പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

നിരവധി മോഡലുകളാണ് ടാറ്റയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആള്‍ടോസിനെയും നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പിനെയും എല്ലാം കമ്പനി അവതരിപ്പിച്ചു.

പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ജനപ്രീയ മോഡലുകളുടെയെല്ലാം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും വിപണിയില്‍ എത്തി. എന്നാല്‍ ഇതുകൊണ്ട് അവസാനിപ്പിക്കാനൊന്നും ഒരുക്കമല്ല ടാറ്റ. പുതിയൊരു എംപിവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ടീം ബിഎച്ച്പിയാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ മോഡലുകളായിരിക്കും ടാറ്റയുടെ ഈ പുതിയ എംപിവിക്ക് എതിരാളികളാകുക.

MOST READ: മുഖംമിനുക്കി ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ, പ്രാരംഭ വില 8.49 ലക്ഷം രൂപ

പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

അധികം വൈകാതെ തന്നെ ഹ്യുണ്ടായി, കിയ മോഡലുകളും ഈ ശ്രേണിയിലേക്ക് തങ്ങളുടെ മോഡലുകളുമായി എത്തും. ടാറ്റയുടെ ഹോണ്‍ബില്‍ എസ്‌യുവി പുറത്തിറങ്ങിയ ശേഷമാകും പുതിയ എംപിവിയുടെ പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിക്കുക.

പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ആല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും ഈ പുതിയ വാഹനവും. വ്യത്യസ്ത ബോഡി സ്‌റ്റൈലുകളും, പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളുമായി ഈ പ്ലാറ്റ്‌ഫോം പൊരുത്തപ്പെടുന്നു.

MOST READ: ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

കോംപാക്ട് എംപിവി രണ്ട് ഫ്ലെക്‌സിബിള്‍ സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. കൃത്യമായ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ലഭ്യമല്ലെങ്കിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാകും എംപിവിക്ക് കരുത്ത് പകരുന്നത്.

പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ഈ എഞ്ചിന്‍ തന്നെയാണ് കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

MOST READ: ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

വരാനിരിക്കുന്ന ടാറ്റ എംപിവി 2022 -ല്‍ രാജ്യത്ത് വിപണിയിലെത്തുമെന്ന് അഭ്യൂഹമുണ്ട്. ഉത്സവ സീസണായ ദീപാവലിക്ക് ശേഷം കമ്പനി പുതിയ എംപിവിയുടെ പരീക്ഷണയോട്ടം ആരംഭിക്കും. ആല്‍ഫ മോഡുലാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പെരെഗ്രിന്‍, ഗൊഷക് എന്നിങ്ങനെ രണ്ട് മോഡലുകളുടെയും പ്രവര്‍ത്തനം അണിയറയില്‍ നടക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata To Start Working On New MPV To Rival Maruti Ertiga. Read in Malayalam.
Story first published: Thursday, July 2, 2020, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X