കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന ശ്രേണിയാണ് കോംപാക്ട് എസ്‌യുവി വിഭാഗം. നിരവധി മോഡുകള്‍ ഈ ശ്രേണിയില്‍ ഉണ്ടെങ്കിലും പ്രതിമാസ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ബ്രെസയാണ് ആദ്യ സ്ഥാനത്ത് ഉണ്ടാകുക.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇത്തവണയും അതില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചതോടെ പിന്നോട്ട് പോകുമെന്ന് പലരും പറഞ്ഞെങ്കിലും അതെല്ലാം തള്ളി കളഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ബ്രെസ.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വില്‍പ്പന കണക്കുകളില്‍ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യസ്ഥാനം വിട്ടുകൊടുക്കാന്‍ ബ്രെസ ഒരുക്കല്ല. 2020 ജൂണില്‍ ബ്രെസയുടെ 4,542 യൂണിറ്റുകള്‍ നിരത്തിലെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 8,871 യൂണിറ്റുകളുടെ വില്‍പ്പനയാണ്.

MOST READ: സുസുക്കി ജിംനിയുടെ റിമോട്ട് കൺട്രോൾ കാർ അവതരിപ്പിച്ച് ഷവോമി

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 മെയ് റിപ്പോര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പനയില്‍ വലിയ വ്യത്യാസമുണ്ട്. 2020 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ജൂണില്‍ ബ്രെസയുടെ വില്‍പ്പന 700 ശതമാനം വര്‍ദ്ധിച്ചു.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബ്രെസയുടെ മുഖ്യഎതിരാളി ഹ്യുണ്ടായി വെന്യുവാണ് രണ്ടാം സ്ഥാനത്തുള്ളത്. 4,129 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം 2019 ജൂണില്‍ 4,634 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

MOST READ: പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

52.88 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രെസയില്‍ നിന്ന് വ്യത്യസ്തമായി, രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു വിപണിയില്‍ ലഭ്യമാണ്. 3,040 യൂണിറ്റ് വില്‍പ്പനയുള്ള ടാറ്റ നെക്‌സോണ്‍ ആണ് മൂന്നാം സ്ഥാനത്ത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2019 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏകദേശം 27 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ നെക്‌സോണ്‍ വിപണിയില്‍ ലഭ്യമാണ്.

MOST READ: ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

1,812 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്ര XUV300 ആണ് നാലാം സ്ഥാനത്ത്. 2019 ജൂണിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അതേസമയം 2020 മെയ് മാസത്തില്‍ ഈ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന മോഡല്‍ കൂടിയാണ് XUV300. 1,212 യൂണിറ്റ് വില്‍പ്പനയുമായി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടാണ് അഞ്ചാം സ്ഥാനത്ത്. 2019 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 62 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

MOST READ: നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പുതുതായി പുറത്തിറക്കിയ ഹോണ്ട WR-V യാണ് ആറാം സ്ഥാനത്ത്. 658 യൂണിറ്റ് വില്‍പ്പനയാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. 2019 -ലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 48 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ അതിവേഗം വളരുന്ന വിഭാഗമാണ് സബ് 4 മീറ്റര്‍ എസ്‌യുവി ശ്രേണി. വരും മാസങ്ങളില്‍ കൂടുതല്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. കിയ, നിസ്സാന്‍, റെനോ നിര്‍മ്മാതാക്കള്‍ അധികം വൈകാതെ ഈ ശ്രേണിയില്‍ തങ്ങളുടെ മോഡലുകളെ അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Maruti Brezza regains top spot in Sub 4m SUV sales June 2020. Read in Malayalam.
Story first published: Friday, July 3, 2020, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X