ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

2020 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 26,820 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്.

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

21,320 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 5,500 യൂണിറ്റുകളാണ് കയറ്റുമതി ചെയതത്. നിരവധി മോഡലുകളെ ഈ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ക്രെറ്റ, വെന്യു, വേര്‍ണ മോഡലുകളാണ് വില്‍പ്പനയില്‍ കാര്യമായ സംഭവന ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

2020 മെയ് മാസത്തില്‍ വിറ്റ 12,583 യൂണിറ്റുകളെ അപേക്ഷിച്ച് ജൂണ്‍ മാസത്തെ വില്‍പ്പന ഇരട്ടിയാക്കി. പ്രതിമാസ വില്‍പ്പനയില്‍ 53 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

MOST READ: യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

അതേസമയം, 2019 ജൂണില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 58,807 യൂണിറ്റുകളാണ്. ആഭ്യന്തര വിപണിയില്‍ 2020 ജൂണ്‍ മാസത്തില്‍ ഹ്യുണ്ടായിയുടെ മൊത്തം വില്‍പ്പന 21,320 യൂണിറ്റാണ്. 2020 മെയ് മാസത്തില്‍ ഇത് 6,883 യൂണിറ്റുകളായിരുന്നു.

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ 68 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, 2019 ജൂണിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 42,007 യൂണിറ്റുളുടെ വില്‍പ്പനയാണ് നടന്നിരുന്നത്. വാര്‍ഷിക വില്‍പ്പനയില്‍ 49 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച ഓണ്‍ലൈന്‍ വില്‍പ്പനയും വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ലക്ഷത്തില്‍ അധികം ആളുകള്‍ വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തിയെന്നും കമ്പനി വക്താവ് അറിയിച്ചു.

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.

MOST READ: ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

അതേസമയം ഉടന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പുതുതലമുറ i20 -യുടെ അരങ്ങേറ്റം വൈകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അരങ്ങേറ്റം വൈകിപ്പിക്കുന്നതെന്നാണ് സൂചന.

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

ഒന്നാമതായി നിലവിലെ സാഹചര്യത്തിലും രണ്ടാം തലമുറ ക്രെറ്റയും, വേര്‍ണ ഫെയ്‌സ്‌ലിഫ്റ്റും മികച്ച വില്‍പ്പനയാണ് സ്വന്തമാക്കുന്നത്. ഈ മോഡലുകളുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

രണ്ടാമതായി, കൊവിഡ്-19 പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതോടെ ചെന്നൈ, തിരുവല്ലൂര്‍, ചെങ്ങല്‍പുട്ടു, കാഞ്ചീപുരം എന്നീ ചില അയല്‍ ജില്ലകളിലും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വില്‍പ്പനയെ ബാധിക്കും എന്ന കണക്കുകൂട്ടലിലാണ് കമ്പനി.

ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

അതോടൊപ്പം തന്നെ ഹ്യുണ്ടായിയുടെ ശ്രീപെരുമ്പത്തൂര്‍ ആസ്ഥാനമായുള്ള (കാഞ്ചീപുരം ജില്ലയിലെ) ഉത്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് സൂചന. ഇതോടെയാണ് പുതുതലമുറ i20 -യുടെ അരങ്ങേറ്റം കമ്പനി മാറ്റിവെച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai India Sells 26,820 Units In 2020 June. Read in Malayalam.
Story first published: Thursday, July 2, 2020, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X