിയ ഏതാനും വിവരങ്ങളും പുറത്തുവരുന്നത്.

MOST READ: സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 450X എന്നൊരു മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ മോഡലിനൊപ്പം കുറച്ച് ആക്സസറികളും നല്‍കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) സ്മാര്‍ട്ട് ഹെല്‍മെറ്റും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ടിപിഎംഎസ് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

MOST READ: ഹോണ്ട സിവിക് ബിഎസ് VI ഡീസൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

അതേസമയം സ്മാര്‍ട്ട് ഹെല്‍മെറ്റിനെ സംബന്ധിച്ച് വിശദാംശങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല. ഇതിന്റെ ഉത്പദനത്തിന്റെ മറ്റ് കമ്പനികളുമായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

ഈ വര്‍ഷം വിപണിയില്‍ എത്തിയ ഏഥര്‍ 450X -ന് 99,000 രൂപയാണ് എക്‌സ്‌ഷോറൂം വില. പ്ലസ്, പ്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്.

ഏഥര്‍ 450X -നൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, സ്മാര്‍ട്ട് ഹെല്‍മെറ്റും

450X ഒരു സൂപ്പര്‍ സ്‌കൂട്ടറെന്നാണ് ഏഥര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ശ്രേണിയില്‍ വെള്ള നിറം മാത്രം ലഭിക്കുമ്പോള്‍ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നീ പുതിയ നിറങ്ങളിലാകും വിപണിയില്‍ എത്തുക.

Source:autocarindia

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather 450X Accessories Will Include Tyre Pressure Monitoring System And Smart Helmets. Read in Malayalam.
Story first published: Friday, July 3, 2020, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X