ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് അഞ്ച് മാസത്തിനിടെ ലഭിച്ച ഉയർന്ന വിൽപ്പന

കൊവിഡ്-19 മഹാമാരി മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം വ്യവസായിക പ്രവർത്തനങ്ങളെല്ലാം പഴയ നിലയിലേക്ക് എത്തുകയാണ്. വിപണി വീണ്ടും തുറക്കുന്നതിലൂടെ വാഹന വിൽപ്പനയിലും ഗണ്യമായ വർധനവുണ്ടാവുകയാണ്.

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

ലോക്ക്ഡൗൺ എടുത്തതിനുശേഷം എം‌ജി മോട്ടോർ ഇന്ത്യ വിൽ‌പനയിൽ നേരിയ വർധനവ് നേടി. 2020 ജൂണിൽ 2012 യൂണിറ്റ് വിൽ‌പനയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് നിർമാതാക്കൾ രേഖപ്പെടുത്തിയത്.

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

കഴിഞ്ഞ മാസം 1,867 യൂണിറ്റ് ഹെക്ടർ എസ്‍‌യുവിയും 145 യൂണിറ്റ് EZ ഇവിയും വിറ്റതായി കമ്പനി വെളിപ്പെടുത്തി. ഹെക്‌ടറിന് കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഇത്തവണ ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

MOST READ: C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

ജൂലൈ മാസം അവസാനത്തോടെ ഇന്ത്യയിൽ ഹെക്ടർ പ്ലസിനെയും വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.എം‌ജി ഹെക്ടർ 2019 ജൂലൈയിലാണ് രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് ഇൻറർനെറ്റ് എസ്‌യുവിയായ EZ ഇവി ഈ വർഷം ആദ്യത്തോടെയും നിരത്തുകളിൽ ഇടംപിടിച്ചു.

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

വിപണിയിൽ എത്തി ആദ്യമാസത്തിൽ തന്നെ 1,508 യൂണിറ്റ് വിൽപ്പന നേടിയ ഹെക്‌ടറിന്റെ വിൽപ്പന പിന്നീട് ക്രമാതീതമായി വർധിച്ചു.തുടർന്നുള്ള മാസങ്ങളിൽ 2019 ഓഗസ്റ്റിൽ 2,018 യൂണിറ്റും 2019 ഒക്ടോബറിൽ 3,536 യൂണിറ്റുമായി. ശേഷം 2019 നവംബറിൽ വിൽപ്പന 3,239 യൂണിറ്റിലും ഡിസംബറിൽ 3,021 യൂണിറ്റായും കുറഞ്ഞു.

MOST READ: രാജ്യത്ത് മോട്ടോർ വാഹങ്ങളുടെ അളവുകൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

പിന്നീടും ഈ വർഷം ആരംഭം മുതൽ എസ്‌‌യുവിയുടെ വിൽ‌പന മാസം തോറും കുറയുന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടന്നാൽ വാഹനങ്ങളുടെ വിൽപ്പന പഴയ സാഹചര്യത്തിലേക്ക് എത്തുമെന്നാണ് എംജി പ്രതീക്ഷിക്കുന്നത്.

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

രണ്ടാം ഘട്ട വിപുലീകരണ പദ്ധതികളുടെ ഭാഗമായി 2020 ജൂൺ മുതൽ എം‌ജി EZ ഇവി വിൽ‌പന ആറ് പുതിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ മാസം പൂനെ, സൂററ്റ്, കൊച്ചി, ചണ്ഡിഗഢ്, ജയ്പൂർ, ചെന്നൈ എന്നീ നഗരങ്ങളിൽ പുതിയ ഇലക്ട്രിക് എസ്‌യുവി വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. നിലവിൽ മൊത്തം 11 നഗരങ്ങളിലാണ് ഇലക്ട്രിക് എസ്‌യുവിയുടെ വിൽപ്പന ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

2020 മെയ് മാസത്തിൽ എം‌ജി മോട്ടോർ ഇന്ത്യ ഒരു പുതിയ കോൺ‌ടാക്റ്റ്ലെസ് ടെക്നോളജി സ്യൂട്ട് ഷീൽഡ് പ്ലസ് പദ്ധതി അവതരിപ്പിച്ചിരുന്നു. അവിടെ കോൺ‌ടാക്റ്റ് ഫ്രീ ടെക്നോളജിയോടൊപ്പം കമ്പനി നിരയിലെ എല്ലാ വാഹനങ്ങളുടെയും വോയ്‌സ് ഗൈഡഡ് ഡെമോ എം‌ജി VPHY-യും വാഗ്ദാനം ചെയ്യുന്നു.

ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് ലഭിച്ചത് അഞ്ച് മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പന

ഓരോ ഉപഭോക്താവിന്റെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി തെർമൽ സ്കാനിംഗ്, PPE സജ്ജീകരിക്കൽ, ഷോറൂമിലെ എല്ലാ ഡിസ്പ്ലേ കാറുകളുടെയും പതിവ് ശുചിത്വം എന്നിവ ഏറ്റെടുക്കുന്നു. കാർ വന്ധ്യകരണത്തിനായി എം‌ജി മോട്ടോർ ഇന്ത്യ സെറാഫ്യൂഷൻ വന്ധ്യകരണ സാങ്കേതികവിദ്യയ്ക്കായി മെഡ്‌ക്ലിനുമായി ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector And ZS EV Managed To Register Sales Over 2,000 Units In June 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X