ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ടൊയോട്ട ഗ്ലാന്‍സ്. ഈ 12 മാസത്തിനുള്ളില്‍ 25,346 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനും കമ്പനിക്ക് സാധിച്ചു. 2019 മെയ് മാസത്തിലാണ് ടൊയോട്ട, ഗ്ലാന്‍സയെ അവതരിപ്പിക്കുന്നത്.

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

സുസുക്കി-ടൊയോട്ട കമ്പനികളുടെ സഹകരണത്തിന്റെ ഭാഗമായി ബലേനോയുടെ റീ ബാഡ്ജ്ഡ് ചെയ്ത മോഡലാണ് ടൊയോട്ട ഗ്ലാന്‍സ. ഈ സംയുക്ത സംരംഭത്തിന് കീഴില്‍ വരുന്ന ആദ്യത്തെ വാഹനമാണിത്.

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്ന് വിളിക്കപ്പെടുന്ന പുനര്‍നിര്‍മ്മിച്ച വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവി ആയിരിക്കും അടുത്ത മോഡലെന്നും സൂചനകളുണ്ട്. അധികം വൈകാതെ ഈ മോഡലിനെയും വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: മുഖംമിനുക്കി ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി, ബെന്റ്‌ലി ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

G, V എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഗ്ലാന്‍സയുടെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. മാരുതി ബലേനോയുടെ സീറ്റ, ആല്‍ഫ, പതിപ്പുകള്‍ക്ക് സമാനമാണിവ.

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും മെയ് മാസത്തില്‍ ഏകദേശം 507 യൂണിറ്റുകളുടെ വില്‍പ്പന ഗ്ലാന്‍സയ്ക്ക് ലഭിച്ചു. മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, ടാറ്റ ആള്‍ട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് എതിരാളികള്‍.

MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഗ്ലാന്‍സ വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ K12B ബിഎസ് VI എഞ്ചിനാണ് ഗ്ലാന്‍സയുടെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും.

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

അഞ്ച് സ്പീഡ് മാനുവല്‍, സിവിടിയാണ് ഗിയര്‍ബോക്‌സ്. വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ വലിയ വ്യത്യാസം ഇല്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ ബലേനോ തന്നെയാണ് ഗ്ലാന്‍സയും. വാറണ്ടിയും മറ്റ് ഉപഭോക്തൃ സേവനവുമാണ് രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളും തമ്മിലുള്ള വ്യത്യാസം.

MOST READ: കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

രണ്ട് സ്ലറ്റ് ത്രീഡി സറൗണ്ടഡ് ക്രോം ഗ്രില്‍, ഡയമണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി റിയര്‍ കോംമ്പിനേഷന്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ ഇന്‍ഫെടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഗ്ലാന്‍സയുടെ സവിശേഷതകളാണ്.

ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രോക്ക് അസിസ്റ്റ്, സ്പീഡ് വാര്‍ണിങ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ ഡീഫോഗര്‍ എന്നിവ വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങളാണ്. സ്പോര്‍ട്ടിന്‍ റെഡ്, ഗേമിങ് ഗ്രേ, ഇന്‍സ്റ്റാ ബ്ലൂ, എന്‍ടിക്റ്റിങ് സില്‍വര്‍, കഫെ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് ഗ്ലാന്‍സ ലഭ്യമാവുക.

More from DriveSpark

Article Published On: Wednesday, July 1, 2020, 13:32 [IST]
English summary
Toyota Glanza Completes One Year In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X