ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

സ്പോർ‌ട്സ് മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ട ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് തങ്ങളുടെ മുൻനിര മോഡലായ ഡൊമിനാർ ശ്രേണിയിലാണ്. സ്പോർട്സ് ടൂടർ വിഭാഗത്തിലെ ജനപ്രിയമായ പേരുകൂടിയാണ് ഡൊമിയുടേത്.\

ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

ആദ്യം 400 സിസി ഡൊമിനാർ മാത്രമുണ്ടായിരുന്ന ബജാജ് ഡൊമിനാർ 250 മോഡലിനെയും ഈ വർഷം മാർച്ചിൽ വിപണിയിൽ അവതരിപ്പിച്ചു. ക്വാർട്ടർ ലിറ്റർ ശ്രേണിയലേക്ക് ചുവടുവെച്ച കുഞ്ഞൻ ഡൊമിനാറിനെ കൂടുതൽ ഉപഭോക്തക്കളിലേക്ക് അടുപ്പിക്കാനായി കമ്പനി പുതിയ പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.

ചെറിയ ശേഷി എഞ്ചിൻ‌ മാറ്റി നിർത്തിയാൽ വലിയ 400 സി‌സി പതിപ്പിൽ‌ നിന്നും ഡൊമിനാർ‌ 250 വ്യത്യസ്‌തമല്ലെന്നാണ് പരസ്യം പറയാൻ‌ താൽ‌പ്പര്യപ്പെടുന്നത്. പുതിയ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒരു വ്യക്തിയെ തടയരുത് എന്ന ഉദ്ദേശവും പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

MOST READ: പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

400 പതിപ്പിനെ അപേക്ഷിച്ച് ഡൊമിനാർ 250 രണ്ട് മാറ്റങ്ങൾ മാത്രമാണ് പ്രാവർത്തികമാക്കിയിരിക്കുന്നത്. മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകൾ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും അത് ഡൊമിനാർ 400 പതിപ്പിനേക്കാൾ ഭാരം കുറഞ്ഞതാണ്. എങ്കിലും വെറും നാല് കിലേഗ്രാം ഭാരത്തിന്റെ വ്യത്യാസം മാത്രമാണ് മോട്ടോർസൈക്കിളിനുള്ളത്.

ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

മുൻവശത്തുള്ള ഡിസ്ക് ബ്രേക്കും ചെറുതാണ്. അതേസമയം പിന്നിലുള്ളവ അതിന്റെ വലിയ മോഡലിന് സമാനമാണ്. D400 ലെ റേഡിയൽ ടയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡൊമിനാർ 250 ലെ സാധാരണ ടയറാണ് മറ്റൊരു വ്യത്യാസം.

MOST READ: എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

ഡിസൈനിലേക്ക് നോക്കിയാൽ ഡൊമിനാല്‍ 400-ലെ ഡിസൈന്‍ ശൈലി തന്നെയാണ് ഈ കുഞ്ഞന്‍ ഡൊമിനാറിനും നല്‍കിയിട്ടുള്ളത്. കോണ്‍ട്രാസ്റ്റിംഗ് ഫിനിഷുകള്‍, ഹണികോംമ്പ് സ്‌ട്രെക്ചര്‍, പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, AHO ലൈറ്റുകള്‍, ഡ്യുവല്‍-ടോണ്‍ പാനലുകളുള്ള ബോഡി ഗ്രാഫിക്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

സ്ലിപ്പർ ക്ലച്ച്, എക്‌സ്‌ഹോസ്റ്റ് നോട്ട്, ഡ്യുവൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഇത് നിലനിർത്തുന്ന ചില സവിശേഷതകൾ. ഡൊമിനാർ 400 ൽ നിന്ന് വ്യത്യസ്തമായി 250 സിസി വേരിയന്റിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ പ്രദർശിപ്പിക്കുന്നില്ല. കെടിഎം ഡ്യൂക്ക് 250 അടിസ്ഥാനമാക്കിയുള്ള യൂണിറ്റാണ് ഡൊമിയാൻ 250-യുടെ എഞ്ചിൻ.

MOST READ: കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

248-സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ 26.6 bhp കരുത്തിൽ 23.5 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ക്വാർട്ടർ ലിറ്റർ സെഗ്‌മെന്റിൽ സുസുക്കി ജിക്‌സർ 250, യമഹ FZ 25 തുടങ്ങിയ മോട്ടോർസൈക്കിളുകളാണ് ബജാജ് ഡൊമിനാറിന്റെ പ്രധാന എതിരാളികൾ.

ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

ബജാജ് ഡൊമിനാർ 250 ടൂറർ മോട്ടോർസൈക്കിളിന് 1.6 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 250 സിസി മോഡൽ അവതരിപ്പിച്ചതോടെ തങ്ങളുടെ ഡൊമിനാർ ബ്രാൻഡ് കൂടുതൽ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രിയമാക്കാൻ ബജാജ് ആഗ്രഹിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Dominar 250 TVC Released. Read in Malayalam
Story first published: Wednesday, July 1, 2020, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X