യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

നാലു മീറ്ററിൽ താഴെയുള്ള സെഡാനുകളും ഹോണ്ട നവിയും പോലുള്ള വാഹനങ്ങൾ ചെറുതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, വീണ്ടും ചിന്തിക്കുക. ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ചെറിയ മടക്കാവുന്ന ഇലക്ട്രിക് ബൈക്കിനെയാണ് ഞങ്ങൾ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

യൈക്ക്ബൈക്ക് എന്ന നിർമ്മാതാക്കൾ നിർമ്മിച്ച ഈ പ്രത്യേക മോഡലിനെ ഫ്യൂഷൻ എന്ന് വിളിക്കുന്നത്. 2009 -ലാണ് ഈ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. അതിനുശേഷം ഇന്നു വരെ അതിന്റെ റെക്കോർഡ് എതിരില്ലാതെ തുടരുന്നു.

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

ന്യൂസിലാൻഡുകാരനായ ഗ്രാന്റ് റിയാന്റെ സ്വപ്ന സാഫല്യമായിരുന്നു ഫ്യൂഷൻ. നിലവിൽ ഫ്യൂഷൻ വിപണിയിൽ ഇല്ലെങ്കിലും യൈക്ക്ബൈക്കിന്റെ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്ന അടിസ്ഥാന മോഡൽ V, പ്രീമിയം മോഡൽ C എന്നിവ ഫ്യൂഷനേക്കാൾ വലുതാണ്.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

രൂപത്തിൽ ചെറുതായിരിക്കുന്ന ഇവയിൽ അത്ര ചെറുതല്ലാത്ത ഒരു കാര്യം പ്രൈസ് ടാഗ് ആണ്. മോഡൽ V -യുടെ വില കണ്ണ് തള്ളിക്കുന്ന 4,996 ഡോളർ അതായത് ഏകദേശം 3.77 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

വിപണിയിൽ 2.80 ലക്ഷം രൂപ വിലമതിക്കുന്ന റോയൽ എൻഫീൽഡ് മോഡലായ കോണ്ടിനെന്റൽ GT 650 -യേക്കാൾ ഇത് വിലയേറിയതാണ്.

MOST READ: വിപണിയിൽ എത്തും മുമ്പ് നിസ്സാൻ മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവിയുടെ ഔദ്യോഗിക ടീസർ പുറത്ത്

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

ഫ്യൂഷൻ വെറും 10 കിലോഗ്രാം ഭാരമുള്ളതും 15 x 60 x 60 സെന്റിമീറ്റർ വരെ മടക്കി കൊണ്ടു നടക്കാവുന്നതുമാണ്. പുതുമ ഉണ്ടായിരുന്നിട്ടും, യൈക്ക്ബൈക്കുകളുടെ ഉപയോഗക്ഷമത പരിമിതപ്പെടുത്തിയിരിക്കുന്നു.

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

ഇവയ്ക്ക് ചാർജ് ചെയ്യാൻ 90 മിനിറ്റ് ആവശ്യമാണ്, അതിനുശേഷം മോഡലിനെ ആശ്രയിച്ച് 15 മുതൽ 20 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകും.

MOST READ: 3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

എന്നാൽ അനുവദനീയമായ പരമാവധി ഭാരം 100 കിലോഗ്രാം ആണ്. ഇവയ്ക്ക് അഞ്ച് ഡിഗ്രി ചെരിവിനേക്കാൾ കുത്തനെയുള്ള ഒന്നും കയറാൻ കഴിയില്ല.

യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

മണിക്കൂറിൽ 23 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. 0.2 കിലോവാട്ട് ബ്രഷ്ലെസ്സ് മോട്ടോറാണ് ബൈക്കിന്റെ ഹൃദയം, കൂടാതെ ഇവയ്ക്ക് പെഡലുകളൊന്നുമില്ല, അതിനാൽ നിങ്ങൾക്ക് വേഗത്തിൽ പോകാൻ കഴിയില്ല. ഗിന്നസ് റെക്കോർഡും എല്ലാം ഉണ്ടായിരുന്നിട്ടും, ഇവയുടെ വിൽപ്പനയും പ്രചാരവും വളരെ കുറവാണ്.

Most Read Articles

Malayalam
English summary
World's Smallest Electric Foldable Bike By Yikebike. Read in Malayalam.
Story first published: Thursday, July 2, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X