കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യൻ വിപണിയിലെ ശക്തനായ സാന്നിധ്യമാണ്. അടുത്തിടെ തങ്ങളുടെ മുൻനിര മോഡലുകളുടെ ശ്രേണി വിപൂലികരിക്കുകയും ചെയ്‌ത ബ്രാൻഡ് ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

എന്നാൽ പ്രധാനമായും കണക്റ്റിവിറ്റിയും സോഫ്റ്റ്‌വെയർ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര വിപണികളിലെ കരോക്ക്, കൊഡിയാക്, സൂപ്പർബ് ശ്രേണികൾക്കായി ഒരു മോഡൽ- ഇയർ പരിഷ്ക്കരണം അവതരിപ്പിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ അരങ്ങേറ്റമാണ് ഈപ്രാഥമിക പുനരവലോകനം.

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഇന്റർഫേസിനെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന് ലോറ എന്ന് വിളിക്കപ്പെടുന്ന കൂടുതൽ സങ്കീർണമായ ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റും ഇന്റർനെറ്റ് റേഡിയോ, വയർലെസ് സ്മാർട്ട് ലിങ്ക് പോലുള്ള സവിശേഷതകളും ലഭ്യമാക്കുന്നു.

MOST READ: ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

സ്കോഡ നൽകുന്ന ഡാറ്റ ഉപയോഗിച്ച് സിസ്റ്റം ഒരു ബിൽറ്റ്-ഇൻ സിം വഴി സ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ ചേർക്കുന്നു. ഇത് പുതിയ വോയ്‌സ് അസിസ്റ്റന്റിനെ ഫീഡ് ചെയ്യുന്നു. അത് 15 ഭാഷകൾ മനസിലാക്കാനും ചെക്ക്, ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ നന്നായി സംസാരിക്കുന്ന വാക്യങ്ങൾ പ്രോസസ്സ് ചെയ്യാനും കഴിയും.

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

അതോടൊപ്പം പുതിയ വയർലെസ് സ്മാർട്ട് ലിങ്ക് പ്രവർത്തനം, ഫോൺ പ്ലഗ് ചെയ്യാതെ തന്നെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നു. ഫിസിക്കൽ ടച്ച്‌സ്‌ക്രീനുകളും പരിഷ്ക്കരിച്ചിട്ടുണ്ട്.

MOST READ: ആശിച്ചത് ഒരു ടെസ്‌ല, ഓർഡർ പോയത് 27 എണ്ണത്തിന്; ഉപഭോക്താവിനെ വെട്ടിലാക്കി സാങ്കേതിക തകരാര്‍

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

എൻട്രി ലെവൽ പതിപ്പുകൾക്കായി 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ആമുണ്ട്സെൻ നാവിഗേഷനും 9.2 ഇഞ്ച് സിസ്റ്റവും കൊളംബസ് നാവിഗേഷനും ഇത് പ്രതിധാനം ചെയ്യുന്നു. കൂടാതെ ഒരു പ്രത്യേക ഉപഭോക്തൃ ഐഡി അക്കൗണ്ടും പ്രൊഫൈലും ഉപയോഗിച്ച് ആമുണ്ട്സെൻ, കൊളംബസ് സിസ്റ്റങ്ങൾ ഇപ്പോൾ സജ്ജമാക്കാൻ കഴിയും.

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

നിങ്ങളുടെ ഫോണിൽ നിന്ന് കാറിന്റെ സാറ്റ്-നാവിഗേഷനിലേക്ക് ദിശകൾ കൈമാറാനുള്ള കഴിവ് ഉൾപ്പെടെ കൂടുതൽ അപ്ലിക്കേഷൻ അധിഷ്‌ഠിത പ്രവർത്തനങ്ങളും ചേർത്തു. ഉപഭോക്താക്കൾക്ക് ഒന്നിലധികം ബെസ്‌പോക്ക് കാർ ക്രമീകരണങ്ങൾ സംഭരിക്കാനും വ്യത്യസ്ത സ്‌കോഡ മോഡലുകളിലേക്ക് മാറ്റാനും കഴിയും. കൂടാതെ 14 ഓണർ പ്രൊഫൈലുകളും ഒരു ഗസ്റ്റ് പ്രൊഫൈലും സജ്ജമാക്കാം.

MOST READ: മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

കൂടാതെ ഏറ്റവും പുതിയ യുഎസ്ബി-സി പോർട്ടുകൾ മൂന്ന് പുതിയ മോഡലുകളിലും അവതരിപ്പിക്കുന്നു. ഒരു ഡാഷ്‌ക്യാം പവർ ചെയ്യുന്നതിന് റിയർ-വ്യൂ മിറർ പാനലിലേക്ക് ഒരു ബിൽറ്റ്-ഇൻ ഓപ്ഷൻ ഉൾപ്പെടെ. രണ്ടാമത്തെ ഓപ്ഷൻ സ്കാല ഹാച്ച്ബാക്ക്, കാമിക് എസ്‌യുവി എന്നിവയിലും വാഗ്ദാനം ചെയ്യും.

കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

ഇന്ത്യയിൽ അടുത്തിടെ സമാരംഭിച്ച കരോക്കിലും സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനം വാഗ്‌ദാനം ചെയ്യുന്നു. റാപ്പിഡ് മിഡ്‌സൈസ് സെഡാന് പോലും 8.0 ഇഞ്ച് യൂണിറ്റ് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എങ്കിലും താഴ്ന്ന വേരിയന്റുകൾ 6.5 ഇഞ്ച് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

More from DriveSpark

Article Published On: Wednesday, July 1, 2020, 10:15 [IST]
English summary
Skoda Karoq, Kodiaq, Superb Get New Updated Infotainment System. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X