നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

ടാറ്റ നിരയില്‍ നിന്നുള്ള ജനപ്രീയ വാഹനമാണ് നെക്‌സോണ്‍. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. പഴയ പതിപ്പിനെക്കാള്‍ പുതുമളുമായിട്ടാണ് പുതിയ മോഡല്‍ എത്തുന്നത്.

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (DCT) പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ടീം ബിഎച്ച്പി പങ്കുവെച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

മഹാരാഷ്ട്രയിലെ പുനെ ദേശീയപാതയിലാണ് ഡ്യുവല്‍ ക്ലച്ച് പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നത്. നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലാണ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ കമ്പനി നല്‍കുക. അധികം വൈകാതെ തന്നെ ഈ പതിപ്പ് വിപണിയില്‍ എത്തും.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

നെക്‌സോണിന്റെ പെട്രോള്‍-ഡീസല്‍ എഞ്ചിൻ മോഡലുകളിലെ ഉയര്‍ന്ന വകഭേദത്തിലായിരിക്കും ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭ്യമാക്കുക. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസില്‍ നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷനാണ് നെക്‌സോണിനും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

നെക്‌സോണില്‍ നിലവില്‍ നല്‍കിയിട്ടുള്ള എഎംടി (AMT) ട്രാന്‍സ്മിഷനെക്കാള്‍ മികച്ച ഡ്രൈവിങ്ങ് അനുഭവമായിരിക്കും ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ നല്‍കുകയെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

MOST READ: ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് അഞ്ച് മാസത്തിനിടെ ലഭിച്ച ഉയർന്ന വിൽപ്പന

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

മാത്രമല്ല ടാറ്റയില്‍ നിന്ന് നിരത്തുകളിലെത്താനൊരുങ്ങുന്ന സെഡാന്‍, മിഡ്-സൈസ് എസ്‌യുവി, എംപിവി തുടങ്ങിയ പ്രീമിയം റേഞ്ച് വാഹനങ്ങളിലും ഈ ട്രാന്‍സ്മിഷന്‍ നല്‍കും. നിലവില്‍ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലാണ് നെക്‌സോണ്‍ എത്തുന്നത്.

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

118 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തേകുന്നത്.

MOST READ: പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.45 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത.

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

നെക്‌സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍

സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്‌സോണില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Nexon DCT Spotted Testing Again Ahead of India Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X